2016, ഓഗസ്റ്റ് 31, ബുധനാഴ്‌ച

അടയാളങ്ങൾ


തിരിച്ചറിവിനായി സൂചനകൾ
തരുന്നവ മാത്രം അല്ല
ആരും കാണാതെ അകചെപ്പിൽ
 ഒളിപ്പിച്ചു വെക്കുന്നത്
കാലത്തിന്റെ കുത്തൊഴുക്കിൽ
ഒലിച്ചു പോകാത്തവ
ക്ലാവ്  പിടിക്കാത്ത
സ്വർണലിപികളാൽ എഴുതപ്പെട്ടവ
കല്ലിൽ കൊത്തി വെക്കുന്നതിനേക്കാൾ
സൂക്ഷ്മമായി
കൊത്തിയെടുക്കപ്പെട്ടവ
കാലപഴക്കത്തിൽ മാഞ്ഞു  പോകാത്തവ
കേൾക്കുമ്പോൾ സുഖമുള്ളവ
ഓർക്കുമ്പോൾ നെഞ്ച് പൊടിയുന്നവ
കത്തിമുന പോലെ മൂർച്ചയുള്ളവ
ഓർമ്മകൾ കൊണ്ട് തലോടുമ്പോൾ
പുഞ്ചിരി വിടർത്തുന്നവ
അങ്ങനെ തിരിച്ചും മറിച്ചും
നമ്മളിൽ അടയാളം തീർക്കുന്ന
വാക്കുകൾ  കൊണ്ടുണ്ടാകുന്ന
അടയാളങ്ങൾ
അറിയില്ല എന്ത് അടയാളമാണ്
ഞാൻ അവശേഷിപ്പിക്കുന്നതെന്നു
പക്ഷെ ഒന്നുറപ്പാണ് ഒരടയാളവും
അവശേഷിപ്പിക്കാതിരിക്കില്ലെന്നു !

5 അഭിപ്രായങ്ങൾ:

  1. എല്ലാവർക്കും എന്നെന്നും ഓർമ്മിപ്പിക്കത്തക്കവണ്ണം നല്ല അടയാളമായിരിക്കട്ടെ.!!!

    മറുപടിഇല്ലാതാക്കൂ
  2. സുമാ മനോഹരമാണ് ഈ അടയാളവും
    എന്റെ മനസ്സിൽ കുറെ കോറിയിട്ടുണ്ട് ഈ നീഹാരം
    ഇന്നും ഫേസ്ബുക്കിനും ഒരു ക്ലബ്ബിനും പകരമാകാത്ത വിധം
    നീഹാരം തീർത്ത മയിൽ നൃത്തവും, പുൽമെത്തയിലെ നടപ്പും,
    അങ്ങനെ ഒട്ടേറെ
    എഴുതൂ ഇനിയും , അടയാളങ്ങൾ വീഴ്ത്തൂ
    പല വർണത്തിലും ഭാവത്തിലും നേർമയിലും
    സ്നേഹം
    പിഗ്മ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ വഴി മറന്നില്ലല്ലോ ..സന്തോഷം, മഞ്ഞുതുള്ളിയായി ഊർന്നു വീണത് നിങ്ങളിലൂടെയാണ്...ഇല്ലായിരുന്നെങ്കിൽ ഏതോ വേനലിൽ പണ്ടേ ആവിയായി പോയേനേ ..സ്നേഹം മാത്രമേ തിരിച്ചു തരാനുള്ളൂ ...;)

      ഇല്ലാതാക്കൂ
  3. ഈ എഴുത്തുകൾ തന്നെയാകട്ടെ നാളെയുടെ അടയാള൦

    മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...