2012, ഫെബ്രുവരി 11, ശനിയാഴ്‌ച

നീല വിരിയിട്ട ജാലകം


കമ്പികള്‍ വേലി കെട്ടാത്ത, സുതാര്യമായ ചില്ല് പാളികള്‍ ഉള്ള ജനല്‍.അതിനു നീല വിരികള്‍.
ജനല്പാളികള്‍ തുറന്നു പുറത്തേക്കു നോക്കിയാല്‍ മഞ്ഞയും വെള്ളയും ജമന്തി പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നത് കാണാം
കിടക്കാനും ഇരിക്കാനും പാകത്തില്‍ വീതികൂടിയ ജനല്‍ പടികളില്‍ ഇരുന്നു കൊണ്ട്  ലോകോത്തര പ്രണയ കഥയിലെ 51 വര്ഷം 9 മാസം 4 ദിവസം
നീണ്ട കാത്തിരുപ്പിനെ കുറിച്ചോര്‍ത്തു അവള്‍ വിസ്മയം കൊള്ളവേ നീണ്ട ചരല്‍ പാതയ്ക്ക് അപ്പുറത്ത്  ഒരു നിഴല്‍. നിഴല്‍ അടുത്തേക്ക് വരുംതോറും ആള്‍രൂപം കൂടുതല്‍ വ്യക്തമായി. അടുത്ത് വന്ന രൂപം രണ്ടു കൈകൊണ്ടും അവളുടെ മുഖം തെല്ലു ഒന്നുയര്‍ത്തി നെറ്റിയില്‍ നെറ്റി മുട്ടിച്ചു കണ്ണില്‍ കണ്ണില്‍ നോക്കിയപ്പോള്‍ മൂക്കുകള്‍ തമ്മില്‍ ഉരസിയോ? മറ്റുള്ളവരില്‍ നിന്നും ആ കാഴ്ച മറക്കാന്‍ എന്ന പോലെ അപ്പോള്‍ ഉയര്‍ന്നു വന്ന കാറ്റില്‍ ‍ജാലകവിരികള്‍ അവര്‍ക്ക് ചുറ്റും ഒരു മതില്‍ തീര്‍ത്തിരുന്നു..


കവിളില്‍ കുത്തി നോവിപ്പിക്കുന്ന കുറ്റിരോമങ്ങള്‍. ഇതെവിടെ നിന്നും വന്നു ഒരാന്തലോടെ അവള്‍ 
കണ്ണു തുറന്നു.
"ഉച്ചയുറക്കം മതി..അഞ്ചുമണി ആയി പോയി ചായ ഉണ്ടാക്കി കൊണ്ട് വാ"
ഒരു നെടുവീര്‍പ്പോടെ അവളുടെ കണ്ണുകള്‍ നീണ്ടു .
മെറൂണ്‍ വിരിയിട്ട ജനലിന്റെ തുറന്നു വെച്ച പാളികളിലൂടെ ഉള്ളിലേക്ക് വീഴുന്ന പോക്കുവെയില്‍.
പുറത്തു കാറ്റില്‍ തലയാട്ടുന്ന ആന്തുരിയവും ബോഗന്‍വില്ലയും റോസും.
 

10 അഭിപ്രായങ്ങൾ:

  1. സ്വപ്നലോകത്ത് എത്തിച്ചു .. എന്നിട്ട് ഒരൊറ്റ തള്ള്
    ഗര്‍ര്‍ര്‍ ... ഇഷ്ടായി സുമ ..
    *hugs*

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്വപ്നങ്ങള്‍ക്കും യാഥാര്ത്യങ്ങള്‍ക്കും ഇടയില്‍ ഉള്ള ഒരു നൂല്പാലം ആണ് ജീവിതം..അപ്പോള്‍ ഇങ്ങനെ ഒക്കെ ഉണ്ടാകും..ക്ഷമി..:)

      ഇല്ലാതാക്കൂ
  2. മെറൂണ്‍ വിരിയിട്ട ജാലകത്തില്‍ വേലികെട്ടു ഉണ്ടോ സുമാ
    ഉണ്ടെങ്കില്‍ അതും കൂടി വേണമായിരുന്നു.. എന്നൊരു തോന്നല്‍ :-)

    മറുപടിഇല്ലാതാക്കൂ
  3. "അടുത്ത് വന്ന രൂപം രണ്ടു കൈകൊണ്ടും അവളുടെ മുഖം തെല്ലു ഒന്നുയര്‍ത്തി നെറ്റിയില്‍ നെറ്റി മുട്ടിച്ചു കണ്ണില്‍ കണ്ണില്‍ നോക്കിയപ്പോള്‍ മൂക്കുകള്‍ തമ്മില്‍ ഉരസിയോ?" wowow ..... excellent chechi... kandath muzhuvan verum oru bhranthante swapnam avaruthe ennu aarum kothichu povum!!...as usual nothing to say

    മറുപടിഇല്ലാതാക്കൂ
  4. ആന്തുരിയവും ബോഗന്‍വില്ലയും റോസും അങ്ങനെ തലയാട്ടി നിന്ന് രസിക്കട്ടെ,ഹല്ല പിന്നെ.

    മറുപടിഇല്ലാതാക്കൂ
  5. "അടുത്ത് വന്ന രൂപം രണ്ടു കൈകൊണ്ടും അവളുടെ മുഖം തെല്ലു ഒന്നുയര്‍ത്തി നെറ്റിയില്‍ നെറ്റി മുട്ടിച്ചു കണ്ണില്‍ കണ്ണില്‍ നോക്കിയപ്പോള്‍ മൂക്കുകള്‍ തമ്മില്‍ ഉരസിയോ?"

    നല്ലത്. ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  6. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  7. ജനല്‍ വിരികള്‍ തീര്‍ത്ത മതില്‍ കെട്ടിനുള്ളില്‍, ഇത്തിരി നേരം കൂടെ കുറുകി ഇരിക്കാമായിരുന്നു..!

    - നന്നായിരിക്കുന്നു...

    മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...