കണ്ണെത്താ ദൂരത്തോളം പറന്നു കിടക്കുന്ന കടലിലേക്ക് നോക്കിയിരിക്കാന്‍ തുടങ്ങിയിട്ട് മണിക്കൂറുകള്‍ ആയിരിക്കുന്നു..
മനസിലേക്ക് യാഗാശ്വത്തെ പോലെ ഓടി വരുന്ന ഓര്‍മകളെ എല്ലാം കടലിനും ആകാശത്തിനും പങ്കിടുകയാണ്.
മുന്നില്‍ നിവര്‍ത്തി വെച്ച കയ്പടത്തിലെ തഴമ്പുകള്‍ ജീവിത യാഥാര്‍ത്ത്യങ്ങളെ ഓര്മപ്പെടുത്തികൊന്ടെയിരുന്നു
പിന്നിട്ട വഴികള്‍, മുറിഞ്ഞു പോയ സൌഹൃദങ്ങള്‍, ബന്ധങ്ങള്‍ എല്ലാം എല്ലാം മനസിലേക്ക് തള്ളി കയറി വരുന്നു..കൂടെ ഉണ്ടാകുമെന്ന് പറഞ്ഞവരും കൂടെ ഉണ്ടാകുമെന്ന് കരുതിയവരും ആരും തന്നെ കൂടെ ഇല്ല ..നഷ്ടങ്ങള്‍ ..നഷ്ട ബോധം ഉണ്ടാക്കുന്ന വേദനകള്‍ ..
ജീവിതം എപ്പോഴും ഒരു പാമ്പും കോണിയും കളി പോലെ ആയിരുന്നു.. എല്ലാ കള്ളികളും ചാടികയറി 99 ഇല്‍ എത്തുമ്പോള്‍ വായ പിളര്‍ന്നു നില്ക്കുന്ന പാമ്പിനെ പോലെ...എല്ലാം ശരി ആയി എന്ന് വിശ്വസിച്ചു ആശ്വസിക്കുമ്പോള്‍ എല്ലാ പ്രതീക്ഷകളെയും സ്വപ്നങ്ങളെയും തകര്‍ക്കുന്ന ചില സംഭവങ്ങള്‍ ..മറഞ്ഞു നില്‍കുന്ന ചില സത്യങ്ങള്‍ ..
എല്ലാത്തിനെയും നേരിട്ട് ഇവിടെ എത്തി തിരിഞ്ഞു നോക്കുമ്പോള്‍ ഒറ്റപെടല്‍ എന്ന യാതാര്‍ത്ഥ്യം അതിന്റെ ധംഷ്ട്രങ്ങള്‍ കാട്ടി ചിരിച്ചു നില്‍ക്കുന്നു.. എങ്കിലും ഞാന്‍ ഒറ്റക്കല്ല
ഇടയ്ക്കിടെ വന്നു കാല്‍പാദങ്ങളെ നനച്ചു കൊണ്ട് ഒറ്റക്കല്ല ഞാന്‍ കൂടെ ഉണ്ടെന്നു ഓര്‍മപ്പെടുത്തലും ആയി കൂട്ടിരിക്കുന്ന കടലും മഴവില്ലിന്റെ വര്‍ണരാജികള്‍ കാണിച്ചു എന്നെ കൊതിപ്പിക്കുന്ന ആകാശവും കൂടെ ഉള്ളപ്പോള്‍ ഞാന്‍ എങ്ങനെ ഒറ്റക്കാകും ...
എന്റെ മനസിപ്പോള്‍ തെളിഞ്ഞ ആകാശം പോലെ ആണ്..സങ്കടങ്ങള്‍, ചിന്താകുഴപ്പങ്ങള്‍ ഇവയൊന്നുമില്ല.
ഞാന്‍ ഒറ്റക്കല്ല ..ഇപ്പോള്‍ എനിക്ക് കൂട്ടായി ഈ കടലും തെളിഞ്ഞ ആകാശവും ഉണ്ട്..
kollam chumechie.....
മറുപടിഇല്ലാതാക്കൂvalare nanayitundu..."yende krimikadikal" yennu title koduthaal kurachuude impact undavumayirunnu
മറുപടിഇല്ലാതാക്കൂvalare manoharam and deep feelings expressed well---keep writing suma
മറുപടിഇല്ലാതാക്കൂnannaayi..
മറുപടിഇല്ലാതാക്കൂbeautiful expressions and what choice of words.. appol inganeyaanu malayalam ezhuthuka alley ;)
മറുപടിഇല്ലാതാക്കൂothiri ishtaayi.. keep writing
Thank u Aami, Joe, Yespee, Sujeesh & Pygm...Pygma malayalthil ezhutharundallo..pinne entha oru doubt??
മറുപടിഇല്ലാതാക്കൂഎല്ലാ കാലത്തും...ഏകാകികളുടെ ഏറ്റവും നല്ല കൂട്ടാണു - കടല്‍!
മറുപടിഇല്ലാതാക്കൂആവര്ത്തന വിരസത ഒട്ടുമുണ്ടാക്കാതെ...ആവര്‍ത്തിച്ചു വരുന്ന തിരമാലകള്‍...കടലിനുമാത്രം നല്‍കാന്‍ പറ്റുന്ന ഒരു സാന്ത്വനം ...
നന്നായിട്ടുണ്ട്..എഴുത്തു! ഭാഷക്കും ഒതുക്കമുണ്ട്...
"ഞാന്‍ ഒറ്റക്കല്ല ..ഇപ്പോള്‍ എനിക്ക് കൂട്ടായി ഈ കടലും തെളിഞ്ഞ ആകാശവും ഉണ്ട്.."
മറുപടിഇല്ലാതാക്കൂആരും ഒരിക്കലും ഒറ്റക്കാകില്ല തന്നെ !!!
നന്നായി എഴുതി.
Very well expressed! touched a few strings deep inside my heart!
മറുപടിഇല്ലാതാക്കൂTy parvanam, koya & smee..:)
മറുപടിഇല്ലാതാക്കൂ