2011, നവംബർ 22, ചൊവ്വാഴ്ച

തലാഖ്


മൂന്നക്ഷരം ...പത്തു വര്‍ഷത്തെ ജീവിതം..മൂന്നു കുട്ടികള്‍ ...ഇതെല്ലാം ഒരു മൂന്നക്ഷരത്തില്‍ തീരുന്ന ബന്ധങ്ങളോ?
സുബൈദക്കു അപ്പോഴും ഒന്നും മനസിലായില്ല ..എന്താണ് താന്‍ ചെയ്ത തെറ്റ് എന്നു..
അടുക്കളയിലേക്കു പോകുമ്പോള്‍ മുന്നിലെ വാതില്‍ അടക്കാതിരുന്നതോ..
അതോ ആരോ വീടിനുള്ളില്‍ കേറി എന്ന സംശയത്തില്‍ ആളുകളെ വിളിച്ചു കൂട്ടിയതോ?
അടുക്കളയില്‍ കുക്കെര്‍ വിസില്‍ കേട്ടാണ് നിലം തുടച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ അകത്തേക്ക് പോയത്..
തിരിച്ചു വന്നപ്പോള്‍ തുടച്ചിട്ട നിലത്തു കാല്പാടുകള്‍ കണ്ടാണ്‌ ആളുകളെ വിളിച്ചു കൂട്ടിയത്..
ആളുകള്‍ വന്നു നോക്കിയപ്പോള്‍ കാണാതിരുന്ന ആള്‍ താന്‍ വാതിലടച്ചു കഴിഞ്ഞപ്പോള്‍ മുകളില്‍ വെച്ചിരുന്ന ഫ്രിഡ്ജിന്റെ ബോക്സില്‍ നിന്നും 
ചാടിയിറങ്ങുന്നത് കണ്ടു താന്‍ നിലവിളിക്കാന്‍ ഒരുങ്ങിയതല്ലേ ..പക്ഷെ പേടി കൊണ്ട് ശബ്ദം പുറത്തേക്കു വന്നില്ല..അതിനെക്കാള്‍ വേഗത്തില്‍ അയാള്‍ തന്റെ കഴുത്തില്‍ കത്തി വെച്ച് സ്വര്‍ണം മുഴുവന്‍ അഴിച്ചു വാങ്ങുകയും പുറത്തേക്കു ഓടുകയും ചെയ്തില്ലേ..
കാലുകള്‍ക്ക് ചലനം വെച്ചപ്പോള്‍ ആദ്യം ചെയ്തത് പുറത്തേക്കു ഓടി ആളുകളെ വിളിച്ചു കൂട്ടുകയല്ലേ 
എന്നിട്ടും നിഷ്കരുണം മൂന്നക്ഷരത്തില്‍  ബന്ധം വേണ്ടാന്ന് വെച്ചു..പത്തു വര്ഷം തന്റെ  ചൂടും ചൂരും അറിഞ്ഞവന്‍,, തുടിപ്പും കിതപ്പും അറിഞ്ഞവന്‍..
എല്ലാം സഹിക്കാമായിരുന്നു , പക്ഷെ മൊഴി ചൊല്ലാന്‍ പറഞ്ഞ കാരണം..
" നീ വിളിച്ചു കേറ്റിയത് ആകും,ആളുകള്‍ അറിഞ്ഞു എന്നായപ്പോള്‍ ഒരു കഥ ഉണ്ടാക്കി"
 തന്റെ  സ്ത്രീത്വത്തെ തന്നെ ചോദ്യം ചെയ്തു കളഞ്ഞു..
തന്റെ മടിയില്‍ ഉറങ്ങുന്ന മകളുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ സുബൈദയുടെ കണ്ണുകള്‍ വീണ്ടും നിറയാന്‍ തുടങ്ങി ..
മറ്റൊരു സ്ത്രീ ജന്മം ..ആളുകള്‍ക്ക് കുറ്റപ്പെടുത്താനും പഴി ചാരാനും ആയി..വീതം വെച്ചപ്പോള്‍ ആണ്‍കുട്ടികളെ രണ്ടിനെയുമെടുത്തു പെണ്‍കുട്ടിയെ തനിക്കു തന്നു..
പെണ്ണിന്റെ ഭാരം ചുമക്കാന്‍ ആര്‍ക്കും വയ്യല്ലോ..

14 അഭിപ്രായങ്ങൾ:

 1. സത്യത്തിന്റെ കയ്പ്പുള്ള എഴുത്ത്
  ഹാ! സ്ത്രീത്വമേ !
  ഭാരമുള്ള ഒരു വിഷയം അതിലളിതമായി എന്നാല്‍ ഹൃദയത്തില്‍ കനം നിറയ്ക്കുന്ന വിധത്തില്‍ എഴുതിയല്ലോ സുമ .. നന്നായി

  മറുപടിഇല്ലാതാക്കൂ
 2. പ്രിയപ്പെട്ട സുമ,
  ഹൃദയസ്പര്‍ശിയായ ഒരു കഥ...ഇങ്ങിനെ സംഭവിച്ചിരിക്കാം അല്ലെ?ഒരു പെണ്‍കുട്ടി, വീടിന്റെ മഹാലക്ഷ്മിയാണെന്ന് കുട്ടികളോടും രക്ഷിതാക്കളോടും അവസരം കിട്ടുമ്പോള്‍ പറയണം,കേട്ടോ.
  നന്നായി അവതരിപ്പിച്ച ഒരു ആശയം! അഭിനന്ദനങ്ങള്‍ !
  സസ്നേഹം,
  അനു

  മറുപടിഇല്ലാതാക്കൂ
 3. A painful truth, you put it across in such a simple yet strong manner. To have your character and womanhood questioned !! njan angotu keri talaq cheythene..

  മറുപടിഇല്ലാതാക്കൂ
 4. face reality is always vulgar sumachechi.. when the world run front, unfortunately our society runs backward that too in double speed!!...

  മറുപടിഇല്ലാതാക്കൂ
 5. തലാഖ്!
  ഇരകള്‍ക്കു പോലും വേണ്ടാത്ത യുദ്ധം, ജയിക്കില്ല സുമ...
  മതം ഒരു വികാരത്തിനുമപ്പുറം, വിവേകശൂന്യതയായി മാറിയ കലികാലമാണിത്...
  ഒരു കാര്യം (സ്വകാര്യ ഇഷ്ടമാണു) ഇഷ്ടപ്പെടുന്നു, ഈയിടെയായി..എഴുത്തൊന്നു ആറ്റിക്കുറുക്കി എടുക്കുന്നുണ്ട്!
  ഇനിയും എഴുതുക....

  മറുപടിഇല്ലാതാക്കൂ
 6. യഥാര്ത്യങ്ങള്‍ക്ക് അപ്പുറം തോന്നലുകളില്‍ വിശ്വസിക്കുന്നവര്‍ നല്‍കുന്ന ശിക്ഷ ..........

  മറുപടിഇല്ലാതാക്കൂ
 7. സത്യമെന്തെന്വേഷിക്കാതയുള്ള വിവാഹമോചനങ്ങള്‍കൂടി വരുന്ന ഈക്കാലത്ത് സുമയുടെ കഥ ഒരു ഗുണപാഠമാകട്ടെ....

  മറുപടിഇല്ലാതാക്കൂ
 8. ഒരു നല്ല കഥ .
  " നീ വിളിച്ചു കേറ്റിയത് ആകും,ആളുകള്‍ അറിഞ്ഞു എന്നായപ്പോള്‍ ഒരു കഥ ഉണ്ടാക്കി"
  ...പക്ഷെ, ഇങ്ങിനെയും ഉണ്ടാകുന്നുണ്ട് ചില കാര്യങ്ങള്‍ ..

  മറുപടിഇല്ലാതാക്കൂ
 9. സംശയം അതൊരു രോഗമാണ്‌.. ആജീവനാന്തം അത് സഹിക്കുന്നവര്‍ എത്ര..

  കഥ നന്നായി എഴുതി

  മറുപടിഇല്ലാതാക്കൂ
 10. ലളിതം, സുന്ദരം!

  മനസു വെച്ചാൽ കുറെക്കൂടി ഒഴുക്ക് വരുത്താം, എഴുത്തിൽ...

  ഇനിയും വരാം...

  മറുപടിഇല്ലാതാക്കൂ
 11. നന്നായി അവതരിപ്പിച്ച ഒരു ആശയം! അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 12. രസകരമായ എഴുത്ത്, ആശയമല്ല ട്ടോ. നല്ല അവതരണം. ഇത്രയും കാലികപ്രാധാന്യമുള്ള കാര്യം ഇത്ര സിമ്പിൾ ആയി ഒരു കുഞ്ഞേ കുഞ്ഞു കഥയിൽ ഒതുക്കിയ ആ കഴിവ് എനിക്ക് നന്നായി ഇഷ്ടായി ട്ടോ. അപാരം എന്നേ നിക്ക് പറയാനുള്ളൂ.

  മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

അന്വിത

വരാന്തയിൽ  തൂണും ചാരി വലത് കൈ കൊണ്ട് തലക്കു  മീതെ തൂണിനെ ഒന്ന് ചുറ്റിപിടിച്ചു ഉള്ളിൽ കിടന്നു കുങ്ഫു കളിക്കുന്ന കുഞ്ഞികൈകളുടെ അനക്കം അറിയാനാ...