2016, ഫെബ്രുവരി 27, ശനിയാഴ്‌ച

തോടുകൾ ചേർന്ന  പുഴ  പോലെ
ചേർന്നൊഴുകണം കടലെത്തും വരെ
കണ്ട കാഴ്ചകൾ  പറഞ്ഞ വാക്കുകൾ
ഓർത്തു വെക്കണം അവസാനശ്വാസം വരെ
നടക്കണം ഒരുമിച്ചു കുറച്ചു  ദൂരം
വഴി അവസാനിക്കുന്നിടത്ത് വെച്ച്
ഇടത്തോട്ടും വലത്തോട്ടുമായി പിരിയണം
വീണ്ടും കാണുമ്പോൾ ചുണ്ടിലൊരു
പുഞ്ചിരി വിടരണം മറക്കാതെ !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Thank you for your comments & suggestions :) - suma

ഉന്മാദം

വഴി നീളെ വിരിഞ്ഞു നിൽക്കുന്ന മഞ്ഞപൂക്കൾ കത്തുന്ന വെയിലിൽ വിരിയുന്ന ഭ്രാന്ത് പൂക്കളിൽ നിന്നൊരു കിരണം നെറ്റിയെ തലോടുന്നു എന്റെ സിരകളിൽ ഭ്ര...