സൈക്കിൾ ചക്രം പോലെ ആണ് ഇപ്പോൾ ജീവിതം..ഓഫിസും വീടും അല്ലാത്തൊരു ലോകം അപ്രാപ്യം ആയിരിക്കുന്നു.
ചെറുതായിരിക്കുമ്പോൾ കണ്ടിരുന്ന വലിയ സ്വപ്നങ്ങൾ ഒക്കെ എങ്ങോ പോയിരിക്കുന്നു..ഇപ്പോൾ കാണുന്നത് ചെറിയ ചെറിയ സ്വപ്നങ്ങൾ ആണ്.
ചാറ്റൽ മഴയിൽ ബസിന്റെ സൈഡ് സീറ്റിലിരുന്നു പാട്ടു കേട്ടു സ്വപ്നം കാണുക..
വെറുതെ ഒന്ന് മിട്ടായി തെരുവിൽ കൂടെ വാ നോക്കി നടക്കണം.
ബീച്ചിൽ പോയിരുന്നു കടലയും കൊറിച്ചു മറയുന്ന സൂര്യനെ നോക്കി ഇരിക്കണം.
മാസ്കില്ലാതെ ചിരിക്കുന്ന മുഖങ്ങൾ കാണണം. മുഖത്തെ ഭാവം നോക്കി മനസ്സറിയണം.
കൂട്ടുകാരുടെ കൈ കോർത്തു കാട് കാണാൻ പോകണം..
ഉൾഭയം ഇല്ലാതെ മുൻപത്തെ പോലെ ഒന്നു നടക്കണം.
പഴയത് പോലെ തോന്നുമ്പോൾ തോന്നുന്നിടത്തു പോകാൻ കഴിയണം.
പിറകോട്ടു നടന്നു നടന്നു കൊറോണ ഇല്ലാത്ത കാലത്തിൽ എത്തണം..