അവന്റെ കൈ തട്ടി മാറ്റി അവള്‍ കയര്‍ത്തു "മിണ്ടണ്ട എന്നോട്, ഉണ്ടല്ലോ ഗോപികമാര്‍..അവരോടു പോയി ചോദിക്ക്"
അവളുടെ പിണക്കം അവനു തമാശ ആയി തോന്നി ..പതുക്കെ അവളുടെ വീര്‍പ്പിച്ച മുഖം മുകളിലേക്കുയര്‍ത്തി അവന്‍ പറഞ്ഞു
" നോക്കു എത്ര ഗോപികമാര്‍ ഉണ്ടായാലും രാധയുടെ അത്ര വരുമോ "
ചുണ്ടില്‍ വിരിഞ്ഞ ചിരി ഒളിപ്പിച്ചുകൊണ്ടു അവള്‍ അവന്റെ മുഖത്തേക്ക് നോക്കി
ചുണ്ടില്‍ നിന്നും കണ്ണിലേക്കു നീളുന്ന അവന്റെ ചിരിയും സ്നേഹം വഴിയുന്ന കണ്ണുകളും മാത്രം അല്ല അവള്‍ക്കു കാണാന്‍ കഴിഞ്ഞത്
തലയിലെ മയില്‍പീലിയും ചുണ്ടിലെ ഓടക്കുഴലും വശ്യമായ ചിരിയും..അവള്‍ അറിയാതെ തന്നെ രാധ ആയി മാറി..