2011, ഒക്‌ടോബർ 13, വ്യാഴാഴ്‌ച

വിശ്വാസം അതല്ലേ എല്ലാം


വിശ്വാസത്തിന്റെ ഇരുമ്പു കോട്ടകള്‍ തുരുമ്പെടുത്തിരിക്കുന്നു എന്നോ
വാഗ്ദാനങ്ങളുടെ വര്‍ണ ചായം  പൂശുക
കോട്ടകള്‍ സുരക്ഷിതം എന്ന് വിശ്വസിക്കട്ടെ
വിശ്വാസം അതല്ലേ എല്ലാം

ആഴമുള്ള ബന്ധങ്ങള്‍ ദൂരത്തെ ഭയപെടുന്നു എന്നോ
ദൂരം എന്നാല്‍ മനസിന്റെയോ ശരീരത്തിന്റെയോ
നമുക്കിടയിലെ ദൂരം എന്നെ ഭയപ്പെടുത്തുന്നില്ല
അതിനര്‍ത്ഥം ബന്ധത്തിന് ആഴമില്ലെന്നാണോ
അതോ സ്നേഹത്തിന്റെ ദൃഡതയോ
സ്നേഹത്തിന്റെ ദൃഡത തന്നെ
(എന്റെയോ നിന്റെയോ എന്ന കാര്യത്തില്‍ സംശയം ഉണ്ട്)
വിശ്വാസം അതല്ലേ എല്ലാം

വികാരം ചത്ത കണ്ണുകളുമായി
സ്നേഹമില്ലാത്ത വാക്കുകള്‍ സ്നേഹം നിറച്ചു
യാന്ത്രികമായി നീ ഉരുവിടുമ്പോള്‍
കാണുന്നത് വെറും പ്രഹസനം എന്നറിഞ്ഞിട്ടും
എന്റെ മനസ് ആര്‍ദ്രം ആകുന്നതെന്തിനു?
എന്റെ സ്നേഹത്തിനു മേല്‍ എനിക്കുള്ള വിശ്വാസം
 വിശ്വാസം അതല്ലേ എല്ലാം

ഓര്‍മ്മകള്‍ നമ്മുടെതാണ്‌
സ്വപ്‌നങ്ങള്‍ എന്റെതും നിന്റെതും
എങ്കിലും ഒരിക്കല്‍ നമ്മുടെ സ്വപ്നലോകത്ത്
നമ്മള്‍ ഒന്നാകും എന്ന വിശ്വാസത്തില്‍
ഞാന്‍ നമുക്കായി സ്വപ്നങ്ങള്‍ കാണുന്നു
വിശ്വാസം അതല്ലേ എല്ലാം

കടപ്പാടുകളുടെ മുതലും പലിശയും ഒടുക്കാനാകാതെ
ഓര്‍മകളില്‍ സുഷിരങ്ങള്‍ വീഴ്ത്തി കടപ്പാടുകള്‍
മറക്കാന്‍ ശ്രമിച്ചപ്പോള്‍
സുഷിരങ്ങള്‍ വലുതായി ഞാന്‍ ആരെന്നും എന്തെന്നും
തിരിച്ചറിയാന്‍ ആകാതെ അസ്ഥിത്വം നഷടപെടുമ്പോഴും
എന്റെ ഓര്‍മശക്തിയില്‍ ഞാന്‍ ഊറ്റം കൊള്ളുന്നു
എന്റെ ഓര്‍മയ്ക്ക് ഒന്നും പറ്റിയില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു
വിശ്വാസം അതല്ലേ എല്ലാം


എന്റെ വിശ്വാസപ്രമാണങ്ങള്‍
എന്നെ ഒറ്റപ്പെടുത്തുമ്പോള്‍
കൊടുക്കല്‍ വാങ്ങലുകള്‍ ഇല്ലാത്ത
ചോദ്യോത്തരങ്ങള്‍ ഇല്ലാത്ത
ഏകാന്ത ജീവിതം ആണ് സുന്ദരം എന്ന് ഞാന്‍ വിശ്വസിക്കുന്നു
വിശ്വാസം അതല്ലേ എല്ലാം

14 അഭിപ്രായങ്ങൾ:

 1. അടുക്കും ചിട്ടയുമില്ലാതെ ചിന്തയിലേക്ക് കടന്നു വന്ന വന്ന കുറെ കാര്യങ്ങള്‍ തോന്നുന്ന പോലെ എഴുതി..തോന്നിയപ്പോള്‍ പോസ്റ്റ്‌ ചെയ്തു..:)

  മറുപടിഇല്ലാതാക്കൂ
 2. Its beautiful,ariyaathe kannu niranju poyi.

