2011, ജൂൺ 25, ശനിയാഴ്‌ച

ആത്മനൊമ്പരം

രണ്ടു ചോദ്യങ്ങള്‍ എന്റെ ഉറക്കം നഷ്ടപെടുത്തികൊണ്ട് എന്നെ വേട്ടയാടുന്നു. വീണ്ടും വീണ്ടും ഉത്തരം കിട്ടാത്ത ആ ചോദ്യങ്ങള്‍ എന്റെ മനസിലേക്ക് ഓടികയറി വരുന്നു. നിന്റെ സ്നേഹത്തെ ഞാന്‍ ചൂഷണം ചെയ്യുകയാണോനിന്റെ സ്വകാര്യതകളിലേക്ക് വലിഞ്ഞു കയറി ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ കൊണ്ട് നിന്റെ ജീവിതം നരകമാക്കുന്നുണ്ടോ?

മുന്‍പ് ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ കൊണ്ട് നിന്നെ വീര്‍പ്പുമുട്ടിക്കുമ്പോള്‍  'think whatever you want to think , do whatever you want to do " എന്ന് പറയുന്നത് പോലെ നീ ഇപ്പോഴും  പറഞ്ഞിരുന്നെങ്കില്‍ ഇത്രയും പിരിമുറുക്കം ഉണ്ടാകില്ലായിരുന്നു. അതിനു പകരം ആയി എന്റെ ഇഷ്ടങ്ങള്‍ക്ക് നീ താളം തുള്ളുമ്പോള്‍ നിന്റെ ഇഷ്ടങ്ങളെ നീ മാറ്റി നിര്‍ത്തുമ്പോള്‍ ഉള്ളില്‍ നുരഞ്ഞു പൊന്തുന്ന അമര്ഷത്തെ സ്നേഹത്തിന്റെ മുഖം മൂടിയില്‍ നീ ഒളിപ്പിക്കുമ്പോള്‍ നിനക്ക് നഷ്ടപെടുന്നത് നിന്റെ മുഖം ആണ്..അതിലൂടെ എനിക്ക് നഷ്ടപെടുന്നത് എന്നെ തന്നെയും.

നമുക്കിടയിലെ communication gap ഉണ്ടാക്കിയ പ്രശ്നം ആകാമത്. ഒരു ഘട്ടത്തില്‍ വിഷയ ദാരിദ്യം എന്ന് നീ പറഞ്ഞപ്പോള്‍ എനിക്ക് അത്ഭുതം ആയിരുന്നു.. പണ്ടും നമ്മള്‍ സംസാരിച്ചിരുന്നത് സോമാലിയയിലെ പട്ടിണി മരണത്തെ കുറിച്ചോ ആമസോണ്‍ കാടുകളുടെ നശീകരണത്തെ കുറിച്ചോ അല്ലായിരുന്നു..നിത്യജീവിതത്തിലെ സംഭവങ്ങള്‍, അബദ്ധങ്ങള്‍, കൊച്ചു സങ്കടങ്ങള്‍ സന്തോഷങ്ങള്‍, ചിന്തകള്‍, ചിന്താകുഴപ്പങ്ങള്‍...നമുക്കിടയിലെ സംസാരങ്ങള്‍ക്ക് വിഷയം ഒരു പ്രധാന ഘടകം ആയിരുന്നോ,അറിയില്ല..സൂര്യന് കീഴെ ഉള്ള എന്തിനെ കുറിച്ചും  വാ തോരാതെ നമമള്‍ സംസാരിച്ചിരുന്നു. പരസ്പരം അറിയാത്തതായി, പറയാന്‍ പറ്റാത്തതായി ഒന്നും ഉണ്ടായിരുന്നില്ല നമുക്കിടയില്‍. പക്ഷെ ഇന്ന് ജോലിത്തിരക്കും സമയക്കുറവും കാരണം ഔപചാരികതയുടെ പുറം തോടിനുള്ളില്‍  നിന്ന് നമ്മള്‍ സംസാരിക്കുമ്പോള്‍ ഉണ്ടാകുന്ന ശൂന്യത അതെന്നെ വീര്‍പ്പുമുട്ടിക്കുന്നു..ആ വീര്‍പ്പുമുട്ടല്‍ ഒരു തരം ഭ്രാന്തിന്റെ മൂര്ധന്യാവസ്ഥയിലേക്ക് എന്നെ കൊണ്ട് പോകുമ്പോള്‍,  ഭൂതവും വര്‍ത്തമാനവും കൂട്ടികുഴച്ചു ഭാവിയിലേക്ക് ഞാന്‍ നോക്കുമ്പോള്‍, എന്റെ ഉള്ളില്‍ ഉയര്‍ന്നു വരുന്ന എന്റെ തോന്നലുകള്‍ അത് നിന്നെ വേദനിപ്പിക്കുന്ന ചോദ്യങ്ങള്‍ ആയി പുറത്തേക്കു വരുന്നു. ആ ചോദ്യങ്ങളെ നിസ്സംഗതയുടെ മൂടുപടമണിഞ്ഞു നീ നേരിടുമ്പോള്‍ ഒരു മഹാമേരു പോലെ നീ വളര്‍ന്നു വലുതാകുന്നു .. കാലിനടിയില്‍ ഞെരിഞ്ഞമരുന്ന തൃണം ആയി  ഞാന്‍ ചെറുതാകുന്നു ..



