2011, ഏപ്രിൽ 30, ശനിയാഴ്‌ച

മോഹപട്ടങ്ങള്‍....

കാലത്ത് ചെരുപ്പിടാതെയുള്ള morning walk . ഭൂമിയെ അറിഞ്ഞു പുല്‍ക്കൊടികളെയും പൂക്കളെയും സ്പര്‍ശിച്ചു,എന്നോട് തന്നെ സംവദിച്ചു കൊണ്ട്. ഞാന്‍ എനിക്കായി മാത്രം മാറ്റിവെക്കുന്ന കുറെ സമയം. തലേന്ന് പെയ്ത മഴയുടെ നനവ്‌ കാലുകളെ ഇക്കിളിപെടുത്തുന്നു.മരക്കൊമ്പില്‍ ഇരുന്നു ചിലക്കുന്ന പലതരം പക്ഷികള്‍. ഈ നടത്തം ഒരു എനര്‍ജി booster ആണ് . തല ഉയര്‍ത്തി ഞാന്‍ ആകാശത്തിലേക്ക് നോക്കി.സൂര്യന്‍ തന്റെ കണ്പോളകള്‍ തുറക്കാന്‍ തുടങ്ങുന്നതേ ഉള്ളൂ.ഗ്രൗണ്ടില്‍ പട്ടം പറപ്പിക്കുന്ന കുട്ടികള്‍.കൂടുതല്‍ കൂടുതല്‍ ഉയരത്തിലേക്ക് പറക്കാന്‍ കൊതിക്കുന്ന പട്ടത്തെ ഒരു  നനുത്ത നൂല്‍ കൊണ്ട് നിയന്ത്രിക്കുന്നു. എന്ത് കൊണ്ടോ എനിക്ക് നിന്നെ ഓര്മ വന്നു.

നീ ഒരു പട്ടം പോലെ ആയിരുന്നു..കൂടുതല്‍ ഉയരത്തിലേക്ക്, കൂടുതല്‍ ദൂരത്തിലേക്ക് സ്വതന്ത്രമായി  പറക്കാന്‍ നീ ഇപ്പോഴും കൊതിച്ചിരുന്നു.സ്നേഹത്തിനെ നേര്‍ത്ത പട്ടു നൂല്‍ കൊണ്ട് ഞാന്‍ നിന്നെ നിയന്ത്രിക്കാന്‍ ശ്രമിച്ചപ്പോള്‍ നീ എന്നോട് പറഞ്ഞു. "എന്റെ ജീവിതം എനിക്ക് എന്ജോയ്‌ ചെയ്യണം .എനിക്ക് കുറെ കുറെ സുഹൃത്തുക്കള്‍ വേണം..ഇത് വരെ നീയും ഞാനും മാത്രം ആയിരുന്നു.എനിക്കത് പോര.. ഒരു  പാട് കൂട്ടുകാര്‍ ഉള്ള ഒരു ലോകത്തില്‍ പറന്നു നടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. "

ഒന്നും പറഞ്ഞില്ല ഞാന്‍..പറയാന്‍ തോന്നാതിരുന്നതോ അതോ പറയണം എന്ന് വെച്ച കാര്യം വേണ്ട എന്ന് വെച്ചതാണോ എന്ന് എനിക്കിപ്പോഴും അറിയില്ല. സ്നേഹമെന്നത് കയ്കുംബിളിലെ വെള്ളം പോലെ ആണ് എന്നാണല്ലോ മഹത് വചനം. ചേര്‍ത്ത് പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ കൈ  വിരലുകള്‍ക്കിടയിലൂടെ ചോര്‍ന്നു പോകുന്ന വെള്ളം..അതുകൊണ്ട് തന്നെ നിന്റെ ഇഷ്ടങ്ങള്‍ക്ക് എതിര് നില്ക്കാന്‍ തോന്നിയില്ല. പിടിച്ചു വെക്കുന്നതിനെക്കാള്‍ നല്ലത് അഴിച്ചു വിടുന്നതാണെന്ന് തോന്നി.

ചരട് അറ്റ പട്ടം പോലെ നീ സന്തോഷിക്കുനത് ഞാന്‍ കണ്ടു.പുതിയ കൂട്ടുകാര്‍ പുതിയ ലോകം. ഒരു തിരഞ്ഞു നോട്ടം ആവശ്യമാണെന്ന് പോലും നിനക്ക് തോന്നിക്കാണില്ല.നിന്റെ ലോകത്തില്‍ സര്‍വ സ്വതന്ത്രന്‍ ആയി നീ വിരഹിച്ചു..ഉള്ളിലെ നീറ്റല്‍ പുറത്തു കാട്ടാതെ ഞാനും സന്തോഷം നടിച്ചു. നമുക്കിടയിലെ അകലം കൂടിവരുന്നത് കൂടുതല്‍ കൂടുതല്‍ വേദനയോടെ ഞാന്‍ ഉള്‍കൊണ്ടു..ഇപ്പോള്‍ പിടികിട്ടാത്ത ദൂരത്തില്‍ ആണ് നീ എന്നറിഞ്ഞിട്ടും ഒരു തപസ്സിനിയെ പോലെ  ഇപ്പോഴും പൊട്ടി വീണ ചരടുമായി കാത്തിരിക്കുന്നു..എത്ര ഉയരത്തില്‍ പോയാലും പട്ടം ഒരു നാള്‍ താഴേക്ക്‌ തന്നെ വരും..വരുമ്പോള്‍ മറ്റുള്ളവര്‍ ചവിട്ടി അരക്കാതെ ഇരിക്കാന്‍ ഒരു കാവല്‍ മാലാഖയെ പോലെ നിനക്കായി ഞാന്‍ എന്നും കാത്തിരിക്കുന്നുണ്ടാകും.

6 അഭിപ്രായങ്ങൾ:

  1. Its very very touching, straight from the heart enna pole...waiting for more. Abhinandanagal!

    മറുപടിഇല്ലാതാക്കൂ
  2. ഉദാത്തമായ ചിന്ത , ഭാവന, വാക്കുകള്‍..
    ഇത് പോലൊരു പട്ടമാണല്ലോ ഞാനും എന്നോര്‍ത്ത് പോയി..
    നന്നായി എഴുതുന്നു സുമ. കാത്തിരിക്കുന്നു.. അടുത്തതിനായി

    മറുപടിഇല്ലാതാക്കൂ
  3. swantham manassile pararayatha mohangal mattoraal paranju kelkkumbol oru vallatha anubhoothiyaanu---thts wat u gave me with this post suma---very well written----keep writing

    മറുപടിഇല്ലാതാക്കൂ
  4. ചരടെന്തിനാ അറുത്തു കളഞ്ഞത്? ഉയരത്തിലേക്ക് പോകുംതോറും..അയച്ചു വിട്ടാല്‍ മതിയായിരുന്നു...
    ഇതിപ്പൊ, വള്ളിപൊട്ടിയപട്ടം പോലെ ആയില്ലെ...
    കാത്തിരിക്കുന്നുണ്ടല്ലൊ...
    നന്നായി... കാത്തിരിപ്പും, എഴുത്തും!

    മറുപടിഇല്ലാതാക്കൂ
  5. ninyanthrikkan pattathakunna uyarathil ethumbol aruthukalanjalle mathiyakkoo...illenkil athu swayam potticheriyum..TY paravanam ..:)

    മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...