2012, മേയ് 28, തിങ്കളാഴ്‌ച

മഴ പെയ്യുമ്പോള്‍



വിളിക്കണോ വേണ്ടയോ?
മൊബൈല്‍ കയ്യിലെടുത്തു കറക്കാന്‍ തുടങ്ങിയിട്ട് കുറെ നേരം ആയി
എത്ര ദിവസം ആയി, ഒരു മെസ്സേജു പോലുമില്ല 
ഇനി പിടിച്ചു നില്ക്കാന്‍ വയ്യ.
നീണ്ടു പോയി നിന്ന് പോകുന്ന റിങ്ങുകള്‍..
രണ്ടു തവണ ശ്രമിച്ചു. പ്രതികരണമില്ല..തിരിച്ചു വിളിക്കുമായിരിക്കും
മിസ്സ്ഡ് കാള്‍ കാണാതെ പോകിലല്ലോ !
പ്രതീക്ഷ, അതാണല്ലോ പിടിച്ചു നില്ക്കാന്‍ ശക്തി തരുന്നത്.
വീണ്ടും ഒരു ദിവസം നീണ്ട കാത്തിരുപ്പ്.  
കണ്ടില്ലെന്നു നടിക്കാന്‍, തിരിച്ചു വിളിക്കാതെ ഇരിക്കാന്‍ അവള്‍ക്കെങ്ങനെ കഴിയുന്നു.
ഈ ഒരു ഭാരം ഞാന്‍ എവിടെ ഇറക്കി വെക്കും?
കുമിഞ്ഞു കൂടിയിരിക്കുന്ന ജോലികള്‍ ഒന്നും ചെയ്യാന്‍ വയ്യ..
വീണ്ടും ഒന്ന് കൂടെ വിളിച്ചാലോ ?
വേണമെന്നോ വേണ്ട എന്നോ തീരുമാനം എടുക്കാനാവാതെ സ്ക്രീനിലേക്ക് കണ്ണും നട്ടിരിക്കുമ്പോള്‍ ഇന്‍ബോക്സില്‍  വന്നു വീണ മെയില്‍
"കമിംഗ് ഓണ്‍ ഫസ്റ്റ് ..കം & പിക്ക് മി ഫ്രം എയര്‍പോര്‍ട്ട്"
മനസ്സില്‍ മൂടിക്കൂടിയ കാര്‍മേഘങ്ങള്‍ ഒരു നിമിഷം കൊണ്ടില്ലാതെ ആയതു പോലെ.
ഒരു ചെറു ചിരിയോടെ പുറത്തേക്കു നോക്കിയപ്പോള്‍ , ജനല്‍ ചില്ലുകളില്‍ പതിക്കുന്ന മഴത്തുള്ളികള്‍.
മഴ പെയ്യുന്നത് മനസ്സിലോ പുറത്തോ?
ജനലില്‍ പറ്റിപിടിച്ചിരിക്കുന്ന തുള്ളികള്‍ വിരഹഗാനം  പാടുന്നുണ്ടോ?
പുറത്തു ആര്‍ത്തലച്ചു പെയ്യുന്ന മഴയിലേക്ക്‌ നോക്കി നില്‍ക്കുമ്പോള്‍ മനസ്സിലും തിമിര്‍ത്തു പെയ്യുന്ന മഴ.
മനസ്സിനെ തണുപ്പിച്ചു ഓരോ രോമകൂപങ്ങളിലും പടരുന്ന സന്തോഷ മഴ.




(Photo Courtesy: Nikhil Dev) 

8 അഭിപ്രായങ്ങൾ:

  1. പ്രതീക്ഷ, അതാണല്ലോ പിടിച്ചു നില്ക്കാന്‍ ശക്തി തരുന്നത്.
    വീണ്ടും ഒരു ദിവസം നീണ്ട കാത്തിരുപ്പ്.
    കണ്ടില്ലെന്നു നടിക്കാന്‍, തിരിച്ചു വിളിക്കാതെ ഇരിക്കാന്‍ അവള്‍ക്കെങ്ങനെ കഴിയുന്നു.


    ഇത്തരമൊരു വികാരം മനസ്സിൽ ഒതുക്കിവച്ചിരിക്കുക, അങ്ങനെ കാത്തു നിൽക്കുക എന്ന് പറഞ്ഞാൽ അതിന്റേയൊരു തീവ്രത എത്ര വലുതാണെന്ന് ആർക്കേലും അറിയുമോ ആവോ ? എന്തായാലും ആ ഒരു വികാരം ഉള്ളിൽ ഒതുക്കിവച്ച് നിൽക്കുന്ന ഒരാളിൽ നിന്ന് തന്നെയാവട്ടെ ഈ പോസ്റ്റിനുള്ള ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  2. mazha idakkide ingane oronnunarthatte----adutha mazhakkayi kathirikkunnu----veendum sumayude thanathaya shailiyil ulla ezhuthu----manoharam

    മറുപടിഇല്ലാതാക്കൂ
  3. beautiful...mazha noki nikaan thenne endhoru sukham aanu...pratyekich manasil santhosham niranju nikumbol.

    മറുപടിഇല്ലാതാക്കൂ
  4. കാത്തിരിപ്പിനവസാനം ഉണ്ടായല്ലോ... മഴ ഉള്ളം കുളിര്‍പ്പിക്കട്ടെ...!

    മറുപടിഇല്ലാതാക്കൂ
  5. "നിഴലു പാകിയ കോണീ ചുവട്ടില്‍
    നിന്‍ വരവുകാത്തു കിതപ്പടക്കി
    പെരുമ്പറയടിയ്ക്കും മനസ്സൊരുങ്ങീടവേ
    യുഗയുഗങ്ങളായ് നിമിഷങ്ങള്‍... ഇഴയവേ.
    ഒടുവില്‍ നീയൊരു ചന്ദനത്തെന്നലായ്
    മധുരവാക്കിന്‍ മണം തേടിയെത്തവേ
    നെറുകയില്‍ കരം ചേര്‍ത്തെന്റെ കണ്‍കളില്‍ നിറയെ
    മിന്നല്‍പരപ്പായി തുളുമ്പവേ
    ഉഴുതു വിതയേറ്റി ഓരോ കളപറിച്ചരുമയായ്
    കൊയ്ത് കൊയ്തു കൂട്ടിടുന്ന കനിവ്
    അതല്ലയോ പ്രണയം..!
    ഒലിച്ചീടുതിര്‍മണിതന്‍ ഉളക്കരുത്തല്ലയോ..
    ...........................
    ...........................
    ...........................
    ഇനി വിളിച്ചാല്‍ വരുന്നില്ലെന്നുറച്ച്
    നിന്‍ നിഴലുമായും വരേയ്ക്ക്
    വാതില്‍പ്പടി മറവിലേയ്ക്ക് പതുങ്ങുമ്പോഴും
    കടല്‍ത്തിര മദിപ്പിയ്ക്കുന്ന പോല്‍
    നീ വിളിയ്ക്കവേ..
    ഉടല്‍ വിറച്ചും വിയര്‍ത്തുമോര്‍ത്തോര്‍ത്തും
    നിന്നരികിലേയ്ക് വരുമ്പോഴും
    അമ്പിളി പൊതുനിലാവലക്കയ്യിലെ
    തോണിയായിളകിയാലോല മാടിനീങ്ങുമ്പോഴും
    ഉയിരിലൂറും എരിപ്പും, ചവര്‍പ്പുമേ പ്രണയം
    ഒരു നിരാലംബമാം സാന്ത്വനം"

    മറുപടിഇല്ലാതാക്കൂ
  6. മഴ പെയ്യട്ടെ, മനസ്സിലും...

    മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...