2012, സെപ്റ്റംബർ 17, തിങ്കളാഴ്‌ച

പതിവ്രത

ഉലയില്‍ പഴുപ്പിച്ചു പതം വരുത്തി അടിച്ചു പരത്തി ബലം കൂട്ടിയ ഇരുമ്പ്  ദണ്ഡ് പോലെ തന്നെ ആയിരുന്നു  അഗ്നിയില്‍ പുറത്തു കടന്നപ്പോള്‍ അവളുടെ മനസ്സ്.  ശരീരത്തിന് അഗ്നിശുദ്ധി വരുത്തിയിരിക്കുന്നു. മേല്‍ച്ചുണ്ട് കോട്ടി ഒരു ചിരി അവളില്‍ നിന്നുതിര്‍ന്നു.  ഒരു രോമം പോലും കരിയാതെ പുറത്തു വന്ന തനിക്കു മേല്‍ വീണ കവചം 'പതിവ്രത'.

സാത്വികന്‍, ധര്മിഷ്ടന്‍, നീതിമാന്‍. നേര്‍  രേഖകള്‍ പോലെ നീണ്ടുകിടക്കുന്ന  വിശേഷണങ്ങള്‍.അങ്ങനെ ഒരാളുടെ ഭാര്യ ആവുക എന്നത്  മറ്റുള്ളവരില്‍ അസൂയ ഉണര്‍ത്തുന്ന പദവിയാണ്‌ .മുജ്ജന്മസുക്രുതവും.എന്നിട്ടും ഇടക്കെപ്പോഴോ  കെട്ടു പൊട്ടി ഒഴുകുന്ന മലവെള്ളം പോലെ തന്റെ ചിന്തകളില്‍ ഉയര്‍ന്നു വരുന്ന  പത്തു തലകള്‍. ഉറക്കം കെടുത്തുന്ന സ്വപ്നങ്ങളില്‍, മുഖം കഴുകാന്‍  എടുക്കുന്ന കൈക്കുമ്പിള്‍ വെളളത്തില്‍, ഒരു തിരനോട്ടത്തില്‍ മോഹിപ്പിച്ചു മായ്ഞ്ഞു പോകുന്ന പൌരുഷം.മനസ്സിലെ ചിന്തകളില്‍ നടക്കുന്ന രാമ- രാവണ   യുദ്ധം പൌരുഷം ജയിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു സാധാരണ പെന്മനസ്സും പുരുഷന്‍ ജയിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു പതിവ്രത  മനസ്സും തമ്മില്‍.  സതിസാവിത്രി ആണ്. സ്വാതന്ത്ര്യത്തിന്റെ ചിറകുകളെ അരിഞ്ഞു കളയാം.കെട്ടഴിഞ്ഞു പോകുന്ന ചിന്തകളെ ഒളിപ്പിക്കാന്‍ പറ്റിയ നല്ല ഒരു മറയാണ് പത്നീപദം

യുദ്ധഭൂമിയില്‍ അടിതെറ്റി വീണ പൌരുഷം.സാത്വികഭാവത്തില്‍ തന്നെ ചേര്‍ത്തുപിടിക്കുന്ന കൈകളില്‍ ഒതുങ്ങിനിന്നു  ഒടിഞ്ഞു  നുറുങ്ങിയ മനസ്സിനെ പൊതിഞ്ഞു ഭദ്രമാക്കി അഗ്നിശുദ്ധി നടത്തി പതിവ്രതയുടെ മുഖം മൂടിയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍  ഉള്ളില്‍ ചിരിക്കാതെ മറ്റെന്തു ചെയ്യാന്‍?

ചിരിയുടെ അവസാനം എത്തിനില്‍ക്കുന്നത്‌  വായ്തുറന്നു ഇരിക്കുന്ന ഭൂമിക്കരികിലേക്ക്. ഇപ്പോഴും മനസ്സില്‍ കെട്ടുപിണഞ്ഞു കിടക്കുന്ന ചോദ്യങ്ങളും ചിന്തകളും ബാക്കി.. പതിവ്രത എന്ന മിഥ്യാബോധത്തില്‍,   ചിന്തകളില്‍  പ്രവര്‍ത്തികളില്‍ കടിഞ്ഞാണ്‍  കെട്ടി  എന്തിനോ വേണ്ടി കൊതിച്ചു അവസാനം എല്ലാം, എന്തിനു നൊന്തു പെറ്റ മക്കളെ പോലും നഷ്ടപ്പെട്ട് അപമാനിതയായി തലകുനിച്ചു നില്‍ക്കുന്ന   തന്റെ സ്വത്ത എന്താണ്?

4 അഭിപ്രായങ്ങൾ:

 1. പൌരുഷം ജയിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു സാധാരണ പെന്മനസ്സും പുരുഷന്‍ ജയിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു പതിവ്രത മനസ്സും തമ്മില്‍. ... രാമ-രാവണ യുദ്ധം!
  നന്നായി!

  മറുപടിഇല്ലാതാക്കൂ
 2. പാതിവ്രത്യം...അത് പതിയോടു വേണ്ടത് താലി ചാര്‍ത്തിയ ആള്‍ ആവണമെന്നുണ്ടോ പതി ;P

  മറുപടിഇല്ലാതാക്കൂ
 3. ഇതേപോലെ ഞാനും ചിന്തിച്ചിരുന്നു. എല്ലാംകൂടെ എഴുതിയാൽ രാമായണത്തിന്‌ മറ്റൊരു വ്യാഖ്യാനമാകും. ദാർശനികമായി പലതും തിരുത്തേണ്ടതുണ്ട്.

  മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

മരണത്തിന്റെ തണുപ്പ്

ഉറക്കത്തിൽ ഞെട്ടിയുണർന്നപ്പോളാണ് ഉറങ്ങാതെ കിടക്കയിൽ ഇരിക്കുന്ന ഹരിയെ  കണ്ടത് . എന്താ ഇങ്ങനെ ഇരിക്കുന്നത് , ഉറങ്ങുന്നില്ലേ ? 'ഉറങ്ങാ...