2013, ജൂലൈ 1, തിങ്കളാഴ്‌ച

1-7-13 (ഏക്‌ സാത് തേരാ )

പുറത്തു അലച്ചു പെയ്യുന്ന മഴ കണ്ടു നിന്ന്  ഓര്‍മയുടെ ജാലകം തുറന്നു നോക്കിയപ്പോള്‍  കണ്ടത്  കുസൃതി  ഒളിപ്പിച്ചു വെച്ച  പുഞ്ചിരി ആയിരുന്നു. നീ ഇപ്പോഴും അത് പോലെ തന്നെ ചിരിക്കാറില്ലേ അതോ നമ്മുടെ കണ്ണികൾ അടർന്നു പോയതു പോലെ അതും പോയി കാണുമോ? നിന്റെ മോതിരവിരലിലെ മറുക് ഇപ്പോഴും അത് പോലെ തന്നെ ഇല്ലേ?

ഓർക്കുന്നുണ്ടോ നമ്മൾ ഒരിക്കൽ പറഞ്ഞിരുന്ന, ആഗ്രഹിച്ചിരുന്ന ഹിമാലയയാത്രയെ പറ്റി? മനുഷ്യന്റെ കടന്നു കയറ്റത്തിന്  പ്രകൃതി നല്കിയ ശിക്ഷയെ പറ്റി നീ അറിഞ്ഞിരിക്കുമല്ലോ? എന്നെങ്കിലും നടക്കുമെന്ന് കരുതി ആ സ്വപ്നത്തെ ഞാൻ ഇപ്പോഴും മനസ്സില് കൊണ്ട് നടക്കുക ആയിരുന്നു. ഇനി അത് നടക്കുമോ എന്നെനിക്കു സംശയം തോന്നുന്നു.

സ്വപ്നങ്ങളിൽ നമ്മൾ നടന്നു തീർത്ത ദൂരങ്ങൾ എത്ര ആയിരുന്നു എന്ന് ഓർമ്മയുണ്ടോ? .വൈകുന്നേരങ്ങളിലെ  കടലോര യാത്രകൾ..ചൂണ്ടുവിരല്‍ കോര്‍ത്ത്‌ നടക്കുമ്പോള്‍ നമ്മള്‍  സംസാരിച്ചിരുന്നില്ല.  അല്ലെങ്കിലും സ്നേഹത്തിന്റെ ഭാഷ മൌനം അല്ലെ ? ഓർക്കുന്നുവോ ഒരിക്കൽ ഇടയ്ക്കു മഴ പെയ്തപ്പോൾ നമ്മൾ ഓടി കയറിയത് ഒരു കൂൾ ബാറിലേക്ക് ആയിരുന്നു. തകർത്തു പെയ്യുന്ന മഴയുടെ തണുപ്പിൽ പേസ്ട്രിയും കോൾഡ്‌ കോഫിയും ഓർഡർ ചെയ്തു മഴയെ നോക്കി അതിൽ അലിഞ്ഞു ചേരുമ്പോഴും നിന്റെ ചുണ്ടിൽ ആ പുഞ്ചിരി ഉണ്ടായിരുന്നു.

പേസ്ട്രിയുടെ അലിഞ്ഞിറങ്ങുന്ന തണുപ്പില്‍ നിന്റെ കുസൃതി ചിരി നോക്കിയിരുന്നപ്പോള്‍ ചെറിയൊരു കുസൃതി ഒപ്പിച്ചാലോ എന്ന് എനിക്കും തോന്നി. നിന്റെ നെറ്റിയില്‍ പതിച്ച എന്റെ ചുണ്ടിന്റെ തണുപ്പില്‍  (അതോ ചൂടായിരുന്നോ?) നീ ഇല്ലാതായപ്പോള്‍ ഞാന്‍ എന്നെ കണ്ടെത്തുക ആയിരുന്നു, ജീവിതത്തിന്റെ പരുക്കന്‍ പാതയില്‍ എനിക്ക് നഷ്ടപെട്ട എന്നെ!!

അകത്തേക്ക് അടിച്ചു കയറുന്ന മഴത്തുള്ളികൾ... ജനാല വലിച്ചടച്ചു അകത്തേക്ക് നടക്കുമ്പോൾ ഓര്മയുടെ ജാലകത്തെ കൂടെ പതുക്കെ ചേർത്തടച്ച  എന്റെ ചുണ്ടിലും ഒരു പുഞ്ചിരി തിളങ്ങുന്നുണ്ടായിരുന്നു!!!

15 അഭിപ്രായങ്ങൾ:

  1. ഒരു ചെറുപുഞ്ചിരി മാത്രം

    മറുപടിഇല്ലാതാക്കൂ
  2. രാത്രിയിലെപ്പൊഴോ , ജനാലയില്‍ നിന്നും മുഖത്തേക്ക്
    പൊഴിച്ച മഴ പ്രണയത്തിലുണര്‍ന്നപ്പൊള്‍ ..
    മഴയുടെ ആര്‍ത്തലപ്പില്‍ കുളിര്‍ കൊണ്ടുറങ്ങുന്ന ഗ്രാമം
    ഉണര്‍ന്ന് പൊയ മനസ്സിലേക്ക് , ഓര്‍മയുടെ തിരതല്ലല്‍ ..
    പുഞ്ചിരിയുടെ മുഖമാകാം മഴക്ക് , പ്രണയത്തിന്റെ പുഞ്ചിരി ..
    കാര്‍മേഘ ഇരുട്ടില്‍ മനസ്സിലേക്ക് ഇരച്ചെത്തുന്ന സങ്കടങ്ങളേ
    ഒരു നിമിഷം കൊണ്ട് പുഞ്ചിരിയിലേക്ക് വഴി മാറ്റുന്ന
    മഴ കൊണ്ട് വരുന്ന സുഖദമായ ഓര്‍മകള്‍ ..
    ഈ ഇത്തിരി പൊന്ന വരികളിലൂടെ പൊയപ്പൊള്‍ ഒത്തിരി -
    ഓര്‍മകളുടെ നീളമുണ്ടായിരുന്നു .. ഇപ്പൊഴും പുറത്ത് മഴയുണ്ട്
    എപ്പൊഴോ മനസ്സിലേക്ക് കടന്ന് കയറി ആഗ്രഹവുമുണ്ട് ..
    സാധിക്കുക എന്നത് കാല നിയോഗമാകാം .. അല്ലെങ്കിലും ആഗ്രഹങ്ങള്‍
    നില നില്‍ക്കുന്നതാണ് നല്ലത് , അതു പൂര്‍ത്തികരിച്ചാല്‍ പിന്നെ
    പുതിയതിലേക്കുള്ള സഞ്ചാരം സുഖമുള്ളതല്ല .. അത് അങ്ങനെ തന്നെ
    നില നിലക്കട്ടെ , പൊടി മഴ പൊലെ , ഭൂമിയാം മനസ്സിനേ തണുപ്പിച്ച് ..
    " വരികള്‍ മനസ്സിലേക്ക് കൂട്ടികൊണ്ട് വരുന്നത് അവളെ തന്നെ .."
    " എന്റെ മഴയേ .."
    സ്നേഹം .. മഴ രാത്രി ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി റിനി ..നല്ല വാക്കുകൾക്കും ഓർമകൾക്കും ..:)

      ഇല്ലാതാക്കൂ
  3. എന്തിനായിരുന്നു ആ പുഞ്ചിരി?

    http://aswanyachu.blogspot.in/

    മറുപടിഇല്ലാതാക്കൂ
  4. സുമേച്ചി എനിക്കിത് വായിച്ചപ്പോൾ സങ്കടാ തോന്നിയെ ...
    ഓർമയുടെ ജാലകം ചേർത്തടച്ചപ്പോൾ വിടർന്ന പുഞ്ചിരിക്കുള്ളിലെ ദുഃഖം ...!
    എനിക്കും നഷ്ട്ടപ്പെടുന്നു ചാറ്റൽ മഴയിലും കുളിരിലും ചേർത്തണയ്ക്കുന്ന ആ കരങ്ങൾ :(...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. :) നെഞ്ചോട്‌ ചേർത്ത് തലോടാൻ ഓർമ്മകൾ ഇല്ലേ?

      ഇല്ലാതാക്കൂ
  5. ഓർമ്മകൾ പകരുന്ന പുഞ്ചിരി .. ഗോപ്യമായ പുഞ്ചിരി..

    സുന്ദരമായ എന്തൊക്കെയോ മനസ്സിനുള്ളിലെ ജനല്പാളികൾ കൊണ്ട് അടച്ചു വെയ്ക്കാനും, ചാറ്റൽ മഴയ്ക്കൊപ്പം അത് തുറന്നു മഴകൊണ്ട ശേഷം, വീണ്ടും ചാരാനും കഴിയുന്ന മനസ്സ് ആ വിരല്തുംബിലൂടെ ഒലിച്ചിറങ്ങുമ്പോൾ,

    എനിക്ക് സന്തോഷം, സുഖം, സ്നേഹം

    മറുപടിഇല്ലാതാക്കൂ
  6. നഷ്ടം ഒരിക്കലും പുഞ്ചിരി അല്ല അത് മുഖങ്ങൾ മാറിയാലും ഉണ്ടാവും ഏതെങ്കിലും ഒരു മുഖത്തുനിന്നു മറ്റൊരു മുഖത്തേക്ക്
    മുഖം ആണ് മറയുന്നത് ഒരു പുഞ്ചിരിക്കും അത് നികത്തുവാനവില്ല, പക്ഷെ സ്വന്തം മുഖത്ത് പുഞ്ചിരി വിടര്ത്തി അത് മറക്കാൻ കഴിഞ്ഞാൽ അത് തന്നെ ജീവിതം. ജീവിതത്തിനോടുള്ള ഒരു കൊച്ചു പ്രതികാരം ഒരു പുഞ്ചിരിയിലൂടെ അവസാനം വരച്ചു കാട്ടിയപ്പോൾ സമാധാനം ആയി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രതികാരമോന്നുമില്ലാട്ടോ , സന്തോഷം മാത്രം ..:)

      ഇല്ലാതാക്കൂ
  7. ഓർമ്മകൾ ചേർത്തടക്കാൻ ഒരു 'ജനൽ' ഉണ്ടായതു നന്നായി..... ഇല്ലെങ്കിൽ..എത്ര മഴ നനഞേനെ!!

    മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...