"ജീവിതത്തില്‍ ഒറ്റക്കായി പോകുന്നതിനെ കുറിച്ച് ചിന്തിച്ചിടുണ്ടോ എപ്പോഴെങ്കിലും?"
മൂടി നിന്ന മൌനം ഭേദിച്ചുകൊണ്ട് ചാട്ടുളി പോലെ ആണ് ആ ചോദ്യം വന്നത്. ഉത്തരം എന്ത് പറയണം എന്നറിയാതെ മിണ്ടാതെ ഇരുന്നപ്പോള്‍ പതുക്കെ അവര്‍ പറഞ്ഞു
"ചിന്തിക്കണം, എപ്പോഴെങ്കിലും വെറുതെ ഇരിക്കുമ്പോള്‍, അപ്പോള്‍ മനസിലാകും ജീവിതത്തിലെ ഓരോ കുഞ്ഞു കാര്യങ്ങള്‍ക്കും ഉള്ള വില, കാണാം പോട്ടെ" ചിരിച്ചു കൊണ്ട് അവര്‍ പോയി.
നല്ല ഭംഗിയില്‍ സാരി ഉടുത്ത പ്രൌഡ ആയ സ്ത്രീയിലേക്ക് എന്റെ ശ്രദ്ധ ആദ്യം തിരിച്ചു വിട്ടത് എന്റെ കണവന്‍ ആയിരുന്നു(അല്ലെങ്കിലും അങ്ങേരു അങ്ങനെയാ കാണാന്‍ കൊള്ളാവുന്ന എല്ലാരേയും നോക്കും)
ഒരേ ബസ് സ്റ്റോപ്പില്‍ നിന്നും കയറുന്നവര്‍ ആയത് കൊണ്ട് ഒരു നാല് അഞ്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കാണുമ്പോള്‍ ചിരിക്കാന്‍ തുടങ്ങി.പിന്നെ പതുക്കെ പതുക്കെ സംസാരിച്ചു തുടങ്ങി. ഞാന്‍ ഒരു കേള്വിക്കാരി മാത്രം ആയിരുന്നു.ഓരോ ദിവസവും പറയാന്‍ അവര്‍ക്ക് ഓരോ വിശേഷങ്ങള്‍ ഉണ്ടാകും. പറയുന്നത് വിഷമമുള്ള കാര്യം ആയാലും മുഖത്തെ ചിരി മായാതെ ഇരിക്കാന്‍ മനപൂര്‍വം ആയ ഒരു ശ്രമം അവര്‍ നടത്താറുണ്ടായിരുന്നു.
തിരുവനന്തപുരത്ത് മെഡിസിന്‍ പിജി ചെയ്യുന്ന മകളെ കുറിച്ചും MCA കഴിഞ്ഞ മകനെ കുറിച്ചും പറയുമ്പോള്‍ അവരുടെ മുഖത്ത് തുടിക്കുന്ന അഭിമാനം, സന്തോഷം എല്ലാം നോക്കി നില്ക്കാന്‍ ഒരു രസം ആയിരുന്നു.
" നാളെ മോന്‍ UK പോകുന്നു" ഒരു പാട് സന്തോഷത്തോടെ അവര്‍ പറഞ്ഞു.
" ഒത്തിരി സന്തോഷം തോന്നുന്നു എനിക്ക്. അറിയുമോ മോള്‍ക്ക് ഒന്നര വയസുള്ളപ്പോള്‍ പെട്ടെന്നൊരു ദിവസം ശൂന്യതയിലേക്ക് എടുത്തെറിഞ്ഞത് ആണ് ഈശ്വരന്‍ എന്നെ. അവിടെ നിന്നും കര കയറി ഇവിടെ എത്തി നില്‍ക്കുമ്പോള്‍ എല്ലാം ചെയ്തു തീര്‍ത്തത് പോലെ തോന്നുന്നു"
ഞാന്‍ എന്തെങ്കിലും പറയുമോ എന്ന് പോലും നോക്കാതെ അവര്‍ പറഞ്ഞുകൊണ്ടേയിരുന്നു
" സഹായിക്കാന്‍ ചുറ്റും ആളുകള്‍ ഉണ്ടായിരുന്നു. പക്ഷെ ആരുടേയും സഹായം സ്വീകരിക്കാന്‍ തോന്നിയില്ല. കാരണം കടങ്ങള്‍ തീര്‍ത്താലും ഈ ജന്മം തീര്‍ത്താല്‍ തീരാത്ത കടപ്പാടുകളും ഏഴു ജന്മം കേട്ടാലും തീരാത്ത കണക്കു പറച്ചിലുകളും ഉണ്ടാകും." അവര്‍ ചിരിച്ചു
എല്ലാം കേട്ടിരിക്കുക എന്നതിനപ്പുറം എനിക്കൊന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല. കുറെ പറഞ്ഞു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കിടയിലേക്ക് മൌനം കടന്നു വന്നു.അവര്‍ അവരുടെതായ ലോകത്തും, ഞാന്‍ അവരുടെ ചിരിക്കുന്ന മുഖത്തിന് പിന്നിലെ വേദനകളെ അടക്കി നിര്‍ത്തിയ കരുത്തുള്ള മനസ്സിനെ കുറിച്ചും ആലോചിച്ചിരിക്കവേ ആണ് അവര്‍ ആ ചോദ്യം ചോദിച്ചതു.
