ഇന്നും നേരം വൈകി, കഴിഞ്ഞ കുറെ ദിവസങ്ങള് ആയി ഇങ്ങനെ ആണ് , കുപ്പിയില് നിന്നും വന്ന ഭൂതത്തെ പോലെ പണി എടുത്തു മടുത്തു. 'നേരം വൈകുന്ന ദിവസങ്ങളില് ആ ഇടവഴിയിലൂടെ പോകണ്ടാട്ടോ, അത്ര ശരിയല്ല ആ വഴി, മെയിന്‍ റോഡ് വഴി പോയാ മതി" എന്ന് ഓഫീസിലുള്ള തലമൂത്തവര്‍ എല്ലാം പറയുന്നതാണ്. ഓടി പോകുന്ന ധൃതിയില്‍, എളുപ്പത്തില്‍ എത്താന്‍ വേണ്ടി ഇടവഴി തന്നെ തിരഞ്ഞെടുത്തു.
ഒരു മനുഷ്യ ജീവി പോലുമില്ല വഴിയില് . ഈ വഴിക്കെന്താ ശരികേട് എന്നാലോചിച്ചു ആരുമില്ലല്ലോ എന്ന ധൈര്യത്തില്‍ ഒരു പാട്ടും മൂളി വേഗത്തില്‍ നടക്കുമ്പോള്‍ ആണ് ഒരു ഇടവഴിയില്‍ നിന്നും ഒരു രൂപം മുന്നിലേക്ക് ചാടിയത് .താടിയും മുടിയും മുഴിഞ്ഞ വസ്ത്രവും. മനസ്സില് ബ്രേക്കിംഗ് ന്യൂസ് സ്ക്രോള്‍ ചെയ്തു. ഈശ്വരാ ഇനിയിപ്പോള്‍ എന്താ ചെയ്യുക , മെല്ലെ തല ചെരിച്ചു പിറകിലേക്ക് നോക്കി , വഴിയിലെവിടെയും ഒരു പട്ടിക്കുട്ടി പോലുമില്ല. ചോര്ന്നു പോകുന്ന ധൈര്യത്തെ ചേര്ത്തുപിടിച്ചു മുഖം കടുപ്പിച്ചു മുന്നോട്ടു നടക്കാന്‍ തുടങ്ങിയതും അയാള്‍ നേരെ മുന്നില് വന്നു നിന്നു . ഒരു വാര അപ്പുറം പോലിസ് സ്റ്റേഷന് ഉണ്ട് , ഉറക്കെ നിലവിളച്ചാലോ എന്ന് മനസിലോര്ത്തതും അയാള്‍ ചുണ്ട് വിടര്ത്തി ഒരു ചിരി ചിരിച്ചു . തെലുങ്ക് സിനിമയില്‍ കാണുന്ന വില്ലിന്റെ ചിരി
" എന്തേലും തരുമോ ചായ കുടിക്കാന്‍, വല്ലാതെ വിശക്കുന്നു "
ചിരിക്കു കൂട്ടായി വന്ന ശബ്ദത്തില്‍ ഒരു കുഞ്ഞിന്റെ ദീനത . വേഗം ബാഗ് തുറന്നു കയ്യില് കിട്ടിയതു എടുത്തു അയാളുടെ കയ്യിലെക്കിട്ടു മുന്നോട്ടു നടക്കുമ്പോള്‍ അതോ ഓടിയതാണോ മനസ്സില്‍ ശപിച്ചത് ന്യൂസ് ചാനെല്സിനെ . വെറുതെ മനുഷ്യനെ പേടിപ്പിക്കാന് ആയി ഓരോ ബ്രേക്കിംഗ് ന്യൂസ് കൊടുക്കും..ഇപ്പോള്‍ സഹജീവിയെ കാണുമ്പോള്‍ പേടി ആണ്.പണ്ടില്ലാത്ത പോലെ അയാളുടെ നോട്ടത്തിന്റെ അര്‍ത്ഥം കണ്ടെത്താനുള്ള ശ്രമം , കൂടെ കൂടെ ശരീരഭാഗങ്ങള്‍ എല്ലാം മൂടികിടക്കുന്നുണ്ടോ എന്ന് ഒരു തീര്ച്ച വരുത്തല്‍. മനസമാധാനം മുഴുവന് പോയല്ലോ. ഒരു പെണ്ണിന്റെ ദുഃഖം ആരറിയാന്‍!!!
ഒരു പെണ്ണിന്റെ ദുഃഖം ആരറിയാന്‍!!!
മറുപടിഇല്ലാതാക്കൂകേള്ക്കുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ലല്ലോ. ഭയക്കേണ്ടേ?
