2012, ഓഗസ്റ്റ് 17, വെള്ളിയാഴ്‌ച

ഇഷ്ടത്തിന്റെ രസതന്ത്രം

പുറത്തു മഴ തിമര്‍ത്തു  പെയ്യുന്നു. ജനലില്‍ മുഖം ചേര്‍ത്ത് മഴയെ നോക്കിയിരിക്കുമ്പോള്‍ പുറത്തേക്കു ഓടിയിറങ്ങി രണ്ടും കയ്യും ഉയര്‍ത്തി മഴയെ മൊത്തം ഉള്ളിലേക്ക് ആവാഹിക്കാന്‍ തോന്നി. പക്ഷെ കാണുന്നവരില്‍ അതുണ്ടാക്കാവുന്ന ചിന്താകുഴപ്പം ഓര്‍ത്തു മനസ്സുകൊണ്ട് മഴ നനഞ്ഞു  നോക്കിയിരുന്നു. 

ചില ഇഷ്ടങ്ങള്‍ അങ്ങനെ ആണ് .നിറഞ്ഞു നില്‍ക്കുന്ന തടാകം പോലെ നമ്മുടെ മനസ്സില്‍ നിറയും. ആ തടാകത്തില്‍ നമ്മുടെ സ്വപ്നങ്ങളുടെ  താമരപൂക്കള്‍ വിരിയും. പൂക്കളുടെ ഭംഗിയും സുഗന്ധവും ഉള്ളില്‍ നിറയും. വരണ്ട വേനലില്‍ മഴക്കായി കാത്തിരിക്കുമ്പോള്‍, നമ്മുടെ നെറ്റിയില്‍ ഇറ്റു വീഴുന്ന മഴതുള്ളി പോലെ ആണ് ആ ഇഷ്ടം.ചിലപ്പോള്‍ പേമാരി ആയി, മറ്റു ചിലപ്പോള്‍ നൂല്‍ മഴ ആയി നമ്മിലേക്ക്‌ അലിഞ്ഞു ഇറങ്ങുന്ന ഇഷ്ടം. എന്തിനു എങ്ങനെ എന്നൊക്കെ കാര്യകാരണങ്ങള്‍ ചികയുമ്പോള്‍ വേര്‍തിരിക്കാന്‍ കഴിയാത്ത അല്ലെങ്കില്‍ കാരണം കണ്ടെത്താനാവാത്ത വെറുതെ തോന്നുന്ന,  നിര്‍വചിക്കാനും പേരിടാനും കഴിയാത്ത ഒരിഷ്ടം.ചിലപ്പോള്‍ ആളിക്കത്തുന്ന അഗ്നിയില്‍ അകപെട്ടതു പോലെ അതു നമ്മെ പൊള്ളിക്കും. മറ്റു ചിലപ്പോള്‍ മഞ്ഞു പോലെ തണുപ്പിക്കും. വിരിഞ്ഞു നില്‍ക്കുന്ന റോസാപൂവിനോടും തളിര്‍ത്തു നില്‍ക്കുന്ന മാവിനോടും തോന്നുന്ന പോലെ ഒരിഷ്ടം.സൂര്യകാന്തിപൂവിന് സൂര്യനോട് തോന്നുന്ന, കടലിനു ആകാശത്തോട് തോന്നുന്ന,മഴത്തുള്ളിക്ക് വെയിലിനോടു തോന്നുന്ന, അതില്‍  ഉണര്‍ന്നു അതില്‍ ജീവിച്ചു അതില്‍ തന്നെ ഇല്ലാതാകാന്‍ തോന്നുന്ന ഒരിഷ്ടം.

എന്നാലും ഒരു ചാലു കീറി അതിനെ ഒഴുക്കാന്‍ ശ്രമിക്കാതെ നമ്മുടെ  ഉള്ളില്‍ തന്നെ അടച്ചു സൂക്ഷിക്കും.  ഇഷ്ടം കൂടുന്തോറും സ്നേഹത്തിലേക്കുള്ള ദൂരം കുറയുകയും അത് ഒരു നീര്ചാലുപോലെ ഒഴുകാന്‍  തുടങ്ങുകയും ചെയ്യുമ്പോള്‍ വരും വരായ്കകളുടെ  കണക്കുകള്‍ കൊണ്ട് അതിനെ തടഞ്ഞു നിര്ത്തുന്നു. എല്ലാ തടസ്സങ്ങളെയും അവഗണിച്ചു മുന്നോട്ടൊഴുകുമ്പോള്‍ ഉള്ളില്‍ ഉണരുന്ന തന്റേതു മാത്രം എന്ന  ബോധം. അതില്‍ നിന്നും ഉരുത്തിരിയുന്ന കൊച്ചു കൊച്ചു വഴക്കുകള്‍ . അവസാനം സ്നേഹിക്കാന്‍ പറഞ്ഞ അതേ കാരണങ്ങള്‍ തന്നെ വെറുക്കാനും പറയുന്നു. (ഒരിക്കല്‍ ഉള്ളില്‍  വിടര്‍ന്ന ഇഷ്ടത്തെ ഇല്ലാതാക്കാന്‍ ‍ കഴിയില്ല എന്ന് മനസിലാക്കി  നിറയുന്ന ഇഷ്ടത്തെ അടിച്ചമര്‍ത്തികൊണ്ട്.)


