"ചെറുവണ്ണൂര്‍, ചെറുവണ്ണൂര്‍ " ..
ചെറുതായി പെയ്യുന്ന മഴയുടെ സുഖത്തില്‍ മയങ്ങി പോയ ഞാന്‍ ഞെട്ടി ഉണര്ന്നു പുറത്തേക്കു നോക്കി..ബസ് സ്റ്റോപ്പിനു അപ്പുറത്ത് നിറയെ കായ്ച്ചു നില്ക്കുന്ന ഇലഞ്ഞി മരം..പച്ചയും മഞ്ഞയും നിറത്തില്‍ കായ്കള്‍
ഇലഞ്ഞി പൂക്കളുടെ മണം എന്റെ മൂക്കിലും കായ്കളുടെ രസം എന്റെ നാവിലും ഞാന്‍ അറിയാതെ തന്നെ വന്നു നിറഞ്ഞു..ഇലഞ്ഞി എന്നെ കൊണ്ട് പോയത് എന്റെ ബാല്യകാലത്തിലേക്ക് ആണ്..
പ്രായത്തിലും കൂടിയ ബുദ്ധി ഉണ്ടായതുകൊണ്ടാണോ അതോ പകല്‍ എങ്കിലും സ്വൈര്യം കിട്ടുമെന്ന് കരുതിയത് കൊണ്ടാണോ എന്നറിയില്ല , നാലാം വയസില്‍ തന്നെ എന്നെ സ്കൂളില്‍ കൊണ്ട് ചെന്നാക്കി..(അന്നൊക്കെ ആറാം വയസില്‍ ആണ് കുട്ടികളെ സ്കൂളില്‍ ചേര്‍ത്തിരുന്നത്)..
എന്നെ സ്കൂളില്‍ കൊണ്ട് പോകുന്നതും കൊണ്ടുവരുന്നതും രണ്ടു ചേച്ചിമാരുടെയും കുഞ്ഞേട്ടന്റെയും അവരുടെ സുഹൃത്തുക്കളുടെയും ഒരു വലിയ തലവേദന ആയിരുന്നു..
വീട്ടില്‍ അറിയിക്കാതെ അവര്‍ ചെയ്യുന്ന കുരുത്തക്കേടുകള്‍ കൃത്യമായി വീട്ടില്‍ അറിയിക്കുകയും അതിനുള്ള ക്വാട്ട വാങ്ങിച്ചു കൊടുക്കുകയും ചെയ്യുന്നതായിരുന്നു എന്റെ ഏറ്റവും വലിയ വീരകൃത്യം.:).
സ്കൂളിലേക്ക് പോകുന്നത് നടന്നായിരുന്നു..വലിയ പാടങ്ങള്‍ കടന്നു, തോടുകള്‍ ചാടി, കുന്നു കേറി ഏതാണ്ട് ഒരു കിലോമീറ്റര്‍ നടക്കാന്‍ ഉണ്ടായിരുന്നു സ്കൂളിലേക്ക് ..പോകുമ്പോള്‍ നല്ല കുട്ടികള്‍ ആയി പോയിരുന്നവര്‍ തിരിച്ചു വരുമ്പോള്‍ കുട്ടികുരങ്ങന്മാരെ പോലെ മറ്റുള്ളവരുടെ പറമ്പിലും പാടത്തിലും ഒക്കെ കേറി ഇലഞ്ഞിയും ബബ്ലൂസും ഒക്കെ പറിച്ചു ഒരു സമയം ആകുമ്പോള്‍ ആണ് വീട്ടിലെത്തുക.നേരം വൈകിയതിന്റെ കാരണം ഞാന്‍ നടക്കാത്തത് ആണ് എന്ന് എന്റെ തലയില്‍ വെച്ച് കെട്ടുകയും ചെയ്യും..:(
