2013, മേയ് 10, വെള്ളിയാഴ്‌ച

എൻ വഴി തനി വഴി ...


മുറിഞ്ഞു പോയ കണ്ണികളെ  വാക്കുകളാൽ കൂട്ടി ചേര്ക്കാൻ ഉള്ള ശ്രമത്തിൽ ആയിരുന്നു നീ . എന്റെ കാതുകളിലേക്ക്  അവയൊന്നും എത്തുന്നില്ല എന്ന് നീ അറിയാതെ പോയതെന്ത് ?. നിനക്കാത്ത  നേരത്ത് മനസിന്നുള്ളിൽ രക്തം പൊടിയുന്ന ഒരു ഓര്മ മാത്രം ആയി നീ മാറി എന്നത് എങ്ങനെ ആണ് ഞാൻ പറഞ്ഞു മനസിലാക്കേണ്ടത്?

കള്ളം പറയുന്നവരെ എനിക്കിഷ്ടമില്ല എന്ന് ഞാൻ പറഞ്ഞത് നീ ഓർക്കുന്നുണ്ടോ ?എന്റെ പ്രാർത്ഥനകൾ ഒന്നും പണ്ടേ ദൈവം കേള്ക്കാറില്ല എന്നത് ഓര്ക്കാതെ നീ  കള്ളം പറഞ്ഞാലും അത് എനിക്ക് മനസിലാകാതെ ഇരിക്കണേ  എന്ന് ഞാൻ പ്രാർത്ഥിച്ചു. പക്ഷെ, ചില കാര്യങ്ങൾ നമ്മൾ വേണ്ട എന്ന് വെച്ചാലും നടക്കാതിരിക്കില്ലല്ലോ .
നുണകൾ ഉണ്ടാക്കുന്ന മുറിവിൽ  സ്നേഹം വാരി തേച്ചു ഉണക്കാനുള്ള ശ്രമങ്ങൾ പാഴായപ്പോൾ, ചേർത്ത് വെച്ച കണ്ണികൾ തുരുമ്പെടുക്കാൻ തുടങ്ങിയത് അറിയാഞ്ഞതല്ല. ബന്ധനങ്ങളിൽ നിന്നും സ്വയം മോചിപ്പിക്കാൻ അത് കണ്ടില്ലെന്നു നടിച്ചു. അതുകൊണ്ട് വാക്കുകളുടെ മാന്ത്രികതയാൽ കണ്ണികളെ ചേർത്ത് വെക്കാനുള്ള നിന്റെ ശ്രമം വെറുതെ ആണ്. എച്ചുകെട്ടാനാകാത്ത വണ്ണം അത് തുരുമ്പെടുത്തിരിക്കുന്നു.  രണ്ടു വഴികളിലൂടെ നടന്നിരുന്ന നമ്മൾ ഒരു വഴിയിൽ എത്തിച്ചേർന്നതും കൂടെ നടന്നതും നിറമുള്ള ഓർമ്മകൾ ആയി ഇരിക്കട്ടെ. അറിയാതെ എങ്കിലും എനിക്കും നിനക്കും വഴി തെറ്റിയിരിക്കുന്നു .നിറമുള്ള ഓർമ്മകളുമായി നിറഞ്ഞ പുഞ്ചിരിയോടെ നമുക്ക് നടക്കാം സ്വന്തം വഴികളിലൂടെ ...

10 അഭിപ്രായങ്ങൾ:

 1. excelelnt and great chumechi... pathivu pole nannayirikkunnu!!... enthinayalum oru punarvichinthyanam nallathaanu pakshe echu kettiyal muzhachirikkum ... :) good one!!

  മറുപടിഇല്ലാതാക്കൂ
 2. സൂതാര്യതയെന്നത് , ബന്ധത്തിന്റെ പവിത്രമായ തലമാണ്.
  അവിടെയാണ് ഞാന്‍ നീ എന്നത് , നമ്മളാകുന്നത് ..
  ഒരു വാക്ക് കൊണ്ടു പൊലും ഒളിച്ച് വയ്ക്കുന്നത് ,
  വയ്ക്കുന്നത് കണ്ടില്ലെന്ന് നടിക്കുന്നതൊക്കെ നല്‍കുന്ന-
  വിടവുകള്‍ കാലം പതിയെ വലുതാക്കും , ആ വിടവുകളിലൂടെ
  സ്നേഹത്തിന്റെ മാധുര്യമിറങ്ങി പൊകും , പിന്നെ ശൂന്യതയാണ്
  ആര്‍ക്കൊ വേണ്ടി എന്തിനോ വേണ്ടി വെറുതെ തീര്‍ക്കുന്ന ഒന്ന് .
  ഇന്നലെ ആരൊ ആയിരുന്ന നമ്മള്‍ ഇന്ന് ആരൊക്കെയൊ ആയപ്പൊഴും
  നാളെ ആരുമല്ലാതാകുന്നതും കാലത്തിന്റെ കളിയാട്ടങ്ങളാകാം
  പക്ഷേ നോവേറുന്ന മനസ്സിനേ പഠിപ്പിക്കാന്‍ ആവില്ലല്ലൊ .
  ഇന്ന് കരം ചേര്‍ക്കാതെ മനം ചേര്‍ക്കാതെ , സ്വയം തീര്‍ത്ത
  വഴികളിലൂടെ മൂകമായി ................
  ആദ്യമായിട്ടാണ് ഇവിടെ എന്ന് തൊന്നണേട്ടൊ .. കീയയുടെ ബ്ലോഗില്‍
  കാണാറുന്റ് , കൂടെ കൂടിയേട്ടൊ .. സ്നേഹപൂര്‍വം

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി , എന്റെ ബോറൻ വഴിയിലേക്ക് വന്നതിനു..:)

   ഇല്ലാതാക്കൂ
 3. എന്തായാലും അവസാനം യാത്രയിൽ ആയല്ലോ :D

  മറുപടിഇല്ലാതാക്കൂ
 4. നുണകൾ ഉണ്ടാക്കുന്ന മുറിവിൽ സ്നേഹം വാരി തേച്ചു ഉണക്കാനുള്ള ശ്രമങ്ങൾ .... (എന്തിനായിരിക്കും ആ മുറിവുകള്‍ ഉണ്ടാക്കിയത്?)

  അറിയാതെ എങ്കിലും എനിക്കും നിനക്കും വഴി തെറ്റിയിരിക്കുന്നു ...
  (ഇടക്കെങ്കിലും ഒന്ന് കൈ പിടിച്ചിരുന്നെങ്കില്‍.. വഴി തെറ്റിയാലും, രണ്ടും രണ്ടു വഴിക്കാകില്ലായിരുന്നു...)

  :- ഇത് നമ്മുടെ ഗ്രൂപ്പില്‍ കണ്ടില്ലല്ലോ???

  മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

അന്വിത

വരാന്തയിൽ  തൂണും ചാരി വലത് കൈ കൊണ്ട് തലക്കു  മീതെ തൂണിനെ ഒന്ന് ചുറ്റിപിടിച്ചു ഉള്ളിൽ കിടന്നു കുങ്ഫു കളിക്കുന്ന കുഞ്ഞികൈകളുടെ അനക്കം അറിയാനാ...