2014, ജൂലൈ 26, ശനിയാഴ്‌ച

അനുരാഗഗീതം

തെക്കൻ കാറ്റിൽ പറന്നു വന്നോരീണം
വടക്കൻ പാട്ടിൽ അലിഞ്ഞു പോയി
അറിയാതെ പാടിയ അനുരാഗഗീതത്തിൻ
ശ്രുതിയും താളവും മാറിപോയി

ആരോഹണത്തിൽ പാടിയപ്പോൾ
അനുരാഗകടലിൽ തിരയിളക്കം
അവരോഹണത്തിൽ പാടിയപ്പോൾ
അകതാരിനുള്ളിൽ തേനൊലികള്‍

ശ്രുതി ഭംഗമില്ലാതെ പാടുന്നോരീ
ശ്രുത താളമൊത്തയീ ഗീതകത്തെ
അവിരാമം പാടുക പൈങ്കിളി നീ
അവനിയിൽ സ്നേഹം നിറയുവോളം !!!

10 അഭിപ്രായങ്ങൾ:

 1. പാരായണ സുഖമുള്ള, കാവ്യ ഗന്ധമുള്ള വരികള്‍,
  അര്‍ത്ഥ ലളിതം , ആശയ സമ്പുഷ്ടം.....
  ഈ കൊച്ചു കവിത രചനാ വൈഭവം വിളിച്ചോതാന്‍ പോന്നത്..
  തെനൊലികൾ...? തെന്നൊലികള്‍ അല്ലെ?

  ആശംസകള്‍ ...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. തേനൊലികള്‍ എന്നാണ് ഉദ്ദേശിച്ചത് ..ചെറിയ ഒരു അക്ഷരപിശക്...ചൂണ്ടി കാണിച്ചതിന് നന്ദി ..:)

   ഇല്ലാതാക്കൂ
 2. മനോഹരമായിരിക്കുന്നു. (തേനൊലികള്‍ എന്നായിരിക്കുമല്ലോ ഉദ്ദേശിച്ചത്)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതെ..അക്ഷരപിശാച് കേറി കൂടിയതാ ..;)

   ഇല്ലാതാക്കൂ
 3. ഭംഗിയുള്ള വരികൾ
  നല്ല കവിത..

  മറുപടിഇല്ലാതാക്കൂ
 4. അനുരാഗത്തിന്റെ തേൻ നുകരാൻ
  ആരോഹണാവരോഹണത്തിൽ അനുസ്യുതം ആലപിക്കുക.

  മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

മരണത്തിന്റെ തണുപ്പ്

ഉറക്കത്തിൽ ഞെട്ടിയുണർന്നപ്പോളാണ് ഉറങ്ങാതെ കിടക്കയിൽ ഇരിക്കുന്ന ഹരിയെ  കണ്ടത് . എന്താ ഇങ്ങനെ ഇരിക്കുന്നത് , ഉറങ്ങുന്നില്ലേ ? 'ഉറങ്ങാ...