രണ്ടു ദിവസമായി അതിനെ കുറിച്ച് ആലോചിക്കാന്‍ തുടങ്ങിയിട്ടു
ബാക്കിപത്രത്തില്‍ ഒന്നും അവശേഷിക്കുന്നില്ല. ഒന്നുമില്ലാതെ മുന്നോട്ടുള്ള യാത്ര സുഖകരം ആവില്ല.
കടങ്ങള്‍, കടപ്പാടുകള്‍, വാഗ്ദാനങ്ങള്‍, ചില മൃദുല വികാരങ്ങള്‍. എല്ലാം അവസാനിപ്പിക്കുന്നതിന് തടസ്സമായി മനസ്സിന്റെ
ഉള്ളറകളില്‍ തങ്ങി നില്‍ക്കുന്ന ഈ ഓര്‍മ്മകളെ ഒക്കെ തുടച്ചു നീക്കാന്‍ കഴിഞ്ഞിരുന്നെകില്‍ ഈ ജോലി എളുപ്പമായിരുന്നു
വഴി മാറി ഒഴുകിയ പുഴ പോലെ, കാണാത്ത വഴികളിലൂടെ
എവിടെക്കോ എന്തിനെന്നറിയാതെ ഒഴുകികൊണ്ടിരിക്കുന്നു.
ഒരിക്കലും എവിടെയും അഴിമുഖം കാണാന്‍ കഴിയില്ല എന്നറിയുമ്പോള്‍
ഈ ഒഴുക്ക് എന്നെ അസ്വസ്ഥം ആക്കുന്നുണ്ട്
ഒരു കളത്തില്‍ നിന്നും മറ്റൊന്നിലേക്കു കൃത്യമായി നീങ്ങിക്കൊണ്ടിരികുമ്പോള്‍ തട്ടിയെറിഞ്ഞ കരുവിനെ പോലെ.
ഒരു പൂര്‍ണ്ണവിരാമം
മനസ്സിനെ അസ്വസ്ഥം ആക്കുന്ന ചില ബന്ധങ്ങളില്‍ നിന്നും ബന്ധനങ്ങളില്‍ നിന്നും.ബാക്കിപത്രത്തില്‍ ഒന്നും അവശേഷിക്കുന്നില്ല. ഒന്നുമില്ലാതെ മുന്നോട്ടുള്ള യാത്ര സുഖകരം ആവില്ല.
കടങ്ങള്‍, കടപ്പാടുകള്‍, വാഗ്ദാനങ്ങള്‍, ചില മൃദുല വികാരങ്ങള്‍. എല്ലാം അവസാനിപ്പിക്കുന്നതിന് തടസ്സമായി മനസ്സിന്റെ
ഉള്ളറകളില്‍ തങ്ങി നില്‍ക്കുന്ന ഈ ഓര്‍മ്മകളെ ഒക്കെ തുടച്ചു നീക്കാന്‍ കഴിഞ്ഞിരുന്നെകില്‍ ഈ ജോലി എളുപ്പമായിരുന്നു
വഴി മാറി ഒഴുകിയ പുഴ പോലെ, കാണാത്ത വഴികളിലൂടെ
എവിടെക്കോ എന്തിനെന്നറിയാതെ ഒഴുകികൊണ്ടിരിക്കുന്നു.
ഒരിക്കലും എവിടെയും അഴിമുഖം കാണാന്‍ കഴിയില്ല എന്നറിയുമ്പോള്‍
ഈ ഒഴുക്ക് എന്നെ അസ്വസ്ഥം ആക്കുന്നുണ്ട്
ഒരു കളത്തില്‍ നിന്നും മറ്റൊന്നിലേക്കു കൃത്യമായി നീങ്ങിക്കൊണ്ടിരികുമ്പോള്‍ തട്ടിയെറിഞ്ഞ കരുവിനെ പോലെ.
തലക്കുള്ളില്‍ കുട്ടിയും കോലും കളിക്കുന്ന സംഖ്യകള്‍,ഉത്തരം നല്കാനാകാത്ത വീര്‍പ്പുമുട്ടിക്കുന്ന ചോദ്യങ്ങള്‍.
തിരിച്ചറിയാന്‍ കഴിയാത്ത എന്തൊക്കെയോ ചേര്‍ന്ന് എന്നെ ഞാന്‍ അറിയാത്ത വഴികളിലൂടെ നടത്തിക്കുന്നു.
പരിഭവങ്ങള്‍, പരാതികള്‍ ഇവ കേള്‍ക്കാന്‍ മാത്രം ഉള്ളതാണോ?
തിരിച്ചു പറയാനോ ചോദിക്കാനോ ഉള്ള അവകാശം പോലും നിഷേധിക്കപെട്ടിരിക്കുന്നു
നിന്റെ കണ്ണില്‍ പഴയ സ്നേഹം കാണുന്നില്ല എന്ന് പരാതി പറയുമ്പോള്‍ എന്റെ കണ്ണില്‍ നിറയുന്ന കണ്ണുനീര്‍ കാണാതെ പോകുന്നവര്‍ക്കായി മനസ്സിന്റെ ഒരു കോണില്‍ പോലും സ്നേഹം ബാക്കി വെക്കാന്‍ ഇല്ല.
സ്നേഹം എന്നാല്‍ കണ്ണില്‍ നിറഞ്ഞു ചുണ്ടിലൂടെ ഒഴുകി സിരകളില്‍ അഗ്നി പടര്‍ത്തി ശമിക്കുന്ന ഒന്ന് മാത്രം ആകുമ്പോള്‍ ബന്ധത്തിന്റെ ആഴത്തെ കുറിച്ച് ആശങ്കപെടുന്നതെന്തിനാണ്?
ആഴമുള്ള കിണറ്റിലെ വെള്ളം വറ്റാറില്ല എന്നത് ഒരു മിഥ്യ മാത്രം ആണോ?
മനസ്സ് അസ്വസ്ഥം ആണ് വഴി മാറി ഒഴുകിയ പുഴ പോലെ ..

മുന്നോട്ടു ഒഴുകാന്‍ വയ്യാതെ...പഴയ നീര്ചാലിലേക്ക് തിരിച്ചെത്താന്‍ കഴിയാതെ..
ഒരു പൂര്‍ണ്ണവിരാമം, അത് ആവശ്യം ആണ്, പക്ഷേ..
ഒരു പൂര്‍ണ്ണവിരാമം, അത് ആവശ്യം ആണ്, പക്ഷേ..
ellarudem ullillulla oru vikaramanithu ennanu ente paksham---well written, well expressed...keep writing
മറുപടിഇല്ലാതാക്കൂമനസ്സ് പറയുന്ന വഴിയെ മാത്രം പോവുക സുമ
മറുപടിഇല്ലാതാക്കൂബന്ധനങ്ങള് കുടുംബാസമാധാനതിനു ഉതകുമെങ്കില്‍, കൂടിയേ തീരു
അല്ലാത്തവ പറിച്ചു എറിയൂ ..
ഇതൊക്കെ സ്വാഭാവികം
ആരോടും ഇല്ല ആര്‍ക്കും കടപ്പാട് ,
സമാധാനം സന്തോഷം നേരുന്നു എന്നും
പ്രിയ സുമയ്ക്ക് .. LOVE YOU LOTS
I can almost touch and feel your aswasthetha...
മറുപടിഇല്ലാതാക്കൂWell expressed my friend, hope you find your answers soon.
എന്തിനാണീ വേദന.. ചിന്തകളെ പിറ്ടിച്ച് കെട്ടി മൻഅസ്സിനെ നിയന്ത്രണത്തിലാക്കൂ... പ്രണയം തലക്ക് പിടിക്കുന്നുണ്ടോ ന്നൊരു സംശയം.. :)
മറുപടിഇല്ലാതാക്കൂവയ്യാതെ...പഴയ നീര്ചാലിലേക്ക് തിരിച്ചെത്താന്‍ കഴിയാതെ..
മറുപടിഇല്ലാതാക്കൂഒരു പൂര്‍ണ്ണവിരാമം, അത് ആവശ്യം ആണ്, പക്ഷേ..
Its is never possible to travel from B to A. yespee paranja pole oru ghattathil ellarilum ulla oru vikaram aanu. well written. keep going..
സ്നേഹം എന്നാല്‍ കണ്ണില്‍ നിറഞ്ഞു ചുണ്ടിലൂടെ ഒഴുകി സിരകളില്‍ അഗ്നി പടര്‍ത്തി ശമിക്കുന്ന ഒന്ന് മാത്രം ആകുമ്പോള്‍ ബന്ധത്തിന്റെ ആഴത്തെ കുറിച്ച് ആശങ്കപെടുന്നതെന്തിനാണ്?
മറുപടിഇല്ലാതാക്കൂതിരിച്ചറിയാന് തയ്യാറാകുമ്പോള്‍ വേദനകള്‍ എന്ന ഒന്ന് ഇല്ലാതാകുന്നു.
Expressing heart in words is d most difficult thing at times..and you have done it very well.. Relax.. This will also pass.. Keep writing dear..
മറുപടിഇല്ലാതാക്കൂ:). Good, keep it up!
മറുപടിഇല്ലാതാക്കൂഅഴിമുഘം കാണാതുള്ള ഈ യാത്ര എന്തായാലും ഒരു സ്ഥലത്ത് അവസാനിപ്പിക്കേണ്ടതായി വരും. അതുവരെ അങ്ങനെ ഒഴുക്കിനനുസരിച്ചെങ്കിലും നീന്തുക. ആശംസകൾ.
മറുപടിഇല്ലാതാക്കൂDear Suma,
മറുപടിഇല്ലാതാക്കൂThis too shall pass away !Turn to nature....turn to prayers...keep space...give space !
Life is still beautiful..! :)
Sasneham,
Anu
"..മനസ്സിന്റെ ഉള്ളറകളില്‍ തങ്ങി നില്‍ക്കുന്ന ഈ ഓര്‍മ്മകളെ ഒക്കെ തുടച്ചു നീക്കാന്‍ കഴിഞ്ഞിരുന്നെകില്‍ ഈ ജോലി എളുപ്പമായിരുന്നു..!"
മറുപടിഇല്ലാതാക്കൂനടക്ക്ണ കാര്യം വല്ലതും പറയ് മാഷേ..!
അസ്വസ്ഥമായ ചിന്തകൾ അസാധ്യമായി പകർത്തി..!!
ആശംസകൾ നേരുന്നു..പുലരി
ഹൊ.., അസ്വസ്ഥതകളുടെ ചിന്താ സമുദ്രങ്ങള്‍......
മറുപടിഇല്ലാതാക്കൂഹെന്ത്.. ആ...................
എഴുത്ത് ഗമണ്ടനായിട്ടുണ്ട്.....
ബട്ട്.. അസ്വസ്ഥത അത്ര നല്ലതല്ല...
മടുപ്പിക്കുന്ന ജീവിതാനുഭവങ്ങളെ തോല്‍പ്പിക്കാനാണ് തുനിയേണ്ടത്..
ന്ന് വെച്ചാല്‍ നമ്മുടെ സ്വര്‍ഗവും നരകവും നമ്മള്‍ തന്നെയാണ് നിര്‍മിക്കുന്നത് എന്ന്...
തിരിഞ്ഞോ.. എവിടെ...