10 അഭിപ്രായങ്ങൾ:

 1. അവ്യാഖ്യേയമായ ഇഷ്ടത്തിന്റെ ആഴങ്ങളിലേക്കും, പ്രയാണഗതികളിലേക്കും എത്തിനോക്കുന്ന രചന. നന്നായി. ഇഷ്ടം തോന്നിപ്പിക്കുന്ന വാക്കുകൾ.

  മറുപടിഇല്ലാതാക്കൂ
 2. സത്യം സുമ
  മനോഹരം ആയി എഴുതി..
  വീഴാത്ത മഴത്തുള്ളിക്ക് സുഖവുമില്ല
  വീണാലോ, നനഞു കുഴയുകയും ചെയ്യും..പഴിയും പരിഭവവും വേറെയും..
  എന്താ ഇപ്പൊ ചെയുഉക അല്ലേ..

  മറുപടിഇല്ലാതാക്കൂ
 3. 'അവസാനം സ്നേഹിക്കാന്‍ പറഞ്ഞ അതേ കാരണങ്ങള്‍ തന്നെ വെറുക്കാനും പറയുന്നു.....'

  കാരണങ്ങള്‍ നിലനില്‍ക്കുകയും...സ്നേഹം അനാഥമാകുകയും ചെയ്യുന്നു!!

  സ്നേഹിക്കുന്നവര്‍, മഴവില്ല് കാണുന്ന കുട്ടികളെ പോലെ ആണ്...
  അതിന്‍റെ വര്‍ണ്ണ വിസ്മയത്തില്‍ ആനന്ദിക്കുന്നു, പക്ഷെ ഒരു കാര്യം മറക്കുന്നു...

  സപ്ത വര്‍ണ്ണങ്ങളും അപ്രത്യക്ഷമാകും ... ജല കണികയും സൂര്യ പ്രകാശവും ഇല്ലെങ്കില്‍....!

  സ്നേഹം സൂക്ഷിച്ചു വെക്കുമ്പോള്‍ 'നിധി' ആകുന്നു..
  പങ്കു വെക്കുമ്പോള്‍ ' കച്ചവടം' ആകുന്നു...! കച്ചവടത്തില്‍ ലാഭ, നഷ്ട്ട കണക്കുകള്‍ ഉണ്ടാകും... :)

  ആശംസകള്‍...

  മറുപടിഇല്ലാതാക്കൂ
 4. പോസ്റ്റല്ല, അതിലെ ചില വരികളും
  പോസ്റ്റിനേക്കാള്‍ പാര്‍വ്വണത്തിന്‍‌റെ കമന്‍‌റിലെ വരികളും ഇഷ്ടപെട്ട്പോകുന്നൂന്ന് പറഞ്ഞാല് കൊഴപ്പാവൊ.
  ങെ കൊഴപ്പായാ :-ഒ

  :) ആശംസോള് സുമ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഒരു കുഴപ്പവുമില്ല..പാര്‍വ്വണത്തിന്‍‌റെ കമന്റിനു വേണ്ടി ഞാന്‍ കാത്തിരിക്കുന്നതാണ്..:)

   ഇല്ലാതാക്കൂ
 5. ഇതാ വീണ്ടും മഴയെ സ്നേഹിച്ച ഒരു പെണ്‍കുട്ടി കൂടി! ഇത് മഴയെ സ്നേഹിച്ചു എഴുതുന്ന നാലാമത്തെ പോസ്റ്റ്‌ ആണ് ഞാന്‍ വായിക്കുന്നത്. പെണ്‍കുട്ടികള്‍ക് എല്ലാം മഴപ്രാന്ത് ആണോ?

  ഇത് വായിച്ച സ്ഥിതിക്ക് ഇന്നലെ ഞാന്‍ കണ്ട ശ്യാമപ്രസാദിന്റെ "അരികെ" ഓര്‍ത്തു. അത് കാണു കേട്ടോ!

  ആശംസകള്‍!

  മറുപടിഇല്ലാതാക്കൂ
 6. ഇഷ്ടങ്ങളെ തടയാതിരിക്കുക
  വളരെ നന്നായി എഴുതി
  ഓണാശംസകള്‍
  http://admadalangal.blogspot.com/

  മറുപടിഇല്ലാതാക്കൂ

 7. ചില ഇഷ്ടങ്ങള്‍ അങ്ങനെയാണ്‌, അത്‌ നീറി നീറി ജീവിതം മുഴുവന്‍ കൂടെയുണ്‌ടാവും... ഇഷ്ടങ്ങളാണ്‌ മനുഷ്യനെ മുന്നോട്ട്‌ നയിക്കുന്നത്‌... ആശംസകള്‍

  മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

അന്വിത

വരാന്തയിൽ  തൂണും ചാരി വലത് കൈ കൊണ്ട് തലക്കു  മീതെ തൂണിനെ ഒന്ന് ചുറ്റിപിടിച്ചു ഉള്ളിൽ കിടന്നു കുങ്ഫു കളിക്കുന്ന കുഞ്ഞികൈകളുടെ അനക്കം അറിയാനാ...