2013, ജൂൺ 17, തിങ്കളാഴ്‌ച

നശിച്ച മഴ

മഴ പെയ്തിറങ്ങുന്നു മണ്ണിലും 
മനസ്സിലും
നിറയുന്നു പുഴകളായി ഒഴുകുന്നു
വഴികളായി...
ചിറകുകൾ കോതി 
ഉണക്കുവാനാകാതെ 
ചില്ലയിൽ കുറുകുന്നു
രണ്ടിണ പ്രാവുകൾ 
ഇറയത്തെക്കൊന്നി-
റങ്ങുവാനാകാതെ 
അറിയാതെ ഞാനും
ശപിച്ചു പോയിന്നലെ 
" എന്തൊരു നശിച്ച മഴ "

5 അഭിപ്രായങ്ങൾ:

  1. വേനലിൽ 'ഹോ നശിച്ച ചൂട്'; മഴക്കാലത്ത് 'ഹോ നശിച്ച മഴ' ശരിക്കും മലയാളീസ് ഒരു സംഭാവമാല്ലേ !!!!

    മറുപടിഇല്ലാതാക്കൂ
  2. കിണറ്റിൽ വെള്ളം നിറഞ്ഞു മലയാളി തനിനിറം കാട്ടി ....

    മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

ഭ്രാന്ത്

എ സി യുടെ തണുപ്പ് എത്രത്തോളം കൂട്ടാമോ അത്രത്തോളം കൂട്ടിയിട്ടും ഹരിക്ക് തണുപ്പ് തോന്നുന്നേയില്ലായിരുന്നു. ചുമരിൽ നിന്നൊക്കെ ചൂട് കാറ്റു വമിക...