2011, ഒക്‌ടോബർ 8, ശനിയാഴ്‌ച

ഒരു കൂറ അല്ലെങ്കില്‍ പാറ്റ യജ്ഞം


" അമ്മ തല്ലികൊല്ലുന്നത് കണ്ടാല്‍ പാമ്പ് ആണെന്ന് തോന്നും,അത് ഒരു കുഞ്ഞു കൂറ (പാറ്റ) അല്ലെ?"
" നിന്റെ അമ്മ എന്നോടുള്ള ദേഷ്യം കൂറയുടെ മേല്‍ തീര്‍ക്കുകയാകും "
വര്‍ഗ ശത്രുവിനെ കൊല്ലാന്‍ ഉള്ള ത്വരയില്‍ പാര കമന്റുകള്‍ക്കു ഞാന്‍ ചെവി കൊടുത്തില്ല
സുവോളജി ലാബില്‍ നിന്നും തുടങ്ങിയതാണ് ഈ ജീവിയോടുള്ള വെറുപ്പ്‌..അതിന്റെ വൃത്തികെട്ട ഗന്ധം കാരണം മൂന്നു  ദിവസം ആണ് ഞാന്‍ പട്ടിണി കിടന്നത്..ഓഫീസില്‍ നിന്നും വീട്ടിലെത്തി അടുക്കളയില്‍ കാപ്പി ഉണ്ടാക്കാന്‍ കേറിയപ്പോള്‍ ആണ് രണ്ടു ആന്റിനകള്‍ എന്റെ കണ്ണില്‍ പെട്ടത് ..ചൂല് കൊണ്ട് തട്ടി പുറത്താക്കി അടിച്ചു കൊന്നപ്പോള്‍ ഒരു ഹിമാലയം കീഴടക്കിയ പ്രതീതി .
ഓരോ തുള്ളി ചോരയില്‍ നിന്നും ഒരായിരം പേര്‍ ഉയരുന്നു എന്ന് പറഞ്ഞപോലെ ആയി പിന്നെ കാര്യങ്ങള്‍ ..കാലത്ത് അടുക്കളയില്‍ അവിടെയും ഇവിടെയും ആയി പലതരം ആന്റിനകള്‍ ..ഞങ്ങളെ തോല്പിക്കാന്‍ നീ ആയില്ല മകളേ എന്ന വെല്ലുവിളിയോടെ..
സമാധാനത്തോടെ ഭക്ഷണം ഉണ്ടാക്കാനോ കഴിക്കാനോ കഴിയാത്ത ധര്‍മ സങ്കടത്തില്‍ ദിവസങ്ങള്‍ കഴിഞ്ഞു..
ഒരു ദിവസം  ഓഫീസില്‍  ഫോറിന്‍ ഗൂട്സ്‌ വില്‍ക്കുന്ന ഇക്കാക്ക പുണ്യാളനെ പോലെ അവതരിച്ചു.
" ഒരു പുതിയ പ്രോഡക്റ്റ് ഉണ്ട് ഞമ്മളെ കയ്യില്‍, നോക്കിക്കാളി, കൂറകള്‍ പിന്നെ ഇങ്ങളെ ബീട്ടിലേക്ക് ബരുല്ല"
മേശപുറത്ത്‌ വെച്ച "Tiger brand   Cocroch killer " കണ്ടതും വില പേശാന്‍ ഒന്നും നില്‍ക്കാതെ അത് വാങ്ങിച്ചു..ഒന്നല്ല രണ്ടു എണ്ണം !!! 
സാധാരണ ദിവസങ്ങളില്‍ 9 .30 ആണ് അത്താഴ സമയം ..അന്ന് നേരത്തെ തന്നെ കഴിച്ചു പാത്രം  കഴുകി ..അടുക്കളയിലെ സാധനങ്ങള്‍ എല്ലാം പേപ്പര്‍ കൊണ്ട് മൂടി വെച്ചു ഞാന്‍ എന്റെ യജ്ഞം ആരംഭിച്ചു..സിങ്ക്, സിലിന്ടെര്‍, മുക്ക് മൂല ഒന്നും വിടാതെ ഒരു ബോട്ടില്‍ തീരുന്നത് വരെ അടിച്ചു ...അടുക്കള വാതില്‍ ചേര്‍ത്തടച്ചു ഞാന്‍ അരമണിക്കൂര്‍ കഴിയാന്‍ സൂര്യ ടി വിയിലെ ചക്കരഭരണി എന്ന  തറ കോമഡി കണ്ടു കാത്തിരുന്നു.
10 .30 ..ടക് ടക് മിടിക്കുന്ന ഹൃദയത്തോടെ ഞാന്‍ വാതില്‍ തുറന്നു
ആഹാ..കുരുക്ഷേത്ര ഭൂമി പോലെ ..പിടക്കുന്നു ചിലര്‍...കറങ്ങുന്നു ചിലര്‍..തിരിയുന്നു ചിലര്‍..അനങ്ങാതെ മറ്റു ചിലര്‍..
അടിച്ചു വാരി കൂട്ടി പുറത്തേക്കു കളഞ്ഞു കുളിച്ചു മനസമാധാനത്തോടെ ഞാന്‍ ഉറങ്ങാന്‍ കിടന്നു കുറേ ദിവസങ്ങള്‍ക്കു ശേഷം..
എപ്പോഴോ കാലന്‍ കോഴിയുടെ കൂവല്‍ കേട്ട് ഞെട്ടി ഉണര്‍ന്നു..ഒരു വല്ലാത്ത ശബ്ദം എന്റെ ചെവികളിലേക്കു എത്തിയോ? മമ്മി സിനിമയില്‍ വണ്ടുകള്‍ ഒരുമിച്ചു വരുന്ന പോലെ ഒരു ശബ്ദം..
കണ്ണ് തുറന്നു നോക്കിയപ്പോള്‍ തലക്കു മുകളില്‍ ആന്റിനകളുടെ പത്മവ്യൂഹം!!!
 ജനല്‍ അഴികള്‍ക്കിടയിലൂടെ വരുന്ന തെരുവ് വിളക്കിന്റെ വെളിച്ചത്തില്‍ ഞാന്‍ കണ്ടു..ആന്റിനകള്‍ കൂടിച്ചേരുന്ന ഭാഗത്ത്‌ ഒരു വെളുപ്പ്‌ നിറം ..എനിക്ക് വളരെ പരിചിതമായത് ...ഒരു നടുക്കത്തോടെ ഞാന്‍ മനസിലാക്കി അത് Tiger brand   Cocroch killer nozzle ആണെന്ന്!!!!!!!!!!!!!!!!!!!!

