2018, മേയ് 28, തിങ്കളാഴ്‌ച

സ്വപ്‌നാടനം


പ്രണയവും സംഗീതവും വിരുന്നൊരുക്കുന്ന
ഒരു വശത്തായി പ്രണയനദി ഒഴുകുന്ന
പ്രണയപുഷ്പങ്ങൾ  വിരിയുന്ന നഗരം
എന്റെ മോഹങ്ങളുടെ പട്ടികയിലേക്ക്
ആ നഗരത്തെ  കൂട്ടിവെക്കുമ്പോൾ
കൂട്ടുകാരാ നീ അറിയുന്നുണ്ടോ
ഒരിക്കലും നടക്കാത്ത മോഹമാണെന്നു!

ഒരുമിച്ചുള്ള യാത്ര കുറച്ചു നേരത്തേക്ക് മാത്രമെന്ന് അറിയാം
നദി ദൂരം കടന്നാൽ, മറുകര എത്തിയാൽ
തിരിഞ്ഞു നോക്കാതെ പോകേണ്ടവർ ആണെന്നും
സ്വപ്നങ്ങളെ അവയുടെ വേവ് പാകത്തിൽ
വേണ്ട വെള്ളവും വളവും കൊടുത്ത്
നമുക്ക് വിളയിച്ചെടുക്കാം
വിളവെടുപ്പ് കഴിഞ്ഞാൽ താന്താങ്ങളുടെ ലോകത്തേക്ക്
നമുക്ക് തിരിഞ്ഞു നടക്കാം!
 


1 അഭിപ്രായം:

  1. അജ്ഞാതന്‍2018, ജൂൺ 8 9:16 PM

    പ്രണയിക്കുമ്പോൾ മനുഷ്യൻ കൂടുതൽ ശക്തനാവുകയല്ലേ ചെയ്യുന്നത്.ഒറ്റക്കല്ല എന്ന ചിന്ത ഉടലെടുക്കുമ്പോൾ ഭയം എന്ന വികാരത്തിന് തോൽവി സമ്മതിച്ചല്ലേ മതിയാകൂ.എന്നിട്ടും എന്താണ് ഈ കവിതയിൽ ഒരു നിരാശ കാണുന്നത്.പ്രണയം കാപട്യമാണോ?

    മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...