2012, ഏപ്രിൽ 2, തിങ്കളാഴ്‌ച

സംഭ്രാന്തി


നെഞ്ചില്‍ നീറിപ്പിടിക്കുന്ന വേദന
ഈ വേദന എന്തിനു എന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല
തെറ്റിദ്ധരിക്കാന്‍ വിധിക്കപെട്ടവന്റെ വേദന
അല്ലെങ്കില്‍ വാക്കുകളും പ്രവര്‍ത്തികളും നിയന്ത്രിക്കാന്‍ കഴിയാതിരുന്നത് കൊണ്ടുണ്ടായ വേദന
കൂട്ടിയും ഗുണിച്ചും ഹരിച്ചും കിഴിച്ചും നോക്കുമ്പോള്‍ കിട്ടുന്നത് ശൂന്യത മാത്രം
പിന്നെ എങ്ങനെയാണു വേദനയുടെ തായ് വേര് കണ്ടെത്തുന്നത്?
ദൃഡം എന്ന് കരുതിയിരുന്നതെല്ലാം ശിധിലങ്ങളാണ് എന്ന് തിരിച്ചറിവ്
എന്റെ ചുറ്റും നൃത്തം ആടുന്ന മുഖങ്ങള്‍ എല്ലാം പൊയ്മുഖങ്ങള്‍ ആയിരുന്നുവോ?
എന്റെ ജീവനുള്ള സ്വപ്നങ്ങളെ വെറും ഭ്രാമാത്മകം ആയിരുന്നുവോ എന്ന് ചോദിക്കുമ്പോള്‍ എന്റെ മനസ്സില്‍ പടരുന്ന
വേദനയെ മറക്കാന്‍ ചോദ്യങ്ങള്‍ ചോദ്യങ്ങള്‍ ആയി തന്നെ  തന്നെ ഇരിക്കട്ടെ എന്ന് പറഞ്ഞു ഞാന്‍  ഒഴിഞ്ഞു മാറുമ്പോള്‍
എന്റെ ഭ്രാന്ത് ഓര്‍ത്തു നീയും ചിരിച്ചുവോ?
ഞാന്‍ ജീവിക്കുന്നത് സ്വപ്നങ്ങളില്‍ ആണ് എന്നത്  പകല്‍ പോലെ സത്യം.
സൂര്യനെ ചൂണ്ടിക്കാണിച്ചു പകല്‍ അന്നെന്നു പറയാം.
സ്വപ്നങ്ങളിലെ ജീവനെ ഞാന്‍ എങ്ങനെ ആണ് നിനക്ക് കാണിച്ചു തരിക?
അറിയില്ല
ഒന്നും ചെയ്യാന്‍ കഴിയാതെ  ഇരിക്കുമ്പോഴും വേദന എന്നില്‍ ആഴ്ന്നിറങ്ങുന്നു

എന്നില്‍ നിന്നും നിന്നിലേക്കുള്ള ദൂരം എത്രയാണ്?

7 അഭിപ്രായങ്ങൾ:

 1. Eee nenj vedana oru pakarcha-vyaadi aano? :D

  touched my soul, can feel the pain

  Well done my dear.

  മറുപടിഇല്ലാതാക്കൂ
 2. ദൂരം അളക്കാന്‍..മുന്നോട്ട് തന്നെ നടക്കണം...പുറകോട്ടു നടന്നാല്‍..ദൂരം കൂടും..
  ചില തിരിച്ചറിവുകള്‍ , വേദനിപ്പിക്കുമെങ്കിലും... ജീവിതത്തില്‍ അത്യാവശ്യം...
  ആശംസകള്‍!!

  മറുപടിഇല്ലാതാക്കൂ
 3. സ്വപ്നം സ്വപ്നമായി നില്‍ക്കട്ടെ.

  മറുപടിഇല്ലാതാക്കൂ
 4. dridam ennonnilla---yathra thudaroo---chirikkoo---
  ezhuthu valare nannayi----keep writing

  മറുപടിഇല്ലാതാക്കൂ
 5. എന്തിനാണ്‌ അവനവന്റെ ചിന്തകൾ മറ്റുള്ളവരെല്ലാം അംഗീകരിക്കണമെന്ന് ആഗ്രഹിക്കുന്നത്. മറ്റുള്ളവരിൽ നിന്നും കിട്ടുന്ന feedbackനെ ഗൗനിച്ചുകൊണ്ട് ജീവിക്കാമെന്ന് ധരിക്കരുത്. സ്വന്തം മനസാക്ഷിയുടെ അല്ലെങ്കിൽ ഈശ്വരന്റെ പ്രേരണയ്ക്കനുസരിച്ച് മാത്രം മുന്നോട്ടുപോവുക. അപ്പോൾ മാത്രമേ സ്വജനങ്ങളെ കണ്ടെത്താനാവൂ.

  മറുപടിഇല്ലാതാക്കൂ
 6. പോകാന്‍ പറ
  അല്ല പിന്നെ
  ഇങ്ങനെ യുള്ള സംഭ്രാന്തി ഒന്നും ഇനി വേണ്ട
  കട്ടയ്ക്കങ്ങു മുന്നോട്ടു പോകു..
  കൂടെയുണ്ടാകും സ്നേഹപൂര്‍വ്വം, പിഗ്മ

  മറുപടിഇല്ലാതാക്കൂ
 7. അല്ല ന്നേ പോയി പണി നോക്കാൻ പറ. ഈ മാതിരി സംഭ്രാന്തികളൊന്നും ഇല്ലാതെ ഇന്നിൽ ജീവിക്കുക. അപ്പൊ എല്ലാം നന്നായി വരും. ആശംസകൾ.

  മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

അന്വിത

വരാന്തയിൽ  തൂണും ചാരി വലത് കൈ കൊണ്ട് തലക്കു  മീതെ തൂണിനെ ഒന്ന് ചുറ്റിപിടിച്ചു ഉള്ളിൽ കിടന്നു കുങ്ഫു കളിക്കുന്ന കുഞ്ഞികൈകളുടെ അനക്കം അറിയാനാ...