എത്ര വർഷങ്ങൾക്കു മുൻപേയാണ് നമ്മൾ അവസാനമായി കണ്ടത് ?
ഇരുപത്തൊന്നു അല്ലെങ്കിൽ ഇരുപത്തി രണ്ടു..
ഇത്രയും വർഷം ആയിട്ടും നിനക്കൊരു മാറ്റവുമില്ലല്ലോ , പഴയ കളിയും ചിരിയും പൊട്ടത്തരവും എന്താ ഇതിന്റെ രഹസ്യം ?
സമരസപെടൽ
നവരസം എന്ന് കേട്ടിട്ടുണ്ട് , ഇതേതു രസമാടാ ?
പത്താമത്തെ രസം ..പരിശീലിച്ചെടുക്കാൻ ഏറ്റവും പ്രയാസമുള്ള ഒരു രസം ആണത് , ലളിതമായി പറഞ്ഞാൽ കോമ്പ്രോമൈസിംഗ് വിത്ത് ലൈഫ് ..:)
കോമ്പ്രോമൈസ് & യു ..വിശ്വസിക്കാൻ പറ്റുന്നില്ല ..പിടിവാശി എല്ലാം മാറ്റി വെച്ചു നീ ജീവിക്കാൻ തുടങ്ങി എന്നോ?
തുടങ്ങിയതല്ല ജീവിച്ചു കൊണ്ടിരിക്കുകയാണ് ...
എങ്കിലും പറ എങ്ങനെ ആണ് ഈ സമരസപെടൽ ? അങ്ങനെ ചെയ്യുമ്പോൾ നിരാശ നമ്മളെ ബാധിക്കില്ലേ?
യാഥാർത്ഥ്യബോധമില്ലാതെ ആശകൾക്ക് ചിറകു നൽകുമ്പോൾ അല്ലെ നിരാശ എന്നൊന്നുണ്ടാകുള്ളൂ..
എങ്കിലും ആശിച്ചാൽ അത് നടക്കാതെ ഇരുന്നാൽ നിരാശ കട്ടായം
അങ്ങനെ അല്ല..ഞാൻ ഇവിടെ നിന്നും ഒരു പക്ഷിയെ പോലെ പറന്നു നീലാകാശത്തെ തൊട്ടു കടലിലേക്ക് കൂപ്പുകുത്തി തിരിച്ചു പറന്നു ആ മലയിലെ ഏറ്റവും ഉയർന്ന മരത്തിൽ ചേക്കേറാൻ കൊതിക്കുന്നു എന്ന് വിചാരിക്ക് ..നടക്കാത്ത കാര്യം ആണത്..പക്ഷെ ബംഗീജമ്പ് ചെയ്തു എന്റെ ആഗ്രഹത്തെ നിരാശയുടെ കൂട് കൂട്ടിൽ അടയിരിക്കാൻ വിടാതെ ഇരിക്കാം , അതുമല്ലെങ്കിൽ പുഴയിലെ വെള്ളത്തിൽ മുങ്ങാംകുഴിയിട്ടു അക്കരയ