2013, മേയ് 27, തിങ്കളാഴ്‌ച

വട്ടെഴുത്തുകൾ

മഴ 

മലനിരകളിൽ നിന്നും ഇരമ്പിയെത്തി നെൽവയലുകളെ തൊട്ടു തലോടി ഇറയിൽ നിന്നും ഒഴുകിയെത്തുന്ന ഓർമ  മാത്രം ആയിരിക്കുന്നു ഇന്ന് മഴ . കുട ചൂടാതെ മഴ നനഞ്ഞെത്തി കുഴിയടിയിൽ (മേൽകൂരയിൽ നിന്നുള്ള മഴവെള്ളം എല്ലാം ഒരു ഭാഗത്ത്‌ മാത്രം വീഴാൻ ആയി തകരം കൊണ്ടുണ്ടാക്കിയ ഒരു സംഭവം) നിന്ന് കുളിച്ചു കേറി അമ്മ തരുന്ന കട്ടൻ കാപ്പി കുടിച്ചു വീണ്ടും ഇറയിൽ നിന്നും വീഴുന്ന മഴവെള്ളത്തിൽ കയ്യും കാലം  നനച്ചു മഴയെ സ്നേഹിച്ചു, പ്രണയിച്ചു , തൊട്ടു തലോടി ഉമ്മ വെച്ച കാലം ഇനി തിരികെ വരില്ല . ഇന്ന്  മഴയെ  പേടി ആണ്. മഴവെള്ളത്തോടൊപ്പം കവിഞ്ഞൊഴുകുന്ന അഴുക്കുചാൽ,കുടയിൽ വീഴുന്ന മഴതുള്ളികൾക്കൊപ്പം കറുത്ത നിറത്തിലുള്ള എന്തൊക്കെയോ.  മഴയെ വെറുത്തു പോകുന്നു ചിലപ്പോഴൊക്കെ. ഓഫീസ്  വിടുന്ന സമയത്ത് മഴ പെയ്യരുതെ എന്നാണ്  പ്രാര്ത്ഥന. ഇന്ന് മഴയോട് അല്പമെങ്കിലും സ്നേഹം തോന്നുന്നത് വയനാടൻ  ചുരം കേറുമ്പോൾ ആണ് .  മരങ്ങളിൽ വീഴുന്ന  മഴയുടെ  ശബ്ദം പഴയ കാലത്തേക്ക് കൈ പിടിച്ചു കൊണ്ട് പോകുമ്പോൾ സീറ്റിൽ ചാഞ്ഞിരുന്നു കണ്ണുകൾ  അടച്ചു പഴയ കാലപ്രണയം  മഴയോട് പങ്കിടുമ്പോൾ ഞാൻ അറിയാതെ മഴയെ വീണ്ടും സ്നേഹിച്ചു പോകുന്നു.

മുഖം മൂടികൾ 

ചുറ്റും മുഖം മൂടികൾ ആണ് . വികാരവിക്ഷോഭങ്ങളെ ഉള്ളിൽ ഒളിപ്പിച്ചു ചിരിക്കുന്ന മുഖം മൂടികൾ. ഇടയ്ക്ക്  അറിയാതെ പുറത്തേക്കു നീളുന്ന ദംഷ്ട്രങ്ങളെ ആരും കാണാതെ ഉള്ളിലേക്ക്  വലിച്ചെടുത്തു ചിരിക്കുന്ന മുഖം മൂടികൾ. ഇതിനിടയിൽ യഥാർത്ഥ മുഖവുമായി എത്ര നാൾ? ഞാനും അണിയുകയാണ് ഒരു മുഖം മൂടി. ഭംഗിയുള്ള ചിരിയോടു കൂടിയ മുഖം മൂടി. കഴുത്ത് ഞെരിച്ചു കൊല്ലാൻ ഉള്ള ദേഷ്യം ഉള്ളിൽ തിളക്കുമ്പോഴും നിറഞ്ഞ ചിരിയോടെ നില്ക്കുന്ന മുഖം മൂടി. അല്ലെങ്കിൽ ഒരു നിസ്സംഗതയുടെ മുഖം മൂടി ആയാലോ? ഭൂമി കീഴ്മേൽ മറിഞ്ഞാലും ഇതൊന്നും എന്നെ ബാധിക്കുന്നതേയല്ല എന്ന മട്ടിൽ തിരിഞ്ഞു നടക്കാനും മൌനത്തിന്റെ കൂട്ടിൽ ഒളിക്കാനും പറ്റിയത് നിസ്സംഗത തന്നെ.എന്റെ കണ്ണുകളിലേക്കു ഇങ്ങനെ തറപ്പിച്ചു നോക്കരുതേ . ചിരിക്കുന്ന മുഖത്തിന്‌ പിന്നിലെ വെറുപ്പ്‌, ദേഷ്യം, പുച്ഛം , അസൂയ ഒക്കെ നിങ്ങളെ ഭ്രാന്ത് പിടിപ്പിക്കും അതുമല്ലെങ്കിൽ നിങ്ങൾ അണിഞ്ഞ മുഖംമൂടി അഴിഞ്ഞു വീഴും. 


