2011, മേയ് 25, ബുധനാഴ്‌ച

കൃഷ്ണനും രാധയും

അവനോടു പിണങ്ങി മുഖം വീര്‍പ്പിച്ചു ദൂരെ മാറി ഇരിക്കുന്ന അവളുടെ അടുത്തേക്ക് അവന്‍ ചെന്നു..തോളില്‍ കൈ വെച്ചു പതുക്കെ ചോദിച്ചു "പിണക്കം ആണോ?"
അവന്റെ കൈ തട്ടി മാറ്റി അവള്‍ കയര്‍ത്തു "മിണ്ടണ്ട എന്നോട്, ഉണ്ടല്ലോ ഗോപികമാര്‍..അവരോടു പോയി ചോദിക്ക്"
അവളുടെ പിണക്കം അവനു തമാശ ആയി തോന്നി ..പതുക്കെ അവളുടെ വീര്‍പ്പിച്ച മുഖം മുകളിലേക്കുയര്‍ത്തി അവന്‍ പറഞ്ഞു
" നോക്കു എത്ര ഗോപികമാര്‍ ഉണ്ടായാലും രാധയുടെ അത്ര വരുമോ "
ചുണ്ടില്‍ വിരിഞ്ഞ ചിരി ഒളിപ്പിച്ചുകൊണ്ടു അവള്‍ അവന്റെ മുഖത്തേക്ക് നോക്കി
ചുണ്ടില്‍ നിന്നും കണ്ണിലേക്കു നീളുന്ന അവന്റെ ചിരിയും സ്നേഹം വഴിയുന്ന കണ്ണുകളും മാത്രം അല്ല അവള്‍ക്കു കാണാന്‍ കഴിഞ്ഞത്
തലയിലെ മയില്‍പീലിയും ചുണ്ടിലെ ഓടക്കുഴലും വശ്യമായ  ചിരിയും..അവള്‍ അറിയാതെ തന്നെ രാധ ആയി മാറി..
 

7 അഭിപ്രായങ്ങൾ:

  1. നൈമിഷികമായെങ്കിലും രാധയാകാത്ത ഒരു പെണ്ണും ഉണ്ടാകില്ല അല്ലേ!
    രാധയാകുമ്പോള്‍ ഉള്ള സുഖം ഒരു പെണ്ണിനേ അറിയൂ ..
    പക്ഷെ എന്നും രാധയാകാന്‍ എനിക്ക് വയ്യ ;)
    suma ur pen is quite different.. keep going.. love it

    മറുപടിഇല്ലാതാക്കൂ
  2. സുമയുടെ ഫേസ് ബുക്കിൽ നിന്നാണ് ഞാനിവിടെ എത്തിയത്. ഈ കഥ വായിച്ചപ്പോൾ ഒരു നിമിഷം ഞാൻ ബെർലിയെ ഓർത്തുപോയി. ;)

    മറുപടിഇല്ലാതാക്കൂ
  3. ഒരു മയില്പ്പീലിത്തുമ്പുകൊണ്ട് വരച്ച മനോഹര വാങ്മയചിത്രം. നന്നായി എഴുതിയിരിക്കുന്നു.


    ആശംസകൾ
    satheeshharipad.blogspot.com

    മറുപടിഇല്ലാതാക്കൂ
  4. പ്രേമം എപ്പോഴും അങ്ങനെയാണ്
    ‘അവള്‍’ക്ക് രാധയുടെ ചന്തവും
    ‘അവന്‘ കണ്ണന്റെരൂപവുമായിരിക്കും...!!
    മധുരതരം ഈപ്രേമചിന്ത.
    ആശംസകള്‍..!!

    മറുപടിഇല്ലാതാക്കൂ
  5. കൃഷ്ണാ...നീ എന്നെ അറിഞ്ഞില്ല...
    എന്ന ഒരു തേങ്ങല്‍...എന്നിട്ടും എവിടെയോ തങ്ങി നില്‍ക്കുന്നല്ലോ....

    മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...