അങ്ങനെ ഒരു ദിവസം വേലികെട്ടി ഭദ്രമായി സൂക്ഷിച്ച കുഞ്ഞെപ്പു ചേട്ടന്റെ തോട്ടത്തില്‍ വലിയ ഇലഞ്ഞി മരം ഉണ്ടെന്നും അതില്‍ നിറയെ കായ്കള്‍ ഉണ്ടെന്നും ഉള്ള വിവരം കിട്ടി. ഒറ്റക്കുഴല്‍ തോക്ക് ഉള്ള ചേട്ടന്റെ തോട്ടത്തില്‍ സാധാരണ ആരും കയറാറില്ല.. ഒരു വൈകുന്നേരം എല്ലാരും കൂടെ തോട്ടത്തില്‍ കയറി..നിറയെ കായ്ച്ചു നില്ക്കുന്ന വലിയ ഇലഞ്ഞി മരം ..അവര്‍ കല്ലെറിഞ്ഞു വീഴ്ത്തുന്ന കായകള്‍ പെറുക്കിയെടുക്കുന്ന ജോലി ആയിരുന്നു എനിക്ക്..അവിടെയും ഇവിടെയും തെറിച്ചു വീഴുന്ന കായ്കള്‍ മടക്കി പിടിച്ച ഉടുപ്പിലേക്ക് പെറുക്കി ഇട്ടു കൊണ്ടിരിക്കുമ്പോള്‍ ആരെടാ അവിടെ തോട്ടത്തില്‍ " എന്ന ഒരലര്‍ച്ച ..
കല്ലെറിഞ്ഞവര്‍ എല്ലാം ഓടിപോയി..താഴെ വീണു കിടക്കുന്ന കായകള്‍ ഇട്ടുപോകാന്‍ ഉള്ള മടിയില്‍ ഞാന്‍ അത് പെറുക്കാന്‍ നിന്നു ..ഒരു കായ് പെറുക്കാന്‍ കുനിഞ്ഞപ്പോള്‍ അതിനടുത്തു രണ്ടു കാല്‍പാദങ്ങള്‍..മുഖമുയര്‍ത്തി നോക്കിയപ്പോള്‍ കുഞ്ഞെപ്പു ചേട്ടന്‍ ..തോളില്‍ തോക്ക്..
" നീ പുതിയ വീട്ടിലെ കുട്ടി അല്ലെ"
"ങ്ങും"
"സ്കൂള്‍ വിട്ടാല്‍ വീട്ടില്‍ പോകാതെ കണ്ടിടത്തൊക്കെ നടക്കണോ, വേഗം വീട്ടില്‍ പോയെ "
കേട്ട പാതി കേള്‍ക്കാത്ത പാതി ഞാന്‍ ഓടി..കുന്നിറങ്ങി താഴെ വന്നപ്പോള്‍ അവിടെ ചേട്ടന്മാരും ചേച്ചിമാരും കൂടെ കൂലങ്കഷമായ ചര്‍ച്ച ആണ്.
ഞാന്‍ ഇല്ലാതെ എങ്ങനെ വീട്ടില്‍ പോകും , എന്നെ വെടി വെച്ച് കൊന്നു കാണുമോ അതോ വീട്ടിലേക്കു പിടിച്ചു കൊണ്ട് പോയിരിക്കുമോ എന്നൊക്കെ ..
ഇറങ്ങി വന്ന എന്നെ ഓടി വന്നു പിടിച്ചു കുഞ്ഞേട്ടന്‍ " നിനക്കൊന്നും പറ്റിയിലല്ലോ"
തോളില്‍ വെച്ച കൈ കുടഞ്ഞു മാറ്റി ഞാന്‍ ഉടുപ്പില്‍ പെറുക്കി കൂട്ടിയ ഇലഞ്ഞി കായ എടുത്തു തിന്നു മുന്നോട്ടു നടന്നു..