വെറുതെ ഇരിക്കാന്‍ സമയം ഇല്ലാത്തതുകൊണ്ട് ഒറ്റയ്ക്ക് ആകുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പിന്നീടു സമയം കിട്ടിയില്ല. വാരാന്ത്യത്തില്‍ ഒന്നും ചെയ്യാതെ അലസമായി കിടക്കവേ ആ ചോദ്യം ഓര്മ വന്നു. ഒറ്റക്കാകുമ്പോള്‍ എന്തൊക്കെ ആയിരിക്കും ഉണ്ടാവുക എന്ന വെറുതെ ചിന്തിച്ചു.കൊച്ചു കൊച്ചു കാര്യങ്ങള്‍ക്ക് വഴക്കിടുകയും പിണങ്ങി മാറി ഇരിക്കുകയും ചെയ്യുമ്പോള്‍ എപ്പോഴും എന്നോട് പറയാറുണ്ട് " ഇങ്ങനെ മിണ്ടാതേം പിണങ്ങീം നടന്നോ ഞാന്‍ ഇല്ലാതെ ആകുമ്പോള്‍ മനസിലാകും" അപ്പോള്‍ തോറ്റുകൊടുക്കാന്‍ ഉള്ള മടി കൊണ്ട് " ഇല്ലാതായാല്‍ ഞാന്‍ ഒറ്റയ്ക്ക് ജീവിക്കും" എന്ന് പറയുമെങ്കിലും ഒരിക്കല്‍ പോലും അങ്ങനെ ആലോചിക്കാന്‍ പോലും മിനക്കെട്ടിട്ടില്ല

ഒറ്റക്കായാല്‍ ഗ്യാസ് സിലിന്ടെര്‍ മാറ്റുന്നത് മുതല്‍ വീട്ടിലെ ഓരോ കാര്യവും ഒറ്റയ്ക്ക് ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചപ്പോള്‍ അവര്‍ കടന്നു പോയ കനല്‍ വഴികളെ കുറിച്ച് ബോധം വന്നു.
ശരിക്കും പറഞ്ഞാല്‍ എനിക്കൊന്നും തന്നെ ഒറ്റയ്ക്ക് ചെയ്യാന്‍ ആകില്ല എന്ന യാഥാര്‍ത്ഥ്യം,
രാത്രികളില്‍ വയറിനു മുകളില്‍ കിടക്കുന്ന കൈകളുടെ സംരക്ഷണ വലയത്തിന്റെ അഭാവം
ഇതെല്ലാം ആലോചിച്ചപ്പോള്‍ അറിയാതെ തൊണ്ടയില്‍ നിന്നും നിലവിളിക്ക് സമാനമായ ഒരു ശബ്ദം പുറത്തേക്കു വന്നു
" പകല് കിടന്നു സ്വപ്നം കണ്ടു കരയുന്നോ പെണ്ണേ" ചോദ്യം കേട്ട് കണ്ണ് തുറന്നു നോക്കിയപ്പോള്‍ മുന്‍പില്‍ ചിരിച്ചു കൊണ്ട് നില്‍ക്കുന്ന ആളെ ഉറുമ്പടക്കം നെഞ്ചോട് ചേര്‍ക്കുമ്പോള്‍ വീണ്ടും " ഞാന്‍ തട്ടിപോകുന്ന വല്ലതും സ്വപ്നം കണ്ടോടി?" എന്ന ചോദ്യം. കണ്ണില്‍ ഉരുണ്ടു കൂടുന്ന കണ്ണുനീര്‍ കാണാതെ ഇരിക്കാന്‍ ആ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.

How true..
മറുപടിഇല്ലാതാക്കൂWe forget to appreciate what we have, we take for granted the love that comes freely to us.
You have sent a very important message across through this lovely piece of writing, very well done Suma. Hugs.
