2016, ഫെബ്രുവരി 27, ശനിയാഴ്‌ച

തോടുകൾ ചേർന്ന  പുഴ  പോലെ
ചേർന്നൊഴുകണം കടലെത്തും വരെ
കണ്ട കാഴ്ചകൾ  പറഞ്ഞ വാക്കുകൾ
ഓർത്തു വെക്കണം അവസാനശ്വാസം വരെ
നടക്കണം ഒരുമിച്ചു കുറച്ചു  ദൂരം
വഴി അവസാനിക്കുന്നിടത്ത് വെച്ച്
ഇടത്തോട്ടും വലത്തോട്ടുമായി പിരിയണം
വീണ്ടും കാണുമ്പോൾ ചുണ്ടിലൊരു
പുഞ്ചിരി വിടരണം മറക്കാതെ !!

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...