" നീ വീട്ടില്‍ പോയി ഇതൊന്നും പറയരുത് കേട്ടോ, നാളെ നിനക്ക് ഞാന്‍ കടലമിട്ടായി വാങ്ങി തരാം"
പ്രലോഭനം..ങ്ങും
കടലമിട്ടായി കിട്ടുന്ന കാര്യമോര്‍ത്തു ഞാന്‍ ഒന്നും വീട്ടില്‍ പറഞ്ഞില്ല
മണ്ണെണ്ണ വിളക്കില്‍ പറന്നു വീഴുന്ന ഈയാംപാറ്റകളെ നോക്കി ഇരിക്കുമ്പോള്‍ ആണ് അച്ഛന്‍ കടയില്‍ നിന്ന് വന്നത്.
വേഗത്തില്‍ അകത്തേക്ക് കടക്കുന്നതിനിടയില്‍ ഇറയില്‍ വെച്ച ചൂരല്‍ വലിച്ചെടുക്കുന്നതും കണ്ടു
" നീ ഒക്കെ സ്കൂളില്‍ പോകുന്നത് പഠിക്കാനോ അതോ കക്കാനോ" എന്നാ ചോദ്യവും ചൂരല്‍ വായുവില്‍ ഉയരുന്ന ശബ്ദവും കേട്ടു..അത് കേട്ട് എനിക്ക് കരച്ചില്‍ വന്നു..അവര്‍ക്ക് അടി കിട്ടിയതിനല്ല ..
എന്റെ വിഷമം മുഴുവന്‍ പിറ്റേന്ന് കിട്ടാത്ത കടല മിട്ടായിയെ കുറിച്ച് ഓര്‍ത്തായിരുന്നു..
(വായനക്കാരുടെ അറിവിലേക്ക് - സത്യമായിട്ടും ഞാന്‍ അല്ല അന്ന് ഈ വിവരം അച്ഛനെ അറിയിച്ചത് ..ആ ചേട്ടന്‍ ആയിരുന്നു )
************************************
അടിക്കുറിപ്പ് : എന്റെ ദയ കൊണ്ട് മുടങ്ങാതെ കുഞ്ഞേട്ടന് കിട്ടേണ്ട ക്വാട്ട കിട്ടികൊണ്ടിരുന്നെങ്കിലും ഒരു ഈര്‍ഷ്യയോ ദേഷ്യമോ ആരുടെ മനസിലും ഉണ്ടായിരുന്നില്ല..ഇന്നും നാല് ദിവസം തുടര്‍ച്ച ആയി എന്റെ വിവരമൊന്നുമറിയാതെ ഇരുന്നാല്‍ അപ്പോള്‍ വിളിക്കും എവിടെ ആടി, നിന്റെ അനക്കമില്ലലോ എന്ന് ചോദിച്ചു .അതെ സമയം ഇന്നത്തെ തലമുറയിലെ കുട്ടികള്‍ക്ക് ഇതിനെക്കാള്‍ ചെറിയ കാര്യങ്ങളില്‍ പോലും വൈരാഗ്യം ആയി ഈഗോ ആയി..പരസ്പരം സംസാരിക്കാന്‍ പോലും പറ്റാത്തവര്‍ ആകുന്നു..
Kai ethum doore oru kutty kaalam,
മറുപടിഇല്ലാതാക്കൂmazha vellam pole oru kutty kaalam....
illanji manam ingotum ozhuki vannu sume...more, more pls
സുമാ ... എത്ര ഭംഗിയായിരുന്നു സുമയുടെ കുട്ടികാലം.. എനിക്കും അതൊക്കെ അനുഭവിച്ച പ്രതീതി
മറുപടിഇല്ലാതാക്കൂഇത്രയധികം ഗ്രാമ അന്തരീക്ഷം എനിക്ക് കിട്ടിയിട്ടേ ഇല്ല
ചുമ്മാതല്ല സുമ ഇത്ര മധുരമായി എഴുതുന്നത്;)
ആ അടികുറിപ്പ് വളരെ അര്‍ത്ഥവത്താണ്.. തികച്ചും സത്യം ..
