വിളിക്കണോ വേണ്ടയോ?
മൊബൈല്‍ കയ്യിലെടുത്തു കറക്കാന്‍ തുടങ്ങിയിട്ട് കുറെ നേരം ആയി
എത്ര ദിവസം ആയി, ഒരു മെസ്സേജു പോലുമില്ല
ഇനി പിടിച്ചു നില്ക്കാന്‍ വയ്യ.
നീണ്ടു പോയി നിന്ന് പോകുന്ന റിങ്ങുകള്‍..
രണ്ടു തവണ ശ്രമിച്ചു. പ്രതികരണമില്ല..തിരിച്ചു വിളിക്കുമായിരിക്കും
മിസ്സ്ഡ് കാള്‍ കാണാതെ പോകിലല്ലോ !
പ്രതീക്ഷ, അതാണല്ലോ പിടിച്ചു നില്ക്കാന്‍ ശക്തി തരുന്നത്.
വീണ്ടും ഒരു ദിവസം നീണ്ട കാത്തിരുപ്പ്.
കണ്ടില്ലെന്നു നടിക്കാന്‍, തിരിച്ചു വിളിക്കാതെ ഇരിക്കാന്‍ അവള്‍ക്കെങ്ങനെ
കഴിയുന്നു.
ഈ ഒരു ഭാരം ഞാന്‍ എവിടെ ഇറക്കി വെക്കും?
കുമിഞ്ഞു കൂടിയിരിക്കുന്ന ജോലികള്‍ ഒന്നും ചെയ്യാന്‍ വയ്യ..
വീണ്ടും ഒന്ന് കൂടെ വിളിച്ചാലോ ?
വേണമെന്നോ വേണ്ട എന്നോ തീരുമാനം എടുക്കാനാവാതെ സ്ക്രീനിലേക്ക് കണ്ണും
നട്ടിരിക്കുമ്പോള്‍ ഇന്‍ബോക്സില്‍ വന്നു വീണ മെയില്‍
"കമിംഗ് ഓണ്‍ ഫസ്റ്റ് ..കം & പിക്ക് മി ഫ്രം എയര്‍പോര്‍ട്ട്"
മനസ്സില്‍ മൂടിക്കൂടിയ കാര്‍മേഘങ്ങള്‍ ഒരു നിമിഷം കൊണ്ടില്ലാതെ ആയതു
പോലെ.
ഒരു ചെറു ചിരിയോടെ പുറത്തേക്കു നോക്കിയപ്പോള്‍ , ജനല്‍ ചില്ലുകളില്‍
പതിക്കുന്ന മഴത്തുള്ളികള്‍.
മഴ പെയ്യുന്നത് മനസ്സിലോ പുറത്തോ?
ജനലില്‍ പറ്റിപിടിച്ചിരിക്കുന്ന തുള്ളികള്‍ വിരഹഗാനം പാടുന്നുണ്ടോ?
പുറത്തു ആര്‍ത്തലച്ചു പെയ്യുന്ന മഴയിലേക്ക് നോക്കി
നില്‍ക്കുമ്പോള്‍ മനസ്സിലും തിമിര്‍ത്തു പെയ്യുന്ന മഴ.
മനസ്സിനെ തണുപ്പിച്ചു ഓരോ രോമകൂപങ്ങളിലും പടരുന്ന സന്തോഷ മഴ.
(Photo Courtesy: Nikhil Dev)
മനസ്സിനെ തണുപ്പിച്ചു ഓരോ രോമകൂപങ്ങളിലും പടരുന്ന സന്തോഷ മഴ.
(Photo Courtesy: Nikhil Dev)