2012, നവംബർ 15, വ്യാഴാഴ്‌ച

ഭയം


ഭയമാണു  നിന്റെ സ്നേഹത്തെ
അതിന്റെ തീവ്രത എന്നെ ഇല്ലാതാക്കുമോയെന്നു
ഭയമാണു നിന്റെ കണ്ണുകളെ
എന്നെ കോരിയെടുക്കുന്ന തീഷ്ണമായ നോട്ടത്തെ
ഭയമാണു നിന്റെ ചുണ്ടുകളെ
എന്നെ പൊള്ളിച്ചു മഞ്ഞുപോലെ ഉരുക്കി കളയുമോയെന്നു
ഭയമാണു എന്നെ തന്നെ
മനസ്സു വെറുതെ ആശിച്ചു പോകില്ലേ?

8 അഭിപ്രായങ്ങൾ:

 1. ഭയമാണ് നിന്റെയീ വരികളെ

  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 2. ഈ ആശകള്‍ ആര്‍ക്കാണ് ഇല്ലാത്തത് ... എന്നാലും ഒരു ഭയം എപ്പോഴും നല്ലതാണ്....

  ആശംസകള്‍ നേരുന്നു...സസ്നേഹം...

  www.ettavattam.blogspot.com

  മറുപടിഇല്ലാതാക്കൂ
 3. ഭയമുള്ളവര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല പ്രണയം

  മറുപടിഇല്ലാതാക്കൂ
 4. ഈ ഭയം പ്രണയത്തിന്റെ തീവ്രതയല്ലേ
  ഒരു ചുമ്മാ ഭയം :)

  മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

അന്വിത

വരാന്തയിൽ  തൂണും ചാരി വലത് കൈ കൊണ്ട് തലക്കു  മീതെ തൂണിനെ ഒന്ന് ചുറ്റിപിടിച്ചു ഉള്ളിൽ കിടന്നു കുങ്ഫു കളിക്കുന്ന കുഞ്ഞികൈകളുടെ അനക്കം അറിയാനാ...