2011, മാർച്ച് 14, തിങ്കളാഴ്‌ച

തുരുത്ത്


ഒരു വണ്ടി വന്നു നിന്നല്ലോ, മോന്‍ ആണോ ?
മനസില്‍ ഒരു തിരയിളക്കം..
ഓടി ജനലരികില്‍ എത്തി

ഇന്ന് പിറന്നാള്‍ അല്ലെ അവന്‍ വരാതിരിക്കില്ലാ ..
അമ്മയുടെ പിറന്നാള്‍ അവനു മറക്കാന്‍ പറ്റുമോ
ഇവിടെ വന്നിട്ട് രണ്ടാമത്തെ പിറന്നാള്‍..
കഴിഞ്ഞ തവണ അവന്‍ വന്നതാണ്‌ ഒരു കോടിമുണ്ട് ഒക്കെ ആയി..
ഇന്നും വരും വരാതെ ഇരിക്കില്ലാ..

"അമ്മ ആരെയാ നോക്കി നില്‍ക്കുന്നെ
?"... ആയ  ആണ്..എല്ലാ അമ്മമാരുടെയും കാര്യങ്ങള്‍ നോക്കുന്ന ഒരു പാവം പെണ്‍കുട്ടി
"മോനെ ആകുമല്ലേ , ഈ അമ്മേടെ ഒരു കാര്യം"..
അതും പറഞ്ഞു ഒരു ചെറു ചിരിയോടെ കവിളില്തൊട്ടു അവള്പോയി
അത് അവന്അല്ല..പുതിയ ഏതോ ഒരു അന്തേവാസിയെ കൊണ്ട് വന്നാക്കുകയാണ് സമയമില്ലാത്ത മക്കളാരോ

എന്നെ ഇവിടെ കൊണ്ട് വിട്ട ദിവസം നന്നായി ഓര്ക്കുന്നു കോണ്‍ക്രീറ്റ് ഫ്ലാറ്റിലെ വീര്പ്പുമുട്ടല്സഹിക്കാനാവാതെ തറവാട്ടിലേക്ക് തിരിച്ചു പോകണം എന്ന് ഞാന്വാശി പിടിച്ച ദിവസം

"അവിടെ ആയാലും അമ്മ ഒറ്റക്കല്ലേ..എന്തെങ്കിലും പറ്റിയാല്നോക്കാന്ആളുണ്ടോ"
മോന്റെ
ചോദ്യം
അവിടെ
ഞാന്ഒറ്റക്കല്ല .എനിക്ക് കൂട്ടായി മുറ്റത്തെ തുളസി തറയും തെക്കേപറമ്പില്‍  അച്ഛന്റെ അസ്ഥിമാടവും ഉണ്ട് എന്ന് പറയാന്വെമ്പി..
"ഒറ്റക്കാകുന്നു
എന്നതല്ലേ അമ്മയുടെ പ്രശ്നം . അമ്മയെ അമ്മക്കിഷ്ടപെടുന്ന ഒരു സ്ഥലത്ത് ഞാന്കൊണ്ട് ചെന്നാക്കാം. അവിടെ ആകുമ്പോള്അമ്മക്ക് കൂട്ടിനു ആളുണ്ടാകും നോക്കാനും ആളുണ്ടാകും എനിക്കിവിടെ  സമധാനം ആയി ഇരിക്കാം..ഇടയ്ക്കു വന്നു കാണുകയും ആകാമല്ലോ"
ഒരു
പാട് സന്തോഷത്തോടെ ആണ് ഇവിടെ വന്നത്.
ഇടയ്ക്കു വന്നു കാണാമെന് പറഞ്ഞ ആള്‍ വന്നത് ആകെ ഒരു തവണ
അവന്
പറഞ്ഞപോലെ കൂട്ടിനു ആളുണ്ട് നോക്കാനും ആളുണ്ട് ..
പക്ഷെ പെറ്റ വയറിന്റെ വേദന.. അത് അവന്‍ അറിയുന്നുണ്ടോ
..

5 അഭിപ്രായങ്ങൾ:

Thank you for your comments & suggestions :) - suma

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...