2015, ഏപ്രിൽ 17, വെള്ളിയാഴ്‌ച

ഗൃഹാതുരത്വം

ഏതെങ്കിലും ഒരു ദുഖാചരണം  കൊണ്ട് കഴിഞ്ഞ കുറെ വർഷങ്ങൾ ആയി ഉത്സവകാലങ്ങൾ എനിക്ക് അന്യമാണ്. 
" നമ്മൾ ജീവിതത്തിൽ എന്നെങ്കിലും ഇതൊക്കെ ആഘോഷിക്കുമോ "  മോന്റെ ചോദ്യത്തെ അടുത്ത വർഷം ആരും തട്ടിപോകാതിരിക്കാൻ പ്രാർത്ഥിക്കു  എന്ന തണുപ്പൻ ഉത്തരം കൊണ്ട് അവഗണിച്ചു ചുരുണ്ടി കൂടിയിരുന്നപ്പോൾ മനസ്സിൽ ഒരു ചക്കരമാവും ഗുളികൻ തറയും ഊഞ്ഞാലും വന്നു നിറഞ്ഞു . കാറ്റടിക്കുമ്പോൾ വീഴുന്ന മാങ്ങ ആദ്യം കിട്ടാൻ വേണ്ടിയുള്ള ഓട്ടം. ഊഞ്ഞാലിൽ ആടി മാവിന്റെ കൊമ്പ് തൊടാനുള്ള ആവേശം. കാറ്റടിച്ചിട്ടും മാങ്ങാ വീഴാത്തപ്പോൾ ഇയാൾ ഇവിടെ ഇരിക്കുന്നത് കൊണ്ടാ മാങ്ങയൊന്നും വീഴാത്തത് എന്ന് പറഞ്ഞു ഗുളികൻ തറക്ക് ചുറ്റും സൂസു വെച്ച ഏട്ടനെ ഓർത്തപ്പോൾ അറിയാതെ ചിരിച്ചു പോയി . 
മൊബൈലിൽ തല താഴ്ത്തി ഇരുന്നവൻ തലപൊക്കി 'ഒറ്റയ്ക്ക് ചിരിക്കുന്നത് പ്രാന്തന്മാരാ ' എന്നൊരു കമന്റ്‌. 
നിന്റെ അമ്മക്ക് പണ്ടേ വട്ടല്ലേ എന്ന് വേറെ ഒരാളുടെ അടിവര . 

മൊബൈലിലും കമ്പ്യൂട്ടർ ഗൈമിലും മാത്രം ലോകം കാണുന്ന നിനക്കൊക്കെ ഓർക്കാനും ചിരിക്കാനും ഒന്നും ഉണ്ടാകില്ല , അതിൽ അസൂയ പെട്ടിട്ട് കാര്യമില്ല എന്ന് പറഞ്ഞു ഒന്ന് കൂടെ ചുരുണ്ട് കൂടി ഞാൻ പേര മരച്ചുവട്ടിൽ എത്തി. 

പെണ്‍കുട്ടികൾ മരം കേറരുത് എന്നാ അലിഖിത നിയമം ഉള്ള കാലം , തക്കം കിട്ടിയാൽ മരത്തിൽ വലിഞ്ഞു കേറുന്ന എന്റെ ഉള്ളിൽ പണ്ടേ ഒരു റെബൽ ഉണ്ടായിരുന്നു . മരത്തിന്റെ ഉച്ചിയിൽ  മഞ്ഞനിറത്തിൽ നിറഞ്ഞു കിടക്കുന്ന പേരക്ക കാണുമ്പോൾ തന്നെ എല്ലാം മറക്കുന്ന സമയം. അച്ഛൻ വരുന്നുണ്ടോ എന്ന് ഏട്ടന്റെ മകനെ നോക്കാൻ ഏല്പിച്ചു വലിഞ്ഞു കേറി മുകളിൽ ചെറുക്കൻ താഴെ ഉണ്ടോ എന്ന് നോക്കുമ്പോൾ ചൂരലുമായി നില്ക്കുന്ന അച്ഛൻ. താഴെ ഇറങ്ങി വാങ്ങിക്കാനുള്ളത് വാങ്ങിച്ചു കേൾക്കാനുള്ളത് കേട്ട് മുകളിലത്തെ മുറിയിൽ പോയി ഇരുന്നു ഉടുപ്പിന്റെ ഉള്ളിൽ ഒളിപ്പിച്ചു വെച്ച പേരക്ക ഒന്ന് കടിക്കുമ്പോഴേക്കും അടിയുടെയും ചീത്തയുടെയും വേദന മറക്കും . പിറ്റേന്ന് വീണ്ടും അച്ഛൻ കടയിൽ പോയതിനു ശേഷം പറിക്കേണ്ട പേരക്കയെല്ലാം മനസ്സില് അക്കമിട്ടു വെക്കും !!

ഓർമ്മകൾ വല്ലാതെ മനസ്സിനെ അലോസരപെടുത്തുമ്പോൾ ഒറ്റയ്ക്ക്ഒരു യാത്രയുണ്ട് വയനാട്ടിലേക്ക്.  വീണ്ടും മണ്ണിനെയും മരത്തെയും തൊട്ടു അറിഞ്ഞു തിരിച്ചു വരുമ്പോൾ ഉണ്ടാകുന്ന ഊര്ജ്ജം. മാറ്റങ്ങൾ ഒരു പാടുണ്ട് വീടിനു , ചക്കരമാവും പേരയും ഇന്നില്ല. ഗുളികൻ തറ മാത്രം ഇപ്പോഴും ഉണ്ട്. നരച്ച വീടിനു പക്ഷെ പഴയ മണം തന്നെ. എന്നെ ഞാൻ ആയി നിലനിർത്താൻ എന്നെ സഹായിക്കുന്നത് ഇത്തരം ചില ഓർമ്മകൾ ആണ്. 5 അഭിപ്രായങ്ങൾ:

 1. ഓര്‍മ്മിക്കൂ ഓര്‍മ്മിക്കൂ.

  മറുപടിഇല്ലാതാക്കൂ
 2. Hugs..lots of love. Such a sweet sad poignant narration, brought back memories for me too

  മറുപടിഇല്ലാതാക്കൂ
 3. മധുരിയ്ക്കുന്ന കാര്യങ്ങൾ ഇന്നില്ലാതെ വരുമ്പോഴാണ് മധുരിയ്ക്കുന്ന ഇന്നലെ കളിലെയ്ക്ക് ഊളിയിടുന്നത്. അതൊരു സ്വകാര്യ സന്തോഷം ആണ്. ഓരോരുത്തർക്കും ഉള്ളത്. മറ്റുള്ളവരെ മനസ്സിലാക്കിപ്പിയ്ക്കാൻ പാടുള്ളത്. എഴുത്ത് നന്നായി.

  മറുപടിഇല്ലാതാക്കൂ
 4. തീർച്ചയായും - നമ്മളെയൊക്കെ സൃഷ്ടിക്കുന്നത് കുട്ടിക്കാലമാണ്

  മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

അന്വിത

വരാന്തയിൽ  തൂണും ചാരി വലത് കൈ കൊണ്ട് തലക്കു  മീതെ തൂണിനെ ഒന്ന് ചുറ്റിപിടിച്ചു ഉള്ളിൽ കിടന്നു കുങ്ഫു കളിക്കുന്ന കുഞ്ഞികൈകളുടെ അനക്കം അറിയാനാ...