2012, ജൂൺ 6, ബുധനാഴ്‌ച

മൃത്യുന്ജയം


കണ്ണാടിയില്‍ തെളിഞ്ഞ പ്രതിബിംബത്തിലേക്ക് നോക്കുമ്പോള്‍ എന്നെ തന്നെ ആണോ കാണുന്നത് എന്ന് സംശയം തോന്നി.എത്ര മാസങ്ങള്‍ക്ക് ശേഷം ആണ് കണ്ണാടി നോക്കുന്നത്.ഒറ്റ മുടി പോലുമില്ലാത്ത തലയില്‍ വിരലോടിച്ചപ്പോള്‍ പണ്ട് മോനെ ആദ്യം ആയി മൊട്ടയടിച്ചപ്പോള്‍ തല തൊട്ടതു പോലെ. കണ്ണുകള്‍ കുഴിഞ്ഞിരിക്കുന്നു.വരണ്ട  ചുണ്ടുകള്‍. ഇനി ഇതെല്ലം പഴയത് പോലെ ആകാന്‍ എത്ര മാസങ്ങള്‍ എടുക്കുമോ എന്തോ? കാലുകളില്‍ കീമോയുടെ ബാക്കി പത്രം ആയി കറുത്ത വരകള്‍.


കഴിഞ്ഞതെല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു .മാതൃത്വത്തിന്റെ തേന്‍ ഉറവകളിലേക്ക് പടര്‍ന്നു പിടിച്ച അര്‍ബുദത്തെ പറ്റി ആദ്യം കേട്ടപ്പോള്‍ പേടി ആണ് തോന്നിയത്. മരണം തൊട്ടരികത്തു വന്നു ചിരിക്കുന്ന പോലെ. മനസിലെ പേടി മുഖത്ത് തെളിഞ്ഞത് കൊണ്ടാകാം ഡോക്ടര്‍ " പേടിക്കേണ്ട , നമുക്കെല്ലാം മാറ്റി എടുക്കാം " എന്ന് പറഞ്ഞു തോളില്‍ തട്ടി  ആശ്വസിപ്പിച്ചത്‌. ശരീരത്തില്‍ എവിടൊക്കെ മൃതകോശങ്ങള്‍ യുദ്ധക്കൊടി നാട്ടി  എന്നറിയാന്‍ ഉള്ള സ്കാനിങ്ങുകള്‍. സര്‍ജറി ടേബിളില്‍ കിടക്കുമ്പോഴും മനസ്സിലെ ഭീതി വിട്ടുമാറിയിരുന്നില്ല കൂടെ  മനസ്സില്‍ തെളിയുന്ന ചില ഓര്‍മകളും.സ്നേഹാമൃതം ഊട്ടികൊണ്ടിരികുമ്പോള്‍ ആണ് കള്ളചിരിയോടെ അമ്മ എന്ന് ആദ്യം ആയി എന്റെ മോന്‍ വിളിച്ചത്. ഇനി അവിടം  കാമ്പ് എടുത്തു കളഞ്ഞ ഫലം പോലെ. സര്‍ജറിക്ക് ശേഷം ഇടവേളകളില്‍ ചെയ്യുന്ന കീമോ തെറാപ്പി അതിന്റെ പാര്‍ശ്വഫലമായി ഉണ്ടാകുന്ന ചര്‍ദി. മരിച്ചാല്‍ മതി ആയിരുന്നു എന്ന് അറിയാതെ മനസ്സില്‍ ഓര്‍ത്തു പോകുന്ന നിമിഷങ്ങള്‍.


ഒരിക്കല്‍ കീമോയുടെ ക്ഷീണത്തില്‍ കിടക്കുമ്പോള്‍ ആണ് കൈകളില്‍ പടരുന്ന തണുപ്പ്  അറിഞ്ഞത്. ആയാസപ്പെട്ടു കണ്ണുകള്‍ തുറന്നു നോക്കിയപ്പോള്‍ ഉറ്റുനോക്കുന്ന രണ്ടു കണ്ണുകള്‍.നീണ്ട നാസിക. കഴുത്തറ്റം നീണ്ടു കിടക്കുന്ന മുടിയിഴകള്‍. മുഖത്ത് ചുമരിലെ ദൈവങ്ങളുടെ ഫോട്ടോയില്‍ കാണുന്ന ശാന്തത. കണ്ണുകളില്‍ കാരുണ്യവും സ്നേഹവും നിറഞ്ഞിരിക്കുന്നു. വലതു കയ്പത്തിയില്‍ ഒതുങ്ങിയിരിക്കുന്ന എന്റെ കൈകള്‍. കൈകള്‍ വിടുവിച്ചു ഒരാവേശത്തോടെ ആ മൂക്കില്‍ പിടിച്ചു വലിച്ചു .നീണ്ട മൂക്ക് എന്നും എന്റെ ബലഹീനതകളില്‍ ഒന്നായിരുന്നു. ഈര്‍ഷ്യയോ ദേഷ്യമോ ഒന്നും തന്നെ ആ മുഖത്ത് വന്നില്ല. കണ്ണുകളില്‍ നിന്നും കൂടുതല്‍ സ്നേഹം ഉദ്ധീപിക്കുന്ന പോലെ. വീണ്ടും എന്റെ കയ്യില്‍ പിടിച്ചു ഘനമുള്ള ശബ്ദത്തില്‍ പറഞ്ഞു " നമുക്ക് പോകാം"
നടക്കാന്‍ പോകുന്നത് എന്താണ് എന്ന തിരിച്ചറിവില്‍ ഞാന്‍ നടുങ്ങി. പിന്നെ കണ്ണുകള്‍ കൊണ്ട് ചുമരില്‍ തൂക്കി ഇട്ടിരിക്കുന്ന കുടുംബ ഫോട്ടോ ചൂണ്ടി കാണിച്ചു പതുക്കെ പറഞ്ഞു " അത് എന്റെ ഭര്‍ത്താവും മകനും ആണ്. എട്ടും പൊട്ടും തിരിയാത്ത ഈ പ്രായത്തില്‍ ഞാന്‍ അവനെ ഒറ്റക്കിട്ടു എങ്ങനെ വരും. നെടുംതൂണ്‍ ഇല്ലാത്ത വീട് എങ്ങനെ ആയിരിക്കും? ഞാന്‍ വരാം പക്ഷെ ഇപ്പോള്‍ അല്ല. എന്റെ കുട്ടി ഒന്നിനോക്കം പോന്ന ഒരാള്‍ ആകട്ടെ അപ്പോള്‍."


അവിടം വിട്ടു പോകുന്ന വേദന ശബ്ദത്തിലും കണ്ണിലും നിറഞ്ഞതോ ഫോട്ടോയില്‍ കണ്ട മോന്റെ മുഖമോ എന്താണ് എന്നറിയില്ല  മുറുക്കി പിടിച്ചിരുന്ന കൈകള്‍ പതുക്കെ അയഞ്ഞു . അത് ജീവിതത്തിലേക്കുള്ള ഒരു തിരിച്ചു വരവിനു വേണ്ടി ആയിരുന്നു എന്ന് ഇപ്പോള്‍ മനസിലാകുന്നു
 

10 അഭിപ്രായങ്ങൾ:

 1. nalla ezhuthu----veenu kittiya rendaam janmathil---aarthattahasichu jeevikkanam ennano---atho santhamayi veendum aa kaiyyude sparsanamelkkunnathu vare ozhukanamennano---kadhaparthrathinu thonniyirikkuka????

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. kittiyathu oru second chance alle..appol shanthamayi mattullavarkku gunam cheythu jeevikkunnathalle nalalthu??

   ഇല്ലാതാക്കൂ
 2. It is when we know that life is slipping through, we realize we have forgotten to live. Well expressed, hugs. God bless.

  മറുപടിഇല്ലാതാക്കൂ
 3. സന്തോഷമായിരിക്കട്ടെ...

  മറുപടിഇല്ലാതാക്കൂ
 4. excellent one chechi!!... vidhikk keezhandangathe icha shakthikond matram maranam enna rangabodhm illatha komaliyude komalitharathinu vazhangi kodukatha aa oru manasanidhyam!!!... she realy is a great mother !!.

  മറുപടിഇല്ലാതാക്കൂ
 5. പിടയ്ക്കുന്ന എഴുത്ത്... ശ്വാസം നിലച്ചു പോയ പോലെ, ജീവിച്ചു ഈ എഴുത്തിലൂടെ
  ഒരായിരം ആശംസകള്‍.. കാത്തിരിക്കുന്നു അടുത്തതിനായി

  മറുപടിഇല്ലാതാക്കൂ
 6. സെക്കന്‍ഡ് ചാന്‍സിന് എപ്പോഴും നമ്മെ വളരെയേറെ പഠിപ്പിക്കാനുണ്ടാവും. പലര്‍ക്കും ലഭിക്കാറില്ല പക്ഷെ

  മറുപടിഇല്ലാതാക്കൂ
 7. ഓം ത്ര്യംബകം യജാമഹേ സുഗന്ധിം പുഷ്ടി വര്‍ദ്ധനം
  ഉര്‍വാരുകമിവ ബന്ധനാത് മൃത്യോര്‍ മുക്ഷീയ മാമൃതാത്.

  മരണത്തെ തോല്‍പ്പിക്കാന്‍ പറ്റില്ല...
  വെറുതെ നിന്നാലും ലക്ഷ്യത്തിലേക്ക്(മരണത്തിലേക്ക്) എത്തിക്കുന്ന വൈദ്യുത ഗോവണി (Elevator) പോലെ ആണ് ജീവിതം....
  ജീവിതത്തിലേക്കും..തിരിച്ചു വരവ് എന്നൊന്നില്ല... മരണത്തിലേക്കുള്ള യാത്ര പുനരാരംഭിച്ചു എന്നെ പറയാന്‍ പറ്റുള്ളൂ!!!
  ഭാവുകങ്ങള്‍....ഇനിയും..എഴുതുക!

  മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

അന്വിത

വരാന്തയിൽ  തൂണും ചാരി വലത് കൈ കൊണ്ട് തലക്കു  മീതെ തൂണിനെ ഒന്ന് ചുറ്റിപിടിച്ചു ഉള്ളിൽ കിടന്നു കുങ്ഫു കളിക്കുന്ന കുഞ്ഞികൈകളുടെ അനക്കം അറിയാനാ...