2013, നവംബർ 4, തിങ്കളാഴ്‌ച

മരണം  അതിന്റെ സന്ദർശനത്തിനു ശേഷം ബാക്കി വെക്കുന്നത് തണുത്തുറഞ്ഞ നിശബ്ദത ..

വരവിനു മുന്നോടിയായി  - തിമിര്ത്തു പെയ്യുന്ന തുലാവർഷത്തിൽ , ജനലുകളും വാതിലുകളും എല്ലാം മലർക്കെ തുറന്നിട്ടു ഫുൾ സ്പീഡിൽ കറങ്ങുന്ന ഫാനിന്റെ ചുവട്ടിൽ " നീ ഒരു പേപ്പർ എടുത്തു വീശി താ കുട്ടീ, വല്ലാതെ ഉഷ്ണിക്കുന്നു " എന്ന് പറയുന്ന പെരുംചൂട്..

കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതും എല്ലാം വെറുതെ ..

മരണം തണുപ്പല്ല , കാണുന്നവരുടെയും കേൾക്കുന്നവരുടെയും നെഞ്ചിൽ കോരിയിടുന്ന ചുടുചാരം, നീറി നീറി പടരുന്ന വേദന...  

3 അഭിപ്രായങ്ങൾ:

  1. എന്താപ്പോ മരണത്തെപ്പറ്റി ഓര്‍ക്കാന്‍?

    മറുപടിഇല്ലാതാക്കൂ
  2. മരണം തണുപ്പല്ല , കാണുന്നവരുടെയും കേൾക്കുന്നവരുടെയും നെഞ്ചിൽ കോരിയിടുന്ന ചുടുചാരം, നീറി നീറി പടരുന്ന വേദന..!!!


    മറ്റെന്തു പറയാൻ ?

    മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

അന്വിത

വരാന്തയിൽ  തൂണും ചാരി വലത് കൈ കൊണ്ട് തലക്കു  മീതെ തൂണിനെ ഒന്ന് ചുറ്റിപിടിച്ചു ഉള്ളിൽ കിടന്നു കുങ്ഫു കളിക്കുന്ന കുഞ്ഞികൈകളുടെ അനക്കം അറിയാനാ...