13 അഭിപ്രായങ്ങൾ:

 1. hallucination aano suma? atho aa koorakal pani paticho sherikkum ..hahhaaha
  oruthane thanne ninachu kidannaaal unarumbol kaanunnathellam avanennu thonnum:)

  മറുപടിഇല്ലാതാക്കൂ
 2. കൂറകള്‍ അങ്ങിനെയാ ..........വീണ്ടും വീണ്ടും ..................!

  മറുപടിഇല്ലാതാക്കൂ
 3. It really sounds like an advertisement....good work...keeping writing:-)

  മറുപടിഇല്ലാതാക്കൂ
 4. നമ്മൾ ഒരു സംഭവം പരീക്ഷിച്ച് ഗതികെട്ട് നിക്കുമ്പോൾ കഥയല്ല കവിത വരെ എഴുതിപ്പോവും, പിന്നല്ലേ ! ഇത് പരസ്യൊന്നുമല്ല, തികഞ്ഞ പച്ചയായ സത്യം.

  മറുപടിഇല്ലാതാക്കൂ
 5. ഇതു എഴുതുമ്പോള്‍ പരസ്യം എന്ന ഉദ്ദേശ്യം ഇല്ലായിരുന്നു..എല്ലാവര്ക്കും അങ്ങനെ തോന്നിയെങ്കില്‍ ചുമ്മാ ഒരു പുണ്യപ്രവര്‍ത്തി!!!!
  @pygma - hallucination but with logical reason ..നമ്മള്‍ ഉപയോഗിക്കുന്ന കീടനാശിനികള്‍ എല്ലാം നമുക്ക് തന്നെ വിന ആയിത്തീരും എന്ന ചിന്തയില്‍ നിന്നും വന്നത്..

  മറുപടിഇല്ലാതാക്കൂ
 6. No wonder they say..cockroaches will outlive every other life on earth. :)

  Good one suma..

  മറുപടിഇല്ലാതാക്കൂ
 7. ഹ..ഹ. അത് കലക്കി :)

  നല്ല മണമുള്ള കോക്രോച്ച് സ്പ്രൈ ഇപ്പോള്‍ കൂറകള്‍ക്ക് ഭയങ്കര ഇഷ്ടമാണത്രെ.. അടിക്കും തോറും അവറ്റകള്‍ കൂടു വരുന്നു.. ഈ കൂറകളെകൊണ്ട് തോറ്റു :)

  മറുപടിഇല്ലാതാക്കൂ
 8. ആറ്റം ബോംബ്‌ ഇട്ടിട്ടു ചാകാത്ത ജീവികള്‍ ആണ് ,പിന്ന ഒരു സ്പ്രേ,പക്ഷെ ഈ സ്ത്രീകള്‍ പാറ്റയെ ഇത്ര മാത്രം പേടിക്കാന്‍ എന്താ കാരണം ?

  മറുപടിഇല്ലാതാക്കൂ
 9. great thought suma.. u reminded me of rachel carson's 'silent spring'. how very foolish i had been to over view the brilliant logic behind the noble hallucination.. Excellent concept dear:)

  മറുപടിഇല്ലാതാക്കൂ
 10. കൊടുത്താല്‍..കൊല്ലത്തും കിട്ടും...അങ്ങനെ ഒരു ചൊല്ലില്ലെ?
  ഇല്ലെങ്കില്‍, ഉണ്ട് എന്നു ഞാന്‍ പറയുന്നു...

  പാറ്റയെ ആണെങ്കിലും കൊലപാതകത്തില്‍ നിന്നുണ്ടായ കുറ്റബോധം ആണൊ?
  ഒരു പരിഹാരം പറഞ്ഞു തരാം.. ആ രണ്ടാമത്തെ കുപ്പി മരുന്ന് അങ്ങു കളഞ്ഞേക്കു..... അതവ്ടെ ഇരിക്കുന്നതാണീ ഗുലുമാല്‍

  - നല്ല ഭാവന...എഴുതിക്കൊണ്ടേയിരിക്കു...

  മറുപടിഇല്ലാതാക്കൂ
 11. ഹഹഹഹ.... കൂറയോടു കളിച്ചാല്‍ ഇങ്ങനെയിരിക്കും :-)

  മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

അന്വിത

വരാന്തയിൽ  തൂണും ചാരി വലത് കൈ കൊണ്ട് തലക്കു  മീതെ തൂണിനെ ഒന്ന് ചുറ്റിപിടിച്ചു ഉള്ളിൽ കിടന്നു കുങ്ഫു കളിക്കുന്ന കുഞ്ഞികൈകളുടെ അനക്കം അറിയാനാ...