2013, ഒക്‌ടോബർ 10, വ്യാഴാഴ്‌ച

നേർകാഴ്ചകൾ

അവധി ദിവസങ്ങളിൽ മുൻവശത്തെ വരാന്തയിൽ ഇരുന്നു വരാനുള്ളതും കഴിഞ്ഞു പോയതുമായ കാര്യങ്ങളും കൂട്ടത്തിൽ ഒരല്പം പരദൂഷണവും പറയുക എന്നത് കല്യാണം കഴിഞ്ഞ അന്ന് മുതൽ ഞങ്ങൾ ചെയ്തുകൊണ്ട് വരുന്നതാണ് . കഴിഞ്ഞ ഞായറാഴ്ച ഇത് പോലെ ഇരുന്നു സംസാരിക്കുന്നതിനിടയിൽ ആണ്  ഞങ്ങൾ അത് കേട്ടത് .

"ഗേറ്റ് അടച്ചോ ്##%^%₹^$&^&**&*("

മുന്നിലെ വീട്ടിലെ  എഴാം ക്ലാസ്സുകാരൻ പയ്യന് അവന്റെ വല്ല്യമ്മയോടു പറഞ്ഞതാണ്‌.  ഒരു പതിമൂന്നുകാരൻ പറയേണ്ട വാക്കുകൾ  ആയിരുന്നില്ല അത്.  ഞാൻ അത്ഭുതത്തോടെ കണവന്റെ മുഖത്തേക്ക് നോക്കി. അച്ഛന്റെ അമ്മയോടല്ലേ ആ കുട്ടി പറയുന്നത് എന്നത് വിശ്വാസം വരാതെ അങ്ങേരും വാ പൊളിച്ചു.  പിന്നെ പതുക്കെ ചോദിച്ചു "നിനക്കോർമയുണ്ടോ മോൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു സിനിമ ഡയലോഗ് പറഞ്ഞതിന്റെ പേരില് സ്കൂളിലേക്ക് വിളിപ്പിച്ചത് ".


