2016, ഓഗസ്റ്റ് 31, ബുധനാഴ്‌ച

അടയാളങ്ങൾ


തിരിച്ചറിവിനായി സൂചനകൾ
തരുന്നവ മാത്രം അല്ല
ആരും കാണാതെ അകചെപ്പിൽ
 ഒളിപ്പിച്ചു വെക്കുന്നത്
കാലത്തിന്റെ കുത്തൊഴുക്കിൽ
ഒലിച്ചു പോകാത്തവ
ക്ലാവ്  പിടിക്കാത്ത
സ്വർണലിപികളാൽ എഴുതപ്പെട്ടവ
കല്ലിൽ കൊത്തി വെക്കുന്നതിനേക്കാൾ
സൂക്ഷ്മമായി
കൊത്തിയെടുക്കപ്പെട്ടവ
കാലപഴക്കത്തിൽ മാഞ്ഞു  പോകാത്തവ
കേൾക്കുമ്പോൾ സുഖമുള്ളവ
ഓർക്കുമ്പോൾ നെഞ്ച് പൊടിയുന്നവ
കത്തിമുന പോലെ മൂർച്ചയുള്ളവ
ഓർമ്മകൾ കൊണ്ട് തലോടുമ്പോൾ
പുഞ്ചിരി വിടർത്തുന്നവ
അങ്ങനെ തിരിച്ചും മറിച്ചും
നമ്മളിൽ അടയാളം തീർക്കുന്ന
വാക്കുകൾ  കൊണ്ടുണ്ടാകുന്ന
അടയാളങ്ങൾ
അറിയില്ല എന്ത് അടയാളമാണ്
ഞാൻ അവശേഷിപ്പിക്കുന്നതെന്നു
പക്ഷെ ഒന്നുറപ്പാണ് ഒരടയാളവും
അവശേഷിപ്പിക്കാതിരിക്കില്ലെന്നു !

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...