2011, ഡിസംബർ 2, വെള്ളിയാഴ്‌ച

മുഖംമൂടി


We all wear masks, and the time comes when we cannot remove them without removing some of our own skin.”  Andre Berthiaume

" വെറുപ്പ്‌ തോന്നുന്നുണ്ടോ എന്നോട്?"
മുഖംമൂടി വലിച്ചു മാറ്റിയതിന്റെ വേദനയോ ജാള്യതയോ ഒന്നുമുണ്ടായിരുന്നില്ല ശബ്ദത്തില്‍,എന്നായാലും ഇതൊക്കെ സംഭവിക്കേണ്ടത്‌ ആയിരുന്നു എന്ന നിസ്സംഗത .അല്ലെങ്കിലും നിന്റെ സ്ഥായിഭാവം അത് തന്നെ ആണല്ലോ.
നിന്റെ മുഖം യഥാര്‍ത്ഥം അല്ല എന്ന സത്യം സംസാരത്തിനിടയില്‍ പലപ്പോഴായി എനിക്ക് മനസിലായതാണ് .അത് കൊണ്ട് തന്നെ വലിച്ചെറിയപ്പെട്ട മുഖംമൂടിയും നിന്റെ മുഖവും എന്നില്‍ ഒരു തരത്തിലും അമ്പരപ്പ്  ഉണ്ടാക്കിയില്ല .പക്ഷെ ചുണ്ടില്‍ നിന്നും കണ്ണിലേക്കു നീളുന്ന ചിരിക്കും കണ്ണിലെ നിഷ്കളങ്കതക്കും പകരം
നിന്റെ കണ്ണിലെ വന്യത, ചുണ്ടുകളിലും പല്ലുകളിലും കണ്ട ചോര തുള്ളികള്‍ അതെന്നില്‍ ഒരു ചെറിയ നടുക്കം ഉണ്ടാക്കി എന്നത് സത്യം
വെറുപ്പ്‌ ആയിരുന്നോ എനിക്ക് തോന്നിയത്?? അറിയില്ല
 അല്ലെങ്കിലും ഈയിടെ ആയി എന്റെ ചിന്തകളും വികാരങ്ങളും എന്നെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണ്
തിരിച്ചറിയാന്‍ പറ്റാത്ത വികാരവിക്ഷോഭങ്ങളും ആയി ഞാന്‍ നില്‍ക്കുമ്പോള്‍  നീ മുഖം മൂടിക്കു പിന്നിലെ നിന്റെ കഥ പറയാന്‍ തുടങ്ങി ..വഞ്ചനയില്‍ കുരുങ്ങിയ നിന്റെ ജീവിതത്തെ പറ്റി...പ്രതികാരം ഒരാളോട് മാത്രമാക്കാതെ ഒരു വര്‍ഗത്തോട്‌ മുഴുവനും ആക്കേണ്ടി വന്ന നിന്റെ കഥ..
എല്ലാം പറഞ്ഞു കഴിഞ്ഞു വെറുപ്പ്‌ തോന്നുന്നുടോ എന്ന് നീ ചോദിച്ചപ്പോള്‍ ഇല്ല എന്നുത്തരം തന്നത് നിന്നോട് ഉള്ള അളവറ്റ സ്നേഹം കൊണ്ടല്ല..
ഇത്രയൊക്കെ പറഞ്ഞിട്ടും ചെയ്തിട്ടും ആരെങ്കിലും ഒരാള്‍ നിന്നെ കേള്‍ക്കാനും ക്ഷമിക്കാനും പറയാനും ഉണ്ടെങ്കില്‍ ചെയ്യുന്ന തെറ്റുകളില്‍ നീ പിന്തിരിയുമെന്ന ഒരു ആത്മവിശ്വാസം ..അത് വളരെ കടന്നു പോയ ഒരു വിശ്വാസം ആയിരുന്നു എന്നു ഇപ്പോള്‍ മനസിലാക്കുമ്പോഴും ഞാന്‍ നിന്നെ വെറുക്കുന്നില്ല..പകരം നെഞ്ചില്‍ കൈ വെച്ച് പ്രാര്‍ത്ഥിക്കുന്നു..ശാപങ്ങള്‍ ഇടിത്തീ ആയി നിന്റെ മേല്‍ പതിക്കാതെ  ഇരിക്കട്ടെ..

10 അഭിപ്രായങ്ങൾ:

  1. സ്നേഹം കൊണ്ടല്ല..
    ഇത്രയൊക്കെ പറഞ്ഞിട്ടും ചെയ്തിട്ടും ആരെങ്കിലും ഒരാള്‍ നിന്നെ കേള്‍ക്കാനും ക്ഷമിക്കാനും പറയാനും ഉണ്ടെങ്കില്‍ ചെയ്യുന്ന തെറ്റുകളില്‍ നീ പിന്തിരിയുമെന്ന ഒരു ആത്മവിശ്വാസം ..
    ------
    നന്നായി.... വേദനകള്‍ക്ക് ചെവികൊടുക്കാനും വേണം ഒരു നല്ല മനസ്സ്!
    വിശ്വാസം..അതല്ലെ എല്ലാം?

    മറുപടിഇല്ലാതാക്കൂ
  2. aaranavo ayal...beyluxe ulla alaano...munkaruthal edukkano ariyaana ;)

    nannayittund chumechiii :)

    മറുപടിഇല്ലാതാക്കൂ
  3. സുമയുടെ നല്ല മനസ്സ്, ആത്മവിശ്വാസം ആത്മാഭിമാനം , അതിലേറെ വിവേകം.. ഒക്കെ തുടിക്കുന്നു ഈ വാക്കുകളില്‍
    ഇതൊക്കെ ഉണ്ടെങ്കിലെ ദേഷ്യപ്പെടാതിരിക്കാനും വെറുക്കാതിരിക്കാനും കഴിയൂ
    hugssss suma

    മറുപടിഇല്ലാതാക്കൂ
  4. ...well written suma---nalla vishayam---not all are blessed with such abilities to forgive---masked indeed is the whole world---

    മറുപടിഇല്ലാതാക്കൂ
  5. അല്ലെങ്കിലും ഈയിടെ ആയി എന്റെ ചിന്തകളും വികാരങ്ങളും എന്നെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണ്

    മനസ്സും വ്സ്വാസവും തന്നെ എല്ലാം.

    മറുപടിഇല്ലാതാക്കൂ
  6. വിശ്വാസം അതെല്ലേ എല്ലാം... നഷ്ടപ്പെടുന്നതുവെരെ.

    മറുപടിഇല്ലാതാക്കൂ
  7. ഇത്രയൊക്കെ പറഞ്ഞിട്ടും ചെയ്തിട്ടും ആരെങ്കിലും ഒരാള്‍ നിന്നെ കേള്‍ക്കാനും ക്ഷമിക്കാനും പറയാനും ഉണ്ടെങ്കില്‍ ചെയ്യുന്ന തെറ്റുകളില്‍ നീ പിന്തിരിയുമെന്ന ഒരു ആത്മവിശ്വാസം ..

    സത്യസന്ധമായ ഉള്ളിൽ തട്ടിയ വാക്കുകൾ. സത്യം തൊണ്ണൂറ്റിയൊൻപത് ശതമാനവും കേൾക്കാനൊരു ആളുണ്ടേൽ പിന്തിരിയുന്ന തെറ്റുകൾ ചെയ്യുന്നവരാണ്.സത്യം, പക്ഷെ ആർക്കും ആരേയും കേൾക്കാൻ നേരമില്ലല്ലോ ? കാണാനും.

    മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...