"ജീവിതം ഉഗാദിപച്ചടി പോലെ ആണ്, മധുരവും ഉപ്പും ചവർപ്പും
കയ്പ്പും ഒക്കെ കലർന്നത്"
പദ്മ അക്ക പൂജക്ക് ശേഷം ഒരു കപ്പ് നിറയെ പ്രസാദം
കൊടുത്തുകൊണ്ട് പറഞ്ഞു. ഒന്നും കഴിക്കാതെ കാലി വയറ്റിലേക്ക് പച്ചടി ഇറങ്ങി
ചെല്ലുമ്പോൾ പാച്ചാളം ഭാസി പോലും കാണിക്കാത്ത നവരസങ്ങള്‍ അനുവിന്റെ മുഖത്ത്
വിടർന്നു. ഏതു രസം ആണോ കൂടുതൽ രുചിക്കാന്‍ കഴിയുന്നത് ഇനി ഒരു വർഷത്തെ
ജീവിതം അത് പോലെ ആകും എന്ന് വിശ്വസം.കയ്പ്പോ മധുരമോ എന്നു തിരിച്ചറിയാന്‍ കഴിയാത്ത രുചി, അനുവിന്റെ ജീവിതം പോലെ തന്നെ.
ഒരിക്കൽ മകനോട് എന്തിനും ഏതിനും കൂട്ടുപോകാൻ വിളിക്കുന്ന സുഹൃത്തിനു വേറെ പണി ഒന്നുമില്ലേ എന്ന് ചോദിച്ചപ്പോൾ "അമ്മക്ക്
ബെസ്റ്റ് ഫ്രണ്ട് എന്ന് പറഞ്ഞാൽ എന്താ എന്നറിയുമോ, അങ്ങനെ ഒരാൾ അമ്മക്കുണ്ടോ"
എന്ന് അവൻ തിരിച്ചു ചോദിച്ചത്. ഇത്തരം ചോദ്യങ്ങള്‍
ആയിരുന്നു അനുവിന്റെ ഉൾകാഴ്ച്ചയെ ഉണർത്തിയിരുന്നത്. 'ബെസ്റ്റ് ഫ്രണ്ട്' അങ്ങനെ ഒരാൾ തനിക്കില്ല എന്ന് തിരിച്ചറിഞ്ഞത് അന്നാണ്. അനുവിന്റെ അടുത്ത സുഹൃത്ത് അവൾ തന്നെ ആയിരുന്നു. സംശയങ്ങള്‍, ചോദ്യങ്ങള്‍ എല്ലാം അവൾ അവളോട് തന്നെ ആയിരുന്നു ചോദിച്ചത്.
ആയിരുന്നു അനുവിന്റെ ഉൾകാഴ്ച്ചയെ ഉണർത്തിയിരുന്നത്. 'ബെസ്റ്റ് ഫ്രണ്ട്' അങ്ങനെ ഒരാൾ തനിക്കില്ല എന്ന് തിരിച്ചറിഞ്ഞത് അന്നാണ്. അനുവിന്റെ അടുത്ത സുഹൃത്ത് അവൾ തന്നെ ആയിരുന്നു. സംശയങ്ങള്‍, ചോദ്യങ്ങള്‍ എല്ലാം അവൾ അവളോട് തന്നെ ആയിരുന്നു ചോദിച്ചത്.
ഒന്നും
ചെയ്യാന്‍ കഴിയാതെ മുന്നിലേക്ക് വഴി കാണാതെ എന്ത് ചെയ്യണം എന്നറിയാതെ അന്തിച്ചു നില്‍ക്കുമ്പോൾ അവള്‍ രണ്ടു പേരായി മാറുകയും അങ്ങോട്ടുമിങ്ങോട്ടും ചോദ്യോത്തരങ്ങൾ നടത്തുകയും ഒടുവിൽ " ഇതിലെ പോ കൊച്ചെ ഫോർ സേഫ് & ഹാപ്പി ജേർണി " എന്ന്
അവളുടെ ഉള്ളിലിരുന്നു ആരോ അവൾക്കു നേർവഴി കാണിച്ചു കൊടുക്കുകയും
ചെയ്യുമായിരുന്നു.