നാളെ സ്കൂളിലേക്ക്  വരാൻ മിസ്സ്‌ പറഞ്ഞു എന്ന് മോൻ വന്നു പറഞ്ഞപ്പോൾ വലിയ അത്ഭുതം ഒന്നും തോന്നിയില്ല . കുരുത്തക്കേടിന്റെ അവതാരം ആയതു കൊണ്ട് ആഴ്ചയിൽ മൂന്നു ദിവസം സ്കൂളിന്റെ പടി കേറാനുള്ള ഭാഗ്യം ഉണ്ടാകാറുണ്ട്. പിറ്റേന്ന് പ്രിൻസിപ്പളിന്റെ മുറിയിൽ ചെന്നപ്പോൾ ആണ് കാര്യമായ എന്തോ കുഴപ്പം ഉണ്ട് എന്ന് മനസിലായത് . വേറെ ഒരു പാരെന്റും അവിടെ ഇരിക്കുന്നുണ്ടായിരുന്നു. നിങ്ങളുടെ മകൻ ഫൌൾ ലാംഗ്വേജ് ഉപയോഗിച്ചു എന്ന് പറഞ്ഞായിരുന്നു തുടക്കം. അവിടെ ഇരുന്ന ആളിന്റെ മകനോട്‌ ആണ് പറഞ്ഞത് എന്നായിരുന്നു. ഞങ്ങൾ വീട്ടില് ഒരു തരത്തിലുമുള്ള അനാവശ്യ വാക്കുകളും ഉപയോഗിക്കാറില്ല. ഇവൻ ഉപയോഗിച്ച വാക്ക് അറിയാൻ വേണ്ടി എന്താണ് പറഞ്ഞത് എന്ന് ഞാൻ ചോദിച്ചു . മിലിട്ടറിക്കാരനായ ആ അച്ഛൻ " അതിനെ പറ്റി  കംപ്ലൈന്റ്റ്‌ പറയാൻ വന്ന എനിക്ക് ആ വാക്ക് പറയാൻ ബുദ്ധിമുട്ടുണ്ട് ' എന്ന് പറഞ്ഞു . അയാൾ എന്തൊക്കെയോ പറഞ്ഞു ' വീട്ടിൽ വളർത്തുന്നതിന്റെ കുഴപ്പം ആണ്, അച്ഛനമ്മമാര വേണം മക്കളെ നിയന്ത്രിച്ചു വളർത്താൻ' എന്ന് തുടങ്ങി പ്രിൻസിപ്പളും അയാളും എനിക്ക് സ്റ്റഡി ക്ലാസ്സ്‌ എടുത്തു . കൂട്ടത്തിൽ  പറയട്ടെ ആ അച്ഛൻ ഒരു മലയാളി ആയിരുന്നു. പട്ടാളക്കാരനും, അതിന്റെ ഒരു ഗർവ് അയാളുടെ വാക്കിലും പെരുമാറ്റത്തിലും കാണാമായിരുന്നു (അല്ലേലും മലയാളികള് പട്ടാളക്കാർ ആയാൽ അങ്ങനെയാ, താനൊഴിച്ച് ബാക്കി എല്ലാവരും ഗ്രാസ് ആണ് എന്നാണ് ഭാവം ). എല്ലാം കേട്ട് കഴിഞ്ഞു മോന്റെ പേരില് സോറി പറഞ്ഞു, ഇനി ആവർത്തിക്കാതെ നോക്കാമെന്ന് പറഞ്ഞു പുറത്തിറങ്ങിയപ്പോഴും എന്താണ് അവൻ ഉപയോഗിച്ച ചീത്ത വാക്ക്  എന്ന് എനിക്ക് മനസിലായില്ല. വൈകുന്നേരം സ്കൂൾ വിട്ടു വന്ന മോന് ചോറ് കൊടുക്കുമ്പോൾ ആണ് ഞാൻ അവനോടു ചോദിച്ചത് മോൻ എന്താ ആ കുട്ടിയോട് പറഞ്ഞത്  " അതില്ലേ അമ്മേ , അടി കൂടിയപ്പോൾ ഞാൻ ഇന്നലത്തെ സിനിമയിൽ സുരേഷ് ഗോപി പറഞ്ഞ പോലെ 'ഫാ പോടാ പുല്ലേ , s**t  എന്ന് പറഞ്ഞു , അവൻ ഓടി പോയി "
മൂന്നു വയസ്സുകാരന്റെ നിഷ്കളങ്കതയോടെ കണ്ണുകൾ വിടർത്തി അവൻ ആവേശത്തോടെ പറഞ്ഞു നിർത്തി. ഈ കാര്യത്തിന് ആണല്ലോ ആ മനുഷ്യൻ എന്നെ രാവിലെ നിർത്തി പൊരിച്ചത് എന്നോർത്തപ്പോൾ സങ്കടവും ദേഷ്യവും ഒക്കെ ഒരുമിച്ചു വന്നു.. പിന്നെ മെല്ലെ മോനെ പറഞ്ഞു മനസിലാക്കി നമ്മൾ വീട്ടിൽ ഉപയോഗിക്കാത്ത വാക്കുകൾ ഒന്നും മോൻ ഇനി ആരോടും പറയരുത് .

'കാലം പോയ പോക്ക്, ഇപ്പോഴത്തെ കുട്ടികൾ ഒക്കെ എന്താ ഇങ്ങനെ ആവോ'  എന്നാ കണവൻ പറഞ്ഞപ്പോൾ ആണ് ഞാൻ ഓർമയിൽ നിന്നും ഉണർന്നത് .

രണ്ടു ദിവസം കഴിഞ്ഞു ആ വീടിനു മുന്നില് പോലീസിനെ കണ്ടപ്പോൾ കാര്യം തിരക്കി. ആ പയ്യന് വല്യമ്മയ്ക്ക് എതിരായി ബാലപീഡനത്തിനു കേസ് കൊടുത്തിരിക്കുന്നുവത്രേ . അതിനും രണ്ടു ദിവസം മുൻപേ ആണ് ആ കുട്ടിക്ക് വയറുവേദന ആയിട്ട് അവർ തന്നെ അവനെ ഡോക്ടറെ കാണിച്ചു കൊണ്ട് വരുന്നത് ഞാൻ കണ്ടത്. പിന്നെ എന്തിനാണ് ഈ കേസ് എന്നറിയാൻ ഒരാഗ്രഹം തോന്നി അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് , തന്റെ സ്വത്തിൽ മകന് (ആ കുട്ടിയുടെ അച്ഛന്) അവകാശം ഒന്നും കൊടുക്കില്ല എന്ന് അമ്മ പറഞ്ഞത് കൊണ്ട് ആ മകൻ തന്നെ തന്റെ മകനെ കൊണ്ട് അമ്മക്കെതിരെ കേസ് കൊടുപ്പിച്ചു എന്നാണ് .