നിഴൽ 

നിഴലുകൾക്കിടയിൽ സ്വയം   തേടുകയാണ് ഞാൻ. നീണ്ടു കിടക്കുന്ന സൂര്യരശ്മികൾ,അരികു ചിതറിയ നിഴലുകൾ ഇതിൽ എവിടെയാണ് ഞാൻ എന്നെ കണ്ടെത്തുക?സൂര്യനോടൊപ്പം മറയുന്ന നിഴലിനൊപ്പം, കണ്ടെത്താനാകാത്ത എന്നെ തേടി, നിഴലുകൾക്കിടയിലെ   മറ്റൊരു നിഴലായി വീണ്ടുമൊരു സൂര്യോദയത്തിനായി കാത്തിരിക്കുന്നു 

12 അഭിപ്രായങ്ങൾ:

  1. മഴ ഇന്നെല്ലാവർക്കും ഒരു പഴയകാല പ്രണയമാണ് ..പുതുമഴ പുണരുന്ന മാലിന്യങ്ങളോട് എനിക്കും വെറുപ്പ് തന്നെ..

    മറുപടിഇല്ലാതാക്കൂ
  2. മുഖംമൂടിക്കുള്ളിലെ മുഖത്തെ ഇടയ്ക്കു ഒര്ക്കാൻ മറക്കരുത്, ചിലപ്പോൾ മുഖമേതു മുഖംമൂടി ഇതു എന്നു നമ്മൾ തന്നെ മറന്നു പോകും :)

    മറുപടിഇല്ലാതാക്കൂ
  3. വട്ടത്തിൽ എഴുതുന്നതാണോ അതോ വട്ടുള്ള എഴുതണോ ഈ വട്ടെഴുത്ത് ?

    മറുപടിഇല്ലാതാക്കൂ
  4. വട്ടെഴുത്തല്ല..
    നല്ലെഴുത്തുകള്‍...

    മറുപടിഇല്ലാതാക്കൂ
  5. എനിക്ക് ഒരു കൂട്ടുകാരനുണ്ട്, അവന്‍ മഴപെയ്യുമ്പോള്‍ കുടയൊന്നുമില്ലാതെ നടക്കാന്‍ ഇറങ്ങും.. എന്നാല്‍ മഴയത്ത് എനിക്ക് പുതച്ചു കിടക്കാനാണ് ഇഷ്ടം. ചിലര്‍ക്ക് നടക്കാനും. മഴ, എല്ലാര്‍ക്കും ഇഷ്ടമാണ്.
    -LK
    http://seasonofdark.blogspot.in/

    മറുപടിഇല്ലാതാക്കൂ
  6. ശരിയാണ് , മഴ അറിയണമെങ്കില്‍ വയനാട് ചുരമേറണം , അപ്പൊള്‍ മഴ നിറയണം . ഇറങ്ങി നനയണം ..
    എങ്കിലും എന്റെ തറവാട്ടില്‍ പൊയി നില്‍ക്കാന്‍ തൊന്നും ഇന്നും മഴ കാണുമ്പൊള്‍ ,
    മണ്ണിന് ആ പ്രണയം കൊടുക്കും മുന്നേ നെറുകില്‍ സ്വന്തമാക്കാന്‍ വെമ്പും എപ്പൊഴും മനസ്സ് ..
    നഷ്ടമായി പൊയ പലതിലും ഏറ്റം നില്‍ക്കുന്ന ഒന്നാണെന്റെ മഴ , വെറുക്കല്ലെ അവളെ ....!

    നിനക്കും എനിക്കുമിടയില്‍ വരെയുണ്ട് മൂട് പടം ..
    എന്നെയും നിന്നെയും അറിയാതിരിക്കാന്‍ , അറിഞ്ഞാലും ഒരു പുഞ്ചിരിയില്‍ മായ്ക്കാന്‍ .
    ഉള്ളില്‍ നുരയുന്ന പലതിലും മുഖം മറക്കുമ്പൊള്‍ പഴമൊഴികളില്‍ പതിരു നിറയുന്നു ...
    മുഖം മൂടികളുടെ കൂട്ടം തന്നെയാണിന്ന് ചുറ്റും .. ജീവിതമെന്നും ജീവിക്കണ്ടെയെന്നും ആത്മഗതത്തൊടെ ..

    ഒടുവില്‍ , പല നിഴലുകളുടെ കൂട്ടത്തില്‍ ഒരുപാട് തിരഞ്ഞിട്ടും നഷ്ടമാകുന്ന സ്വന്തം നിഴല്‍ ..
    കാലം പൊലും നഷ്ടമായ എന്നില്‍ , ഒരു നിഴലിനെന്ത് സ്ഥാനമെന്നാകിലും .. വെറുതെ തേടുന്നു മനം .. എന്നേ ..!

    വരികള്‍ ഇഷ്ടയേട്ടൊ ..!

    മറുപടിഇല്ലാതാക്കൂ
  7. നന്നായിരിക്കുന്നു എഴുത്ത് .. ഓരോ എഴുത്തും ഓരോ പോസ്റ്റാക്കി പബ്ലിഷ് ചെയ്യൂ... എന്നാലല്ലേ ഓരോന്നിന്റെം അഭിപ്രായങ്ങള്‍ അതാതിന് നല്‍കാന്‍ കഴിയുള്ളൂ..?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അടുക്കും ചിട്ടയുമില്ലാതെ എഴുതിയതല്ലേ., വേറെ വേറെ പോസ്റ്റ്‌ ആക്കാൻ തോന്നിയില്ല ..

      ഇല്ലാതാക്കൂ
  8. മഴ....!
    സ്നേഹം പ്രകടിപ്പിക്കാന്‍ പ്രകൃതിയുടെ ഒരു രീതി.... പങ്കുവെച്ച് നമ്മളും..
    'ഫുള്‍ പാക്കേജ്‌' ആണല്ലോ? എല്ലാത്തിനും 'റീഡിംഗ് ക്ലബില്‍ ' അഭിപ്രായം പറഞ്ഞത് കൊണ്ടു ഇവിടെ വെറുതെ വിടുന്നു..;)
    ജാഗ്രതൈ!!!

    മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...