ഇപ്പോള്‍ എല്ലാ സ്ത്രീകളുടെ ഉള്ളിലും അകാരണമായ ഒരു ഭയം,അരക്ഷിത ബോധം ഇതൊക്കെ ആണ്. ഇത്രയൊക്കെ ഭയക്കെണ്ടതുണ്ടോ?
ഇല്ലാതാക്കൂപതിവ് ഇട വഴി അല്ലാതെ നേരിട്ടുള്ള വഴി നടന്നാൽ എന്താ??? മിക്കവാറും സ്ത്രീകളുടെ (എന്റെ ഭാര്യ ഉള്പെടെ) ഒരു സ്വഭാവം ആണ് ഇത്... എന്താ ഞങ്ങൾ ഇന്ത്യയിൽ അല്ലെ ഞങ്ങള്ക്ക് സ്വാതന്ത്ര്യം ഇല്ലേ എന്നൊക്കെ സ്വാഭാവികമായി തോന്നിയേക്കാം പക്ഷെ ഇതൊന്നും മറഞ്ഞിരുന്നു ഇര തേടുന്ന ക്ഷുദ്ര ജീവികല്ക്ക് ഭാതകമല്ല!!.. പിന്നെ അബ്നോർമൽ ആയ ആളികളെ ഭയകെണ്ട്തില്ല അവർ അകാരണമായി ആക്രമികില്ല !!
മറുപടിഇല്ലാതാക്കൂMm...ezhutthu kollam..kure naal kazhinju vaakkukal puarthekku varan ingane oru sambahavm vendi vannu....rekshapettu ennu karuthiyaal mathi..kaama bhranthan enna boardonnum thooki aarum varilla munnil....bag pidichu parikkano ..maala pottichodano okke nammude nattil aalkkarishtam pole...prevention is better than cure enna old saying is true....aal ozhinja vazhiyiloode sthiramai pokunnathu aavashyamillathe apakadam varutthi vaykkukayanu...ellathinum restrictions ulla nammude nattil aarthi poonda mrigangal ishtam pole undu...bhayannathu aa ropathe aanenkil....athilum vrithiketta adhapadicha mrigangal nalla vesham dharichu ethire varam...keep writing
മറുപടിഇല്ലാതാക്കൂആരറിയാന്.........
മറുപടിഇല്ലാതാക്കൂസത്യാണ് ചേച്ചി , അറിയാതെ ഒരാൾ ശരീരത്തിൽ തട്ടിപ്പോയാൽ പോലും ഉൾക്കൊല്ലാൻ പറ്റാത്ത അവസ്ഥയിലാക്കി നമ്മളെ :(
മറുപടിഇല്ലാതാക്കൂThe bitter truth of present life......
മറുപടിഇല്ലാതാക്കൂSasneham,
Anu
വായിച്ചപ്പോൾ ഇടവഴിയിലൂടെ പോയത് ഞാൻ തന്നെയാണെന്ന് തോന്നി . ഒപ്പം ഭയക്കുകയും ചെയ്തു. എനിക്കെന്തോ ചെറുതിലേ പേടിയാണ് ഭ്രാന്തു ഉള്ളവരെ .. ഇത് ചിലപ്പോള വിശപ്പിന്റെ ഭ്രാന്താകാം ..
മറുപടിഇല്ലാതാക്കൂകഷ്ടാണ് ഇങ്ങനെ പേടിക്കേണ്ടി വരുന്ന ദുരവസ്ഥ
സുമ ഇനിയും ഇടയ്ക്കിടെ എഴുതണം .. എനിക്ക് വായിക്കണം :)
സുമചേച്ചി,
മറുപടിഇല്ലാതാക്കൂനന്നായി എഴുതിയിരിക്കുന്നു. മനുഷ്യനും മൃഗവും തമ്മിലുള്ള അന്തരം കുറയുന്ന ഈ ലോകത്തില്‍ മനസ്സിലുള്ള കുറച്ചു നന്മ കൂടി തല്ലി കെടുത്തുകായാണ് ഇന്നു മാധ്യമങ്ങള്‍. ഇനിയും നല്ല രചനകള്‍ക്കായി കാത്തിരിക്കുന്നു.
http://seasonofdark.blogspot.in/
the last para clearly shows that you still have some traces of goodness - nanma - in your mind..Not some traces, but a lot.. because , i believe that only from such a mind will flow that lines .... Takes reader through the mental state of a woman who has to face the situation mentioned by author... written so well that it makes the reader to believe he himself is a female walking through the "idavazhi"...
മറുപടിഇല്ലാതാക്കൂSheje
:)
മറുപടിഇല്ലാതാക്കൂ