  So many times I stare at myself..not recognizing who I am, what I want..lost

  Trust is indeed the key !

  മറുപടിഇല്ലാതാക്കൂ
 3. deep stray thoughts.. all piled up here recklessly, unsystematically, without even the slightest brush of the editor's ink
  all of which makes this such an original piece..with all complexities of a nomadic mind..
  loved it suma.. i am so glad u posted this:) it is effortless and most naive.. thats the beauty of this.

  മറുപടിഇല്ലാതാക്കൂ
 4. ഈ ചിന്താപ്രകടനങ്ങള്‍ ഇഷ്ടായി. ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 5. >>>സ്വപ്‌നങ്ങള്‍ എന്റെതും നിന്റെതും
  എങ്കിലും ഒരിക്കല്‍ നമ്മുടെ സ്വപ്നലോകത്ത്
  നമ്മള്‍ ഒന്നാകും എന്ന വിശ്വാസത്തില്‍
  ഞാന്‍ നമുക്കായി സ്വപ്നങ്ങള്‍ കാണുന്നു<<<
  ഈ വരികള്‍ക്ക് 100 മാര്‍ക്ക് സുഹൃത്തേ!

  മറുപടിഇല്ലാതാക്കൂ
 6. please accept suma
  http://spacewithinmyheart.blogspot.com/2011/10/blogging-has-led-me-to-world-where-i.html

  മറുപടിഇല്ലാതാക്കൂ
 7. ഈഷ്ടമായി..!! വിശ്വാസം..!! അതു തന്നെയാണ് നാം ഓരോരുത്തരെയും നയിക്കുന്നത്..!! ആശംസകൾ.. വീണ്ടും എഴുതുക..!!

  മറുപടിഇല്ലാതാക്കൂ
 8. " വിശ്വാസം അതല്ലേ എല്ലാം ".

  അതെ. എല്ലാം ഒരു വിശ്വാസം മാത്രം.

  മറുപടിഇല്ലാതാക്കൂ
 9. വിശ്വാസം അതല്ലേ എല്ലാം.
  keep it up.

  മറുപടിഇല്ലാതാക്കൂ
 10. It's all nicely expressed...trust and hope is everything:-) Keep writing!

  മറുപടിഇല്ലാതാക്കൂ
 11. good work!
  welcom to my blog
  nilaambari.blogspot.com
  if u like it follow and support me

  മറുപടിഇല്ലാതാക്കൂ
 12. പ്രിയപ്പെട്ട കൂട്ടുകാരി,
  ചിന്താശകലങ്ങള്‍ എഴുതിയത് നന്നായിരിക്കുന്നു!
  ഒരു വിശ്വാസം കട പുഴകുമ്പോള്‍, ലോകം തലകീഴാകുന്നു,അല്ലെ?
  വിശ്വാസമാണ് ബന്ധങ്ങളുടെ അടിത്തറ!
  ഇനിയും എഴുതണം!
  സസ്നേഹം,
  അനു

  മറുപടിഇല്ലാതാക്കൂ
 13. വിശ്വാസം അതല്ലേ എല്ലാം...
  Nannayi.

  മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

അന്വിത

വരാന്തയിൽ  തൂണും ചാരി വലത് കൈ കൊണ്ട് തലക്കു  മീതെ തൂണിനെ ഒന്ന് ചുറ്റിപിടിച്ചു ഉള്ളിൽ കിടന്നു കുങ്ഫു കളിക്കുന്ന കുഞ്ഞികൈകളുടെ അനക്കം അറിയാനാ...