ഇന്ന് ഒക്കെ manners and 'no bullying' ആണ് സ്കൂളില്‍ പോലും പഠിപ്പിക്കുന്നത്
അതില്‍ നഷ്ടപ്പെടുന്നതോ മനുഷ്യത്വവും സഹിഷ്ണുതയും സ്നേഹവും
ഒരുപാടൊരുപാട് ഇഷ്ടായി ... ummas:)
ഗ്രാമാന്തരീക്ഷവും വിവരണങ്ങളുമൊക്കെ വളരെ നന്നായിരിക്കുന്നു. സ്ക്കൂളിൽ പഠിക്കുമ്പഴുണ്ടായ രസകരമായ സംഭവങ്ങളിലേക്ക് ഓർമ്മകൾ പോയി. നന്ദി സുമ ചേച്ചീ, ഇത്തിരി വർഷങ്ങളിലേക്ക് എങ്കിലും എന്റെ ഓർമ്മകളെ പുറകോട്ട് നടത്തിച്ചതിന്.
മറുപടിഇല്ലാതാക്കൂസുമക്ക് ആദ്യം നന്ദി പറയട്ടെ?
മറുപടിഇല്ലാതാക്കൂറബ്ബര് ബാന്ടിട്ട പുസ്തക്കെട്ടുമായി ആ പാടവരമ്പിലൂടെ ഒരിക്കല്‍ കൂടി നടത്തിച്ചതിന്.
സുമയുടെ അവസാന വീക്ഷണം അക്ഷരം പ്രതി ശരിയാണ്. ഇന്നത്തെ ബാല്യം എന്നത് കുഞ്ഞു പ്രായവും മനസ്സില്‍ കോര്‍പ്പറേറ്റ് ചിന്തയും ആണ്.
ആശംസകള്‍
ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം.....
മറുപടിഇല്ലാതാക്കൂഇലഞ്ഞിപ്പൂമണമൊഴുകി വരുന്നതു കൊണ്ടാകും...
നന്മകളുടെ ആ കുട്ടിക്കാലം..നമുക്കു നഷ്ടപ്പെട്ടു...നമ്മുടെ കുട്ടികള്‍ക്കൊട്ടു കിട്ടിയതുമില്ല....
നന്നായിരിക്കുന്നു....
നല്ലൊരു കുട്ടികാലം അത് നല്ലൊരു ജീവിതത്തിലേക്ക് നയിക്കും.
മറുപടിഇല്ലാതാക്കൂഓര്ക്കുന്നു പലതും.... ആശംസകള്‍
നന്നായിരിക്കുന്നു.
മറുപടിഇല്ലാതാക്കൂബാല്യം വിവരിച്ചത് നന്നായിരിക്കുന്നു ...അവസാന അടിക്കുറിപ്പും നന്നായി ..
മറുപടിഇല്ലാതാക്കൂആശംസകള്..ഇനിയും വരാം ..
മറുപടിഇല്ലാതാക്കൂനല്ല വിവരണം
മറുപടിഇല്ലാതാക്കൂഒരുപാട് ഒരുപാടു കൊതിച്ചിട്ടും തിരിച്ചു കിട്ടാത്ത ബാല്യ കാലത്തേക്ക് ആരാരും അറിയാതെ കൊണ്ട് പോയ പ്രിയ കൂട്ടുകാരിക് ആശംസകള്‍ .. വീണ്ടും വരാം ... സസ്നേഹം ...
മറുപടിഇല്ലാതാക്കൂഓര്മ്മകള്ക്ക് ഇലഞ്ഞി പൂവിന്റെ മണമാണ്.. അല്ലേ..
മറുപടിഇല്ലാതാക്കൂ