നിന്റെ നിസ്സംഗതയുടെ മുഖം മൂടി അഴിക്കാന്‍ , എന്റെ ശ്വാസം മുട്ടല്‍ ഒഴിവാക്കാന്‍ നന്നായി  ഒന്ന് വഴക്കിട്ടിരുന്നെങ്കില്‍ എന്ന് ഞാന്‍ ആലോചിച്ചു പോകുന്നു . 
നന്നായി ഒന്നും വഴക്ക് കൂടി അത് കഴിഞ്ഞു നമ്മള്‍ ഇണങ്ങുമ്പോള്‍ അനുഭവിക്കുന്ന സുഖം..
പഴയത്പോലെ ഇടതടവില്ലാതെ സംസാരിക്കുകയും അതിനിടയില്‍ കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍ക്ക് വഴക്കിടുകയും  ചെയ്തിരുന്നെകില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോകുന്നു ..ഈ മോഹം (വ്യാമോഹം) എന്റെ ഉള്ളില്‍ നിന്നും പറിച്ചു കളയാന്‍ എനിക്ക് വയ്യ..അത് ഉള്ളില്‍ കിടക്കുമ്പോള്‍ ഞാന്‍ വീണ്ടും നിന്റെ കാര്യങ്ങളിലേക്ക് നുഴഞ്ഞു കയറും ..അത് നിന്നെ വേദനിപ്പിക്കുന്ന ബ്രഹ്മാസ്ത്രം  ആയി,  എന്റെ ഉറക്കം നഷ്ടപ്പെടുത്തുന്ന ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ആയി  എന്നെ വേട്ടയാടും എന്നറിയാമെങ്കില്‍ കൂടെ ആ മോഹം അറുത്തു കളയാന്‍ എനിക്ക് വയ്യ.. ആ മോഹം എന്റെ ഉള്ളില്‍ ഇല്ലെങ്കില്‍ ഞാന്‍ ഇല്ല.

6 അഭിപ്രായങ്ങൾ:

  1. Beautifully rendered SUma !

    If I were the protagonist, I would simply wait, meanwhile passing on all my love his way and hoping for the best. Varaathe evide povaana :-)

    മറുപടിഇല്ലാതാക്കൂ
  2. എന്നെയും നൊമ്പരപ്പെടുത്തുന്നു ഈ നൊമ്പരം..
    കാരണങ്ങള്‍ ഉണ്ടാകും..
    പക്ഷെ ഒന്ന് തീര്‍ച്ച..ഈ ഒഴിഞ്ഞു മാറല്‍ അധികം നില്‍ക്കില്ല
    ചെറുപുഞ്ചിരികള്‍ സൂക്ഷിച്ചു വെയ്ക്കൂ.. ഉടന്‍ അണിയാനായി
    ഭാവുകങ്ങള്‍... സുമ..

    മറുപടിഇല്ലാതാക്കൂ
  3. വിവാഹിതയാണ് അല്ലേ ?
    ഒരു കാമുകന്‍ / കാമുകിക്യു എന്‍ട്രിക്യു
    സ്കോപ് ഉള്ള സമയം... !( നിങ്ങള്ക്ക് രണ്ടുപേര്‍ക്കും. )
    അങ്ങിനെയൊന്നു ഇതിനകം സംഭവിച്ചിട്ടില്ല എങ്കില്‍ !

    മറുപടിഇല്ലാതാക്കൂ
  4. അണ്ണാരകണ്ണനും തന്നാലായത് എന്നത് പോലെ ആയി idiot ഇന്റെ വരവും പറച്ചിലും..
    suma, my Achamma used to say when she was unreasonably commented upon : ഈ ലോകത്ത് നാം എന്തൊക്കെ അപശബ്ദം കേള്‍ക്കുന്നു.. അത് പോലെ കരുതൂ ഇതും.. cheers!

    മറുപടിഇല്ലാതാക്കൂ
  5. Thank you Pygma for ur support...njanum athrayee karuthiyulloo...thats y I didn't comment on that..:)

    മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...