ഒരുപാടു കഷ്ടപ്പെട്ട് വളര്ത്തിയ മകൻ തന്നെ അമ്മയെ കുരുക്കിലാക്കാൻ ശ്രമിക്കുന്നു. അതിനു എട്ടും പൊട്ടും തിരിയാത്ത തന്റെ മകനെ കരുവാക്കുന്നു. നാളെ വളര്ന്നു വലുതാകുമ്പോൾ ആ കുട്ടി സമൂഹത്തിനും, കുടുംബത്തിനും, പറ്റിയ ഒരു നല്ല മനുഷ്യൻ ആകുമോ? ആ, ആർക്കറിയാം 

5 അഭിപ്രായങ്ങൾ:

 1. ഓരോ ജീവിതത്തിനും ജീവിച്ചുപോരുന്ന ചുറ്റുപാടുമായി വല്ലാത്ത ബന്ധമുണ്ട് .ബന്ധനമുണ്ട്.അതുകൊണ്ടുതന്നെ :(

  മറുപടിഇല്ലാതാക്കൂ
 2. തിന വിതച്ചാല്‍ തിന കൊയ്യാം
  വിന വിതച്ചാല്‍ വിന!

  മറുപടിഇല്ലാതാക്കൂ
 3. ആർക്കറിയാം എന്താവുമെന്ന്. നന്നായി വരട്ടെ..

  മറുപടിഇല്ലാതാക്കൂ
 4. 'കാലം പോയ പോക്ക്, ഇപ്പോഴത്തെ കുട്ടികൾ ഒക്കെ എന്താ ഇങ്ങനെ ആവോ' <<<< ഈ പറച്ചില്‍ എല്ലാ കാലത്തും ഉണ്ടായിരുന്നു.
  മുടി 'പറ്റെ' വെട്ടിക്കാതെ സ്റ്റെപ് കട്ട്‌ ചെയ്തിരുന്ന കാലത്ത്....
  കുളിക്കാതെം മുടി വെട്ടിക്കാതെം 'ഹിപ്പി' കളിച്ചു നടന്ന കാലത്ത്....
  അധികാര ഗര്‍വ്വുകള്‍ക്ക് നേരെ വിരല്‍ ചൂണ്ടിയപ്പോള്‍...
  അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത സന്ദര്‍ഭങ്ങളില്‍....ഈ ചോദ്യം പണ്ടും ഉണ്ടായിരുന്നു.... ഇനിയും ഉണ്ടാകും....

  മറുപടിഇല്ലാതാക്കൂ
 5. 'കാലം പോയ പോക്ക്, ഇപ്പോഴത്തെ കുട്ടികൾ ഒക്കെ എന്താ ഇങ്ങനെ ആവോ' <<<< ഈ പറച്ചില്‍ എല്ലാ കാലത്തും ഉണ്ടായിരുന്നു.

  ശരിയാണ്‌. എല്ലാത്തരം ആളുകളും എല്ലാക്കാലത്തും എല്ലായിടത്തും ഉണ്ട്. എണ്ണത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുമെന്നുമാത്രം.

  മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

അന്വിത

വരാന്തയിൽ  തൂണും ചാരി വലത് കൈ കൊണ്ട് തലക്കു  മീതെ തൂണിനെ ഒന്ന് ചുറ്റിപിടിച്ചു ഉള്ളിൽ കിടന്നു കുങ്ഫു കളിക്കുന്ന കുഞ്ഞികൈകളുടെ അനക്കം അറിയാനാ...