സുമ , എന്നെയും അലട്ടുന്ന .. ഓര്‍ക്കാന്‍ ഭയപ്പെടുന്ന ഒന്നാണ് ഇത്
മറുപടിഇല്ലാതാക്കൂഎന്ത് പറയാനാ, നന്നേ കൊണ്ടു! മനസ്സില്‍!
യാഥാര്‍ത്ഥ്യം എങ്ങനെയും വരാം, ഓര്‍ത്തിട്ടു കാര്യമില്ല
എന്നാലും ഓര്‍മപ്പെടുത്തിയതിന് നന്ദി.. ശ്രദ്ധിക്കണം പലതും..
എന്തെഴുതണം എന്നറിയില്ല സുമേച്ചി..... ഇന്നലെ കൂടി ഇതും പറഞ്ഞു വഴക്ക് കൂടിയതെ ഉള്ളു!!...... ആരും ഓര്‍ക്കാന്‍ തല്പര്യപെടാത്ത, എന്നാല്‍ നഗ്നമായ ഒരു ജീവിത സത്യവും!!!..... വളരെ മനോഹരമായിരിക്കുന്നു. പതിവ് പോലെ പച്ചയായ ജീവിത സത്യങ്ങളെ തുറന്നു കാണിക്കാന്‍ ഉള്ള ഈ ചങ്കൂറ്റം തീര്‍ത്തും അഭിനന്ദനീയം തന്നെ..
മറുപടിഇല്ലാതാക്കൂപരാശ്രയം ഇല്ലാതെ ജീവിക്കുക ആലോചിക്കാന്‍ പോലും കഴിയാത്തതാണ്. പക്ഷേ, സാഹചര്യങ്ങള്‍ അങ്ങനെയായാല്‍ ഒന്നുകില്‍ ജീവിതം വിജയം അല്ലെങ്കില്‍ പരാജയം. വിജയിച്ച ഒരാളുടെ ജീവിതമാണ് സുമ ഇവിടെ വരച്ചുകാട്ടിയത്. എന്നിട്ടും സുമയ്ക്ക് പോലും ഒരു ആത്മവിശ്വാസക്കുറവ് ഇല്ലേ...?
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങള്......
ഞാനിതിലെ വരികളിലെ സാഹിത്യഭംഗിയോ, ഇതിലെ പ്രയോഗങ്ങളുടെ ആഴമോ ഒന്നും പറയാനും ചൂണ്ടിക്കാട്ടാനും മിനക്കെടുന്നില്ല. വല്ലാത്തൊരു ഊർജ്ജം ദേഹത്തിൽ, അല്ല മനസ്സിൽ വന്ന് നിറയുന്ന പോലെ. നല്ല അവതരണം, ആശംസകൾ.
മറുപടിഇല്ലാതാക്കൂpalarum orkkan thanne madikkunna vishayam ---deep inside it does create a stir--a blog with a lot of strength--do keep writing---
മറുപടിഇല്ലാതാക്കൂഇടക്കൊക്കെ എന്റെ എറ്റവും ഇഷ്ട്പെട്ട വിനോദമാണ്, എന്റെ മരണം സ്വപ്നം കാണല്‍..
മറുപടിഇല്ലാതാക്കൂചേതനയറ്റ എന്റെ ശരീരത്തിനു ചുറ്റും ആരൊക്കെ കരയുന്നു, ഇരിക്കുന്നു എന്നൊക്കെ ഓര്‍ത്തു നോക്കാന്‍...
അപ്പോഴൊക്കെ, ആ ദിവാസ്വപ്നത്തെ ഞാന്‍ കൊല്ലുന്നതു, തീവ്രമായ ഒരു വേദന മനസ്സില്‍ ചാട്ടുളിപോലെ കൊള്ളുമ്പോഴാണ്...
സ്നേഹിക്കുന്നവരുടെ കണ്ണിലെ ഒറ്റപ്പെടലിന്റെ നനവും നിസ്സഹായതയും...
ഞാന്‍ ഉണ്ടാക്കിയേക്കാവുന്ന ശൂന്യതയിലേക്കു നോക്കി പകച്ചുനില്‍ക്കുന്നവര്‍..
എല്ലാം, വല്ലാതെ വേദനിപ്പിക്കുന്നു, മരണഭയം ഒട്ടും ഇല്ലാതെ!
ഒരു പരിധികഴിഞാല്‍... കുടുംബം , ശരീരത്തിന്റെ ഭാഗം പോലെ ആയിത്തീരുന്നു..
സുമ,
കണ്ണുനീരു കാണാതിരിക്കാനല്ല, ഒരു രക്ഷാ കവചം പോലെ ആണു ആ മുഖം പൂഴ്ത്തല്‍
നന്നായിരിക്കുന്നു- ഭാവുകങ്ങള്‍!