മുടിയിഴകളിൽ തഴുകി പോകുന്ന ഇളം കാറ്റ് പോലെ അല്ലെങ്കിൽ ഒരു നനുത്ത മഴ പോലെ നമ്മുടെ മനസ്സിനകത്ത് കേറിഇരിക്കുന്ന ചിലരുണ്ട് . സൌമ്യമായ ഒരു സാന്നിധ്യം. വന്നത് പോലെ തന്നെ അവർ ചിലപ്പോൾ ഇറങ്ങിയും പോകും. അറിയാതെ, പറയാതെ. വേനലിൽ ഒരു മഴ കൊതിക്കുന്നത് പോലെ ചിലപ്പോഴൊക്കെ നമ്മൾ അറിയാതെ വീണ്ടും ആ സാന്നിധ്യം കൊതിച്ചു പോകും. അപ്പോൾ ഒരു സന്ദേശമായി പറന്നു ചെല്ലുമ്പോൾ ഞാനിവിടൊക്കെ തന്നെ ഉണ്ട് എന്ന ഓർമപെടുത്തലുമായി മറുപടി എത്തുമ്പോൾ നമ്മൾ അറിയാതെ പുതുമഴയിൽ തുള്ളിച്ചാടുന്ന കൊച്ചുകുട്ടി ആയി മാറുന്നു .
എന്നാൽ ചിലരുണ്ട് നമ്മുടെ ഉള്ളിലേക്ക് നുഴഞ്ഞുകയറി അധികാരം സ്ഥാപിക്കുന്നവർ. അത്തരം നുഴഞ്ഞു കയറ്റത്തെ പ്രോത്സാഹിപ്പിക്കുന്നില്ല എങ്കിൽ പോലും ഒരു അവകാശം പോലെ അവർ അവിടെ കയറി വരുന്നു. ചെറിയ സഹായങ്ങൾ, ഉപദേശങ്ങൾ പിന്നെ പതുക്കെ പതുക്കെ നമ്മുടെ എല്ലാ കാര്യങ്ങളിലും തല ഇടാൻ തുടങ്ങുന്നു. നമ്മുടെ സ്വാതന്ത്ര്യത്തിന്റെ അതിരു നിശ്ചയിക്കുന്നത് പോലും അവരാകുന്നു. എന്ത് പറയണം എന്ത് പറയേണ്ട എന്നത് അവരാണ് നിശ്ചയിക്കുന്നത് . ഉപദേശത്തിനു നന്ദി പറഞ്ഞു നമുക്കിഷ്ടം ഉള്ളത് ചെയ്താൽ 'ഈഗോയിസ്റ്റ് ' എന്ന പേര് വീഴുന്നു. അങ്ങനെ പറയുന്നവരോട് എനിക്ക് പറയാൻ ഉള്ളത് ഞാൻ ഈഗോയിസ്റ്റ് തന്നെ ആണ് എന്നതാണ് . എന്റെ സ്വാതന്ത്ര്യത്തിന്റെ, സന്തോഷത്തിന്റെ അതിർവരമ്പ് നിശ്ചയിക്കുന്നത് ഞാൻ തന്നെ ആണ്.
ഓണ്‍ലൈനിൽ കണ്ട പെണ്‍സുഹൃത്ത് സന്തോഷം എന്നാൽ എന്ത് എന്ന് ചോദിച്ചപ്പോൾ അവനവനെ അറിയുന്നത് ആണ് ഏറ്റവും വലിയ സന്തോഷം എന്ന് പറഞ്ഞത് അത് കൊണ്ടാണ് . താൻ എന്താണ് എന്നും, എന്ത് ചെയ്യുന്നു എന്നും അതിന്റെ ഫലം എന്തായിരിക്കും എന്നുമുള്ള പൂർണ ബോധത്തോടെ ജീവിക്കുമ്പോൾ മറ്റുള്ളവർക്ക് ഉപദ്രവമാകാത്ത നമ്മൾ ചെയ്യുന്ന ഓരോ ചെയ്തികളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നമുക്ക് സന്തോഷം തരുന്നു.
HAPPINESS IS A STATE OF MIND!!
മറുപടിഇല്ലാതാക്കൂI AM HAPPY
Me too..:)
ഇല്ലാതാക്കൂപലവിധം
മറുപടിഇല്ലാതാക്കൂനമ്മുടെ കാര്യം നോക്കാന്‍ നമുക്കറിയാം അല്ല പിന്നെ..
മറുപടിഇല്ലാതാക്കൂആദ്യത്തെ വിഭാഗത്തെ ഇഷ്ടപ്പെടുന്നു. അങ്ങനെയായിരിക്കുവാനും.
മറുപടിഇല്ലാതാക്കൂ