പറയാനുള്ളത്
മുൻപേ നിർവചിക്കപ്പെടുമ്പോൾ
ചതുരംഗ പലകയിലെ കുതിരയെ പോലെ
ഗതി നിർണ്ണയിക്കപ്പെടുമ്പോൾ
എനിക്ക് ശ്വാസം മുട്ടുന്നു !!
ചിന്തയുടെ ഉലയിൽ കാച്ചിയെടുത്ത്
വെറുപ്പിന്റെ കൂടം കൊണ്ടടിച്ചു പരത്തി
മുര്ച്ചയേറിയ ആയുധമാക്കി
വിലക്കുന്നവരുടെ കഴുത്തറക്കാൻ
വെമ്പൽ കൊള്ളുമ്പോൾ
എനിക്ക് ശ്വാസം മുട്ടുന്നു !!
അങ്ങനെ പറയല്ലേ ഇങ്ങനെ ചിന്തിക്കല്ലേ
വിലക്കുകൾ വാക്കിനും ചിന്തക്കും
വിലക്കുകൾ വാക്കിനും ചിന്തക്കും
എനിക്ക് ശ്വാസം മുട്ടുന്നു
മൌനമായിരിക്കുമ്പോളല്ല
സംസാരിക്കുമ്പോൾ !!
ശ്വാസം മുട്ടുന്നു........ :)
മറുപടിഇല്ലാതാക്കൂഎഴുതിയത് വായിച്ചിട്ടാണോ?..;)
ഇല്ലാതാക്കൂ:) അല്ല ... എന്‍റെ ഗതി മറ്റൊരാൾ നിർണയിക്കുമ്പോൾ
ഇല്ലാതാക്കൂഫെമിനിസ്റ്റ് കവിതയാണോ?
മറുപടിഇല്ലാതാക്കൂഎഴുതിയത് ഒരു പെണ്ണായി പോയി എന്നതുകൊണ്ട് അങ്ങനെ ഒരു വിഭാഗത്തിൽ പെടുത്തണോ?ഇന്നത്തെ കാലത്ത് എല്ലാവരും അനുഭവിക്കുന്നതല്ലേ ഈ വിമ്മിഷ്ടം ?
ഇല്ലാതാക്കൂകെട്ട് പൊട്ടിച്ചാലോ.??
മറുപടിഇല്ലാതാക്കൂകെട്ടൊന്നും ഇല്ലെന്നെ , മനസിലുള്ളത് തുറന്നു പറയാൻ പറ്റാത്ത ഒരവസ്ഥ മാത്രം ..:)
ഇല്ലാതാക്കൂഎനിക്ക് ശ്വാസം മുട്ടുന്നു
മറുപടിഇല്ലാതാക്കൂമൌനമായിരിക്കുമ്പോളല്ല
സംസാരിക്കുമ്പോൾ !!
(y)
നൻട്രി പെരിയൊർഗളേ ..:)
ഇല്ലാതാക്കൂSumechi..
മറുപടിഇല്ലാതാക്കൂലക്ഷ്മണ രേഖ
ചിന്തകള്‍ക്ക്
കാഴ്ചകള്‍ക്ക്
കാഴ്ച്ചപ്പാടുകള്‍ക്ക്.
പുറത്തുനിന്ന് നോക്കുന്നവന് സ്നേഹാധിക്യത്താലുള്ള ഉത്കണ്ട
അകത്തു കിടന്നു പൊറുതികെട്ടവന് പത്മവ്യൂഹത്തിലകപ്പെട്ട നിസ്സഹായത..
വെറും ലക്ഷ്മ(ര)ണ രേഖ !!!
http://roopantharanam.blogspot.in/2011/03/blog-post_01.html
ലക്ഷ്മണരേഖ താണ്ടാതിരിക്കാൻ ശ്രമിക്കാം, പക്ഷെ..............
ഇല്ലാതാക്കൂബൂലോകത്ത് ഭ്രാന്തന്‍ ചിന്തകളും ശ്വാസം മുട്ടലും കൂടി കൂടി വരുന്നു.... ;)
മറുപടിഇല്ലാതാക്കൂകവിത കൊള്ളാം, പക്ഷേ 'നിർണയിക്കപെടുമ്പോൾ' എന്നൊക്കെ എഴുതുമ്പോള്‍ 'പ്പെ' എന്നെഴുതുന്നതല്ലേ അതിന്‍റെ ഭംഗി ? വായിക്കുമ്പോള്‍ ആ സുഖം കിട്ടുകയും ചെയ്യും.. (എന്‍റെ ചെറിയ നിര്‍ദ്ദേശം മാത്രം... )
നന്ദി ..വായനക്കും അഭിപ്രായത്തിനും..പറഞ്ഞ തിരുത്ത് വരുത്തിയിട്ടുണ്ട് ..:) മംഗ്ലിഷിൽ ടൈപ്പ് ചെയ്യുമ്പോൾ വരുന്ന തെറ്റാണു ..ശ്രദ്ധിച്ചില്ല ..
ഇല്ലാതാക്കൂVilakkillaatha oru jeevithmo?
ഇല്ലാതാക്കൂasambhavayyam. Athum sthree janangalkku! Kollaam. Yenthaayaalum ee swaasam muttal puran lokathe arikkaan kaattiya sramathunu namovaakam. Philip Ariel.