മാനസിക പിരിമുറുക്കങ്ങളെ നേരിടാൻ അവൾ കണ്ടെത്തിയ വഴി ആയിരുന്നു പാത്രം കഴുകല്‍. തേച്ചു മിനുക്കിയ പാത്രത്തില്‍ സ്വന്തം മുഖം തെളിയുമ്പോൾ അവളുടെ മനസ്സും അതുപോലെ തന്നെ തെളിഞ്ഞിരിക്കും. അവളുടെ വീടിന്റെ അടുക്കും ചിട്ടയും കണ്ടു ആളുകൾ അത്ഭുതം കൊള്ളുമ്പോൾ കുറച്ചു ടെൻഷനും പ്രശ്നങ്ങളും ഒക്കെ വേണം, എന്നാൽ നിങ്ങളുടെ വീടും ഇത് പോലെ ആകുമെന്ന് പറഞ്ഞു അവൾ ചിരിക്കും. അവൾ പറഞ്ഞതിന്റെ അർത്ഥവും വ്യാപ്തിയും മനസിലാക്കാതെ ചിരിക്കു മറു ചിരി എന്ന പോലെ അവരും അവളുടെ ചിരിയിൽ പങ്കുചേരും.
മാനസിക പിരിമുറുക്കങ്ങളെ നേരിടാൻ അവൾ കണ്ടെത്തിയ വഴി ആയിരുന്നു പാത്രം കഴുകല്‍. തേച്ചു മിനുക്കിയ പാത്രത്തില്‍ സ്വന്തം മുഖം തെളിയുമ്പോൾ അവളുടെ മനസ്സും അതുപോലെ തന്നെ തെളിഞ്ഞിരിക്കും. അവളുടെ വീടിന്റെ അടുക്കും ചിട്ടയും കണ്ടു ആളുകൾ അത്ഭുതം കൊള്ളുമ്പോൾ കുറച്ചു ടെൻഷനും പ്രശ്നങ്ങളും ഒക്കെ വേണം, എന്നാൽ നിങ്ങളുടെ വീടും ഇത് പോലെ ആകുമെന്ന് പറഞ്ഞു അവൾ ചിരിക്കും. അവൾ പറഞ്ഞതിന്റെ അർത്ഥവും വ്യാപ്തിയും മനസിലാക്കാതെ ചിരിക്കു മറു ചിരി എന്ന പോലെ അവരും അവളുടെ ചിരിയിൽ പങ്കുചേരും.
എല്ലാം തുറന്നു പറയുന്ന ഒരു സുഹൃത്തിന്റെ അഭാവം അനുവിന്
ഒരിക്കലും അനുഭവപെട്ടിരുന്നില്ല. അവളുടെ ദുഃഖങ്ങൾ അവളുടേത് മാത്രം
ആയിരുന്നു. സന്തോഷങ്ങള്‍ എല്ലാവരുടെതും. എങ്കിലും അവളെ ഉറ്റ സുഹൃത്തായി കണ്ടു
ജീവിതത്തിലെ പല പ്രശ്നങ്ങളെയും അവളോട് പറയുന്ന പലർക്കും അവള്‍ ഭാരം ഇറക്കി വെക്കാനുള്ള അത്താണി മാത്രം ആയിരുന്നില്ല, ഒരു
വഴികാട്ടി കൂടെ ആയിരുന്നു. ഒരഞ്ചു വർഷം മുന്‍പേ നിന്നെ കണ്ടിരുന്നെങ്കില്‍ എന്റെ ജീവിതത്തിന്റെ ഗതി വേറെ ആകുമായിരുന്നു എന്ന് വർഷങ്ങള്‍ ആയി
ഭർത്താവിന്റെ പീഡനം സഹിക്കുന്ന അവളുടെ സഹപ്രവർത്തക പറഞ്ഞതും
അതുകൊണ്ടായിരിക്കാം.
