2019, ഡിസംബർ 17, ചൊവ്വാഴ്ച

മറവി
--------
എന്തോ മറന്നല്ലോ എന്നൊരു തോന്നൽ

എന്താണ് മറന്നതെന്നു ഓർമ്മിച്ചെടുക്കാൻ
ശ്രമിക്കുന്തോറും മറന്നു പോകുന്നു

എ ടി എമ്മിൽ വെച്ചു പിൻ മറന്നപ്പോൾ
ആദ്യമായി തോന്നി
മറവിയല്ല ഓർമ്മക്കു ആണ് കുഴപ്പം.

അര ദിവസം ആയിരം വട്ടം ശ്രമിച്ചിട്ടും
ലോക്ക് തുറക്കാനാകാതെ ഫോണും
പറഞ്ഞു 'ഓർമ്മകൾ പൊടി പിടിച്ചിരിക്കുന്നു"

അതേ ഓർമ്മകൾ മാഞ്ഞു തുടങ്ങിയിരിക്കുന്നു..
മറവി എന്നതിനെ പേരിട്ടു വിളിക്കാം.
******

കണ്ണട
----------
കാഴ്ച മങ്ങിയപ്പോൾ കണ്ണട മാറ്റി
ഇപ്പോൾ തോന്നുന്നു മങ്ങിയ കാഴ്ചകൾ ആയിരുന്നു നല്ലതെന്നു
കാഴ്ച  തെളിഞ്ഞപ്പോൾ
കാണേണ്ടാത്ത പലതും കാണേണ്ടി വരുന്നു.
********

നഷ്ടം
----------
കൈക്കുടന്നയിലെ വെള്ളം
ഊർന്നിറങ്ങിയത് പോലെയാണ്
എന്റെ കൈകളിൽ നിന്നും കുഴഞ്ഞു വീണത്
കോരിയെടുക്കാൻ നോക്കിയപ്പോഴേക്കും
മണ്ണിലേക്കിറങ്ങിയ വെള്ളതുള്ളി പോലെ
തിരിച്ചെടുക്കാനാകാത്ത വണ്ണം
എങ്ങോട്ടോ നീ ഒലിച്ചു പോയിരുന്നു

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...