2011, മേയ് 7, ശനിയാഴ്‌ച

MOTHER’S DAY..

ഇന്ന്  ലോകത്തിലെ  എല്ലാ  അമ്മമാരെയും   ഓര്‍ക്കുന്ന  ദിവസം  ..അറുത്തു മാറ്റപെട്ട  പൊക്കിള്‍കൊടിയുടെ അടയാളം  മായാത്തിടത്തോളം കാലം  അതിനും  ഒരു  ദിവസം  വേണോ? വേണമായിരിക്കും.ഈ  ഇലക്ട്രോണിക്   യുഗത്തില്‍  അമ്മയെ വൃദ്ധസദനങ്ങളില്‍ വിടുന്ന  മക്കള്‍ക്ക്‌  അവരെ   ഓര്‍മ്മിക്കാന്‍  ഒരു  ദിവസം  വേണമല്ലോ.മക്കള്‍  ഓര്മിച്ചില്ലെങ്കിലും  ഇന്നത്തെ  ദിവസം  ആരെങ്കിലും  അവരെ  ഓര്‍മിക്കും ..പ്രത്യേകിച്ച്  ചാനലുകള്‍ .. അമ്മയുടെ  കണ്ണീരും  കാത്തിരിപ്പും  കദനകഥയാക്കി   കാണുന്ന ആളുകളുടെ  എണ്ണം  കൂട്ടാന്‍ മാത്രം .. അമ്മ   കനിവ്   ആണ്, നിറവു  ആണ്,സ്നേഹത്തിന്റെ  നിറകുടം  ആണ് ..വിശേഷണങ്ങള്‍  നിരവധി..നിറഞ്ഞു  നില്‍ക്കുന്ന  കുടത്തിലേക്ക്  വീണ്ടും  വെള്ളം  ഒഴിക്കേണ്ട  കാര്യമില്ല എന്നതുകൊണ്ടാകും ആരും തിരിച്ചു സ്നേഹിക്കാത്തത്..

പുതുവര്‍ഷത്തിലെ  മണ്ണിന്റെ  മണം എനിക്ക്  അമ്മയുടെ  ഓര്മ  ആണ് ..ആദ്യം  മഴ  പെയ്യുമ്പോള്‍  ഞാനും  അമ്മയും  കൂടെ  മണ്ണ്  വാരി  തിന്നുമായിരുന്നു. സഹനത്തിന്റെ  ക്ഷമയുടെ  അവതാരം  ആയ  ദേഷ്യപെടാത്ത ദേഷ്യം   കാണിക്കാത്ത  അമ്മ ...അതിന്റെ പകുതി ക്ഷമ പോലും എനിക്കില്ല എന്നോര്‍ക്കുമ്പോള്‍ ഞാന്‍ അമ്മയുടെ മകള്‍ ആയതെങ്ങനെ എന്ന് അത്ഭുദം തോന്നുന്നു.

സിദ്ധുവിനു ഞാന്‍  world’s best mom ആണ്  അവന്റെ  ശാട്യങ്ങള്‍ക്ക്  താളം  തുള്ളുമ്പോള്‍ ..അല്ലാത്തപോള്‍ ‘self centered arrogant egotic woman ‘ ആകുന്നു .. കാലം പോയ പോക്ക്..

അമ്മമ്മ  അവനു  സ്നേഹത്തിന്റെ  പഞ്ഞി  കെട്ട് ആണ് .പഞ്ഞി  പോലെ  മൃദുലമായ  എന്റെ  അമ്മയുടെ  കൈകളില്‍  പിടിച്ചു  അവന്‍  ചോദിക്കുന്നു ..

“എപ്പോഴാണ്  അമ്മയുടെ  സ്കിന്‍  ഇങ്ങനെ  ആകുന്നെ ”

                            ****

ഈശ്വരാ  പഴംകഥകള്‍  പറഞ്ഞു  ഞാന്‍  മറന്നു ..ഇന്ന്  ഞായറാഴ്ച .. അമ്മയെ  വിളിക്കുന്ന  ദിവസം ..

കൂടാതെ  ഇന്ന്  mother’s day കൂടെ  അല്ലെ ..കുറച്ചു  കൂടുതല്‍  നേരം   സംസാരിക്കാം...


HAPPY MOTHER’S DAY!!!!!!!!!!!!!

5 അഭിപ്രായങ്ങൾ:

 1. പറയുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ പറ്റില്ല എന്നാ സ്വയം തിരിച്ചറിവില്‍ നിന്നും ഉണ്ടായ ചിന്തകള്‍ ...

  മറുപടിഇല്ലാതാക്കൂ
 2. gud one suma. njan orkarilla paashchatyarude mother's day. ella weekendilum, pinne achanodum ammaoyodu samsarikkanam ennu thonnumbozhokke enikku mother's day aanu----oppam father's dayum---

  മറുപടിഇല്ലാതാക്കൂ
 3. ഓര്‍ക്കാനും ഓര്‍മ്മിപ്പിക്കപ്പെടാനും ഓരോരോ കാരണങ്ങള്‍!
  ആശംസകള്‍!!

  മറുപടിഇല്ലാതാക്കൂ
 4. പണ്ടെന്നോ..ഒരു Mother's Day- ക്ക് വിളിച്ചപ്പോളെന്റമ്മ ചിരിച്ച ചിരി... പിന്നെ ധൈര്യം ഉണ്ടായില്ല...

  Good writing..

  മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

അന്വിത

വരാന്തയിൽ  തൂണും ചാരി വലത് കൈ കൊണ്ട് തലക്കു  മീതെ തൂണിനെ ഒന്ന് ചുറ്റിപിടിച്ചു ഉള്ളിൽ കിടന്നു കുങ്ഫു കളിക്കുന്ന കുഞ്ഞികൈകളുടെ അനക്കം അറിയാനാ...