ജീവിതത്തിലെ കയ്പ്പ് ഇല്ലാതാക്കാൻ അവൾ കണ്ടു പിടിച്ച
സൂത്രവിദ്യ ആയിരുന്നു സ്വപ്നം കാണൽ . ഒരിക്കലും നടക്കാത്ത
കാര്യങ്ങൾ സ്വപ്നം കണ്ടു , ഉറങ്ങി, ഊറിച്ചിരിച്ചു അതിലെ മാധുര്യം കൊണ്ട് ജീവിതം
തന്നെ മധുരമയം ആക്കാന്‍ തുടങ്ങിയപ്പോള്‍ ജീവിതത്തില്‍ കയ്പിനു സ്ഥാനം ഇല്ലെന്നു
അവള്‍ക്കു തോന്നി. ഒരേ നിമിഷത്തില്‍ തന്നെ സ്വപ്നലോകത്തും ജീവിതത്തിലും, ജീവിത
സമവാക്യങ്ങളെ മാറ്റി മറിക്കാതെ തന്നെ വിഹരിച്ചു. സ്വപ്നങ്ങളില്‍
അവള്‍ കാമുകി ആയും, കുട്ടി ആയും, മാലാഖ ആയും രൂപാന്തരം പ്രാപിച്ചു . സ്വപ്നങ്ങളില്‍
നിന്നും ഉണർന്നു ജീവിതത്തിലേക്ക് കണ്ണ് തുറക്കുമ്പോളുണ്ടാകുന്ന വിഷമങ്ങൾ ഇല്ലാതാക്കാൻ അവള്‍ പാത്രങ്ങൾ തേച്ചുരച്ചു കഴുകികൊണ്ടിരുന്നു . കരിപാത്രങ്ങൾ വെട്ടിതിളങ്ങുമ്പോൾ അതിലെ പ്രതിബിംബത്തെ നോക്കി അവള്‍ പറഞ്ഞു "
ജീവിതം ഉഗാദി പച്ചടി പോലെ ആണ്."
ugadhi pachadiyude kayppum madhuravum swayam manage cheyyan kazhiyunna anuvinu salutes----not all can---ellarkkum undakillenkilum oru soul mate aagrahikkathavar churukkam---jeevitha bharangal share cheyyan pattunna oraal--nice one suma----but oru karyam---share cheyyunnathu oru sensible personodoppam aanel---i mean if one is lucky enough to find such a person---oru different view of the subject or sitatuion undakum---which in life can be a better solution----aa again perceptions differ----
മറുപടിഇല്ലാതാക്കൂകലങ്ങി മറിഞ്ഞ ചിന്തകള്‍ എത്ര അടുക്കും ചിട്ടയുമോടെ ആണ് അനു നിരത്തിയത്, പാത്രങ്ങള്‍ കഴുകി അടുക്കുന്ന പോലെ !
മറുപടിഇല്ലാതാക്കൂഒരു കൂട്ട് നല്ലതാണ്, ബാധ്യത അല്ലാത്ത .. വിശദീകരണമോ, മുന്‍ ചിന്തയോ ഇല്ലാതെ എന്തും പറയാനും ചെയ്യാനും പറ്റുന്ന ഒരു കൂട്ട്..
അനു ഒരു സ്ത്രീയുടെ പച്ചയായ പ്രതിഭലനമാണ്.. ആ പാത്രം കഴുകുന്ന സമയത്തേ ചിന്ത, അതും ഒരു സത്യം മാത്രം
മനോഹരം സുമാ
You'll never be lonely if you learn to befriend yourself- angane aaro pandu paranjirnu.
മറുപടിഇല്ലാതാക്കൂGood one Suma, cheers.
"Trouble is part of your life. If you don't share it, you don't give the person who loves you a chance to love you enough."
മറുപടിഇല്ലാതാക്കൂTo love is to share, to share is to care!!.... good luck anu and as usual good one suma chechi..
സ്വപ്നങ്ങളില്‍ നിന്നും ഉണര്‍ന്നു ജീവിതത്തിലേക്ക് കണ്ണ് തുറക്കുമ്പോള്‍ ഉണ്ടാകുന്ന വിഷമങ്ങള്‍ ഇല്ലാതാക്കാന്‍ അവള്‍ പാത്രങ്ങള്‍ തേച്ചുരച്ചു കഴുകികൊണ്ടിരുന്നു . കരിപാത്രങ്ങള്‍ വെട്ടിതിളങ്ങുമ്പോള്‍ അതിലെ പ്രതിബിംബത്തെ നോക്കി അവള്‍ പറഞ്ഞു " ജീവിതം ഉഗാദി പച്ചടി പോലെ ആണ്...."
മറുപടിഇല്ലാതാക്കൂനല്ല അവസാനം...
എല്ലാം പറയാന്‍ പറ്റുന്ന ഒരു കൂട്ട്..കണ്ടു പിടിക്കാന്‍ പറ്റില്ല...അത് തനിയെ ഉണ്ടാകുന്നതാണ്... കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞു, ഒരു സൗഹൃദം കൂട്ടി കിഴിച്ചു നോക്കേണ്ടി വരുമ്പോള്‍...അത്ഭുതത്തോടെ നാം കണ്ടെത്തുന്ന അപ്രതീക്ഷിത സത്യം!!!! ഭൂതം നിധി കാക്കുന്ന പോലെ നമ്മുടെ മനസ്സ് സൂക്ഷിക്കുന്ന ഒരാള്‍!!! നമ്മുടെ ഒക്കെ കൂട്ടുകാര്‍ക്കിടയില്‍ ഉണ്ട്, ആ ഒരാള്‍....കണ്ടെത്താന്‍ സാധിച്ചിട്ടില്ല, അത്രെയേ ഉള്ളു...
-- നന്ദി, സുമ... ഓര്‍ക്കാന്‍ ഇടയാക്കി ഈ എഴുത്ത്!!!
gud one Sumechie... tharathamyangal valare nannayirikyunu... avasanavum!
മറുപടിഇല്ലാതാക്കൂപോസിറ്റീവ് തിങ്കിംഗ് എന്നേ എനിക്ക് ഈ പോസ്റ്റിനെ കുറിച്ച് പറയാനുള്ളൂ.. അനുവിനെ പോലെ ഒരു കൂട്ടുകാരി എല്ലാവര്‍ക്കുമുണ്‌ടാകട്ടെ... ഈ വരികള്‍ എന്‌റെ കുട്ടിക്കാലത്തെ ഒാര്‍മ്മിപ്പിച്ചു.... അല്ല ഇപ്പോഴും ഇടക്കിങ്ങനെ തന്നെ :))
മറുപടിഇല്ലാതാക്കൂജീവിതത്തിലെ കയ്പ്പ് ഇല്ലാതാക്കാന്‍ അവള്‍ കണ്ടു പിടിച്ച സൂത്രവിദ്യ ആയിരുന്നു സ്വപ്നം കാണല്‍. ഒരിക്കലും നടക്കാത്ത കാര്യങ്ങള്‍ സ്വപ്നം കണ്ടു , ഉറങ്ങി, ഊറിച്ചിരിച്ചു അതിലെ മാധുര്യം കൊണ്ട് ജീവിതം തന്നെ മധുരമയം ആക്കാന്‍ തുടങ്ങിയപ്പോള്‍ ജീവിതത്തില്‍ കയ്പിനു സ്ഥാനം ഇല്ലെന്നു അവള്‍ക്കു തോന്നി. ഒരേ നിമിഷത്തില്‍ തന്നെ സ്വപ്നലോകത്തും ജീവിതത്തിലും, ജീവിത സമവാക്യങ്ങളെ മാറ്റി മറിക്കാതെ തന്നെ വിഹരിച്ചു. സ്വപ്നങ്ങളില്‍ അവള്‍ കാമുകി ആയും, കുട്ടി ആയും, മാലാഖ ആയും രൂപാന്തരം പ്രാപിച്ചു .
ഉഗാദി പച്ചടിയോ.. ആദ്യമായി കേൾക്കുകയാണ്.
മറുപടിഇല്ലാതാക്കൂഉഗാദി ആന്ധ്ര ന്യൂ ഇയര്‍ ആണ്. അന്ന് അവിടെ ഉപ്പു, പുളി, എരിവു, കയ്പ്പ്, മധുരം, ചവര്‍പ്പ് എല്ലാം കലര്‍ത്തി അവര്‍ ഒരു പ്രസാദം ഉണ്ടാക്കും. അതാണ് ഉഗാദി പച്ചടി. ജീവിതത്തിന്റെ വിവിധ വശങ്ങളെ പ്രതിനിധാനം ചെയ്യുന്നതാണ് ഈ പ്രസാദം എന്നാണ് വിശ്വാസം..:)
ഇല്ലാതാക്കൂ