പ്രണയവും സംഗീതവും വിരുന്നൊരുക്കുന്ന
ഒരു വശത്തായി പ്രണയനദി ഒഴുകുന്ന
പ്രണയപുഷ്പങ്ങൾ വിരിയുന്ന നഗരം
എന്റെ മോഹങ്ങളുടെ പട്ടികയിലേക്ക്
ആ നഗരത്തെ കൂട്ടിവെക്കുമ്പോൾ
കൂട്ടുകാരാ നീ അറിയുന്നുണ്ടോ
ഒരിക്കലും നടക്കാത്ത മോഹമാണെന്നു!
ഒരുമിച്ചുള്ള യാത്ര കുറച്ചു നേരത്തേക്ക് മാത്രമെന്ന് അറിയാം
നദി ദൂരം കടന്നാൽ, മറുകര എത്തിയാൽ
തിരിഞ്ഞു നോക്കാതെ പോകേണ്ടവർ ആണെന്നും
സ്വപ്നങ്ങളെ അവയുടെ വേവ് പാകത്തിൽ
വേണ്ട വെള്ളവും വളവും കൊടുത്ത്
നമുക്ക് വിളയിച്ചെടുക്കാം
വിളവെടുപ്പ് കഴിഞ്ഞാൽ താന്താങ്ങളുടെ ലോകത്തേക്ക്
നമുക്ക് തിരിഞ്ഞു നടക്കാം!