"morning walk ..ഒരു ഫെതെര്‍ പോലെ അങ്ങ് നടക്കുക"
ഡോക്ടറുടെ വാക്കുകള്‍. രണ്ടു മാസത്തോളം തുടര്‍ച്ചയായി ശരീരത്തിന്റെ ഇടതു ഭാഗത്തായി ഉച്ചി മുതല്‍ ഉള്ളം കാല്‍ വരെ ഉണ്ടായിരുന്ന വേദന ആണ് എന്നെ അവിടെ എത്തിച്ചത്. ഡോക്ടറുടെ അഭിപ്രായത്തില്‍ ചുമ്മാ ടെന്‍ഷന്‍ അടിച്ചുണ്ടാക്കുന്ന വേദന. അടുത്തിരിക്കുന്ന കണവനെ ചൂണ്ടികാണിച്ചു അദ്ദേഹം പറയുന്നു
" ഇതൊരു പഞ്ചപാവം അല്ലെ , പിന്നെ എന്തിനാ ഇത്ര ടെന്‍ഷന്‍, മനസ്സിന് ആവശ്യമില്ലാത്തത് ആണേല്‍ അതിനെ വലിച്ചു പുറത്തിടുക, യോഗ ചെയ്യ്..പിന്നെ നടത്തം..നമുക്ക് നോക്കാം"
" ഇതൊരു പഞ്ചപാവം അല്ലെ , പിന്നെ എന്തിനാ ഇത്ര ടെന്‍ഷന്‍, മനസ്സിന് ആവശ്യമില്ലാത്തത് ആണേല്‍ അതിനെ വലിച്ചു പുറത്തിടുക, യോഗ ചെയ്യ്..പിന്നെ നടത്തം..നമുക്ക് നോക്കാം"
അല്ലെങ്കിലും എനിക്കെന്താണ് പ്രശ്നം..ഓര്‍മകളില്‍ തപ്പിത്തടഞ്ഞു ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക് വേണ്ടി വേദനിക്കുക.മനസ്സ് ഒരു ബ്ലാക്ക് ബോര്‍ഡ് ആയിരുന്നെങ്കില്‍ എന്ന് പലപ്പോഴും തോന്നാറുണ്ട്.പഴയതെല്ലാം ഒരു പൊടി പോലും ഇല്ലാതെ മായ്ച്ചു കളയാം..പുതിയ വാക്കുകളും മുഖങ്ങളും വരച്ചു ചേര്‍ക്കാം. പക്ഷെ യാഥാര്‍ത്ഥ്യം ഇതൊന്നുമല്ലാത്തതും ചില കാര്യങ്ങള്‍ കല്ലില്‍ കൊത്തി വെച്ച പോലെ മനസ്സില്‍ പതിയുകയും ചെയ്യുമ്പോള്‍ വേറെ എന്ത് ചെയ്യാന്‍.
ഡോക്ടര്‍ എന്നതിനേക്കാള്‍ ഒരു സുഹൃത്തിനോട് എന്ന പോലെ ആണ് അങ്ങേര്‍ സംസാരിക്കുക. അത് കൊണ്ട് തന്നെ ഡോക്ടര്‍ പറഞ്ഞാല്‍ എനിക്ക് വേദ വാക്യം. നടക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് അതിന്റെ സുഖം അറിഞ്ഞു തുടങ്ങിയത്. വീട്ടില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെ ഉള്ള പുഴയുടെ അടുത്തേക്ക്. പാലത്തിന്റെ കൈവരി പിടിച്ചു പുഴയുടെ സൗന്ദര്യവും തണുപ്പും ആസ്വദിച്ച് ഒരു അഞ്ചു മിനിറ്റ്. വിടരാന്‍ തുടങ്ങുന്ന ആമ്പല്‍ പൂക്കള്‍. തെളിഞ്ഞ വെള്ളം. കുറച്ചു നേരം അത് നോക്കി നിന്ന് തിരിച്ചു നടക്കുമ്പോള്‍ മനസിന്നു എന്തെന്നില്ലാത്ത ഉന്മേഷം. തിരിച്ചു വരുന്ന വഴിയില്‍ പലതരം കിളികളുടെ ശബ്ദങ്ങള്‍. കണവന്റെ കൈ കോര്‍ത്ത് പിടിച്ചു നടക്കുമ്പോള്‍ വിവാഹത്തിന്റെ ആദ്യ നാളുകളിലേക്ക് മനസിനെ നടത്തിച്ചു. ഫെതെര്‍ പോലെ ഉള്ള നടത്തം എന്റെ മനസ്സിനെയും ഒരു തൂവല്‍ ആക്കി മാറ്റി. വേദനകള്‍ പതുക്കെ ഇല്ലാതായി കൊണ്ടിരിക്കുന്നു. ഇല്ലാതെ ആയതാണോ അതോ ഇല്ലെന്നു എനിക്ക് തോന്നുന്നതാണോ. എന്തായാലും എവിടെയോ കൈ വിട്ടു പോകേണ്ടി ഇരുന്ന എന്തിനെയോ ചേര്‍ത്ത് പിടിച്ചത് പോലെ ഒരു ശാന്തത എനിക്കിപ്പോള്‍ തോന്നുന്നു. ഒരു തൂവല്‍ പോലെ എന്റെ മനസ്സിപ്പോള്‍ പറക്കുകയാണ്. ഒന്നില്‍ നിന്നും മറ്റൊന്നിലേക്കു.
അമേരിക്കന്‍ സിങ്ങര്‍ Nicca Costa യുടെ like a feather എന്ന പാട്ടിലെ ചില വരികള്‍ പോലെ
And when I set it free like a feather it will be
And when I rise to see it done like whatever it will be it will be
And when I rise to see it done like whatever it will be it will be
Lovely lovely lovely...
മറുപടിഇല്ലാതാക്കൂVaayichepo ende manasilum shaantetha..
manassoru black board aayirunnekil---nice----thooval p[ole parakkoo---but be back to write more---very nice suma
മറുപടിഇല്ലാതാക്കൂനൈര്മല്യം നിറഞ്ഞ എഴുത്ത്.. മനോഹരം സുമാ..
മറുപടിഇല്ലാതാക്കൂതൂവല് പോലെ അങ്ങനെ ... എന്താ സുഖം .. വായിക്കുമ്പോളും..
നടത്തം തുടരൂ.. സ്നേഹവും..
നടക്കുമ്പോള്‍, സ്വന്തം നിഴലിനെ നോക്കി നടന്നു നോക്കു ഇനി, എന്തെങ്കിലും മാറ്റം ഉണ്ടെങ്കില്‍ പറയണേ!
മറുപടിഇല്ലാതാക്കൂസ്വാഭാവികമായ ലാളിത്യം!
ചിന്തക്കും, എഴുത്തിനും !
ഫെതർ പോലെയുള്ള എഴുത്ത്.
മറുപടിഇല്ലാതാക്കൂAnd when I set it free like a feather it will be
മറുപടിഇല്ലാതാക്കൂAnd when I rise to see it done like whatever it will be it will be.
ഈ വരികൾ തന്നെയാണെനിക്കും പരയാനുള്ളത്. ഇപ്പ വിചാരിക്കണ്ണ്ടാവും ഇങ്ങനെ ഇത് കേക്കാനാണേൽ യ്ക്കാ പാട്ട് കേട്ടാ പോരേ ന്ന്. അതല്ല,അതുതന്നെ മറ്റൊരാൾ പറയുമ്പോൾ അനുഭവിക്കുന്നതിന്റെ തലം(ഫീൽ) മാറും. ഊം നടക്കട്ടെ എല്ലാം.
And when I set it free like a feather it will be
And when I rise to see it done like whatever it will be it will be.