2013, ജനുവരി 2, ബുധനാഴ്‌ച

ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മീശ

"അമ്മ എനിക്ക് അത് വാങ്ങി തരുമോ?" ചെവിയില്‍ സ്വകാര്യം പറയുന്നതിനൊപ്പം നീണ്ട വിരലുകള്‍ക്ക് അപ്പുറം ഞാന്‍ കണ്ടത് ജില്ലെറ്റ്.

മുന്നില്‍ നില്‍ക്കുന്ന പതിനാറുകാരന്റെ പൊടി മീശയിലേക്കു നോക്കുമ്പോള്‍ കാണാന്‍ കഴിഞ്ഞത് സാരി തുമ്പ് പറ്റിനില്‍ക്കുന്ന കൊച്ചു കണ്ണുകള്‍, കള്ളച്ചിരി.

വര്‍ഷങ്ങള്‍ എത്ര പെട്ടെന്ന് ആണ് ഓടി മറയുന്നത്. ക്ലീന്‍ ഷേവ് ചെയ്ത അവന്റെ മുഖം ഒന്ന് മനസ്സില്‍ കാണാന്‍ ശ്രമിച്ചു , കഴിഞ്ഞില്ല.

"ഇപ്പോള്‍ വേണ്ട, ഇതൊക്കെ ഇപ്പോഴേ ചെയ്താല്‍ എന്റെ മോന്‍ കുറെ വലുതായി എന്ന് അമ്മക്ക് തോന്നും, നീ ചെറിയ കുട്ടി ആയിരുന്നാല്‍ മതി "

പറഞ്ഞു സമ്മതിപ്പിച്ചു വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അടുത്ത പൂരം.

"നിന്റെ മുഖത്ത് രോമങ്ങള്‍ എല്ലാം വളര്‍ന്നിരിക്കുന്നു , ഒരു റേസര്‍ വാങ്ങി അതൊക്കെ ക്ലീന്‍ ചെയ്യു"

"ഞാന്‍ ചെയ്യുന്നില്ല "

"എടാ ഇപ്പോഴേ ചെയ്താല്‍ നല്ല കട്ടി മീശ വരും അച്ഛനെ പോലെ. ആണുങ്ങള്‍ ആയാല്‍ മീശ വേണം, മീശ ഇല്ലാത്ത ആണുങ്ങള്‍ ഉണ്ടോ "

" ഉണ്ടല്ലോ, ക്രിസ്റ്റിയാനോ റൊണാള്‍ഡോ "

7 അഭിപ്രായങ്ങൾ:

 1. മീശ ആണുങ്ങളുടെ ലക്ഷണമാണോ എന്ന് ഫേസ് ബുക്കിലെ മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ ഒരു വോട്ടെടുപ്പ് വന്നിരുന്നു കഴിഞ്ഞയാഴ്ച്ച.
  അല്ലെന്ന അഭിപ്രായക്കാര്‍ ജയിച്ചു

  മറുപടിഇല്ലാതാക്കൂ
 2. ഹ്ഹ്ഹ്ഹ്ഹ് ഗോ....ൾ!!
  ഇപ്പൊ ഒന്നേ പൂജ്യം ;)

  മറുപടിഇല്ലാതാക്കൂ
 3. മീശ ആണത്തത്തിന്റെ ലക്ഷണം ആണെന്ന് പറഞ്ഞാല്‍ തരത്തിലും അംഗീകരിക്കാം എന്ന് കരുതണ്ട !!. :) ലോക മഹാന്മാരെ മുഴുവന്‍ എടുത്താല്‍ മീശ വെച്ചവര്‍ കുറവായിരിക്കും .. മീശ തൊട്ടു കളികല്ലേ.. :D

  മറുപടിഇല്ലാതാക്കൂ
 4. അതെ മീശ ഇല്ലങ്കില്‍ എന്താ റൊണാള്‍ഡോ സൂപ്പര്‍ കളിക്കാരന്‍ അല്ലെ

  മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

അന്വിത

വരാന്തയിൽ  തൂണും ചാരി വലത് കൈ കൊണ്ട് തലക്കു  മീതെ തൂണിനെ ഒന്ന് ചുറ്റിപിടിച്ചു ഉള്ളിൽ കിടന്നു കുങ്ഫു കളിക്കുന്ന കുഞ്ഞികൈകളുടെ അനക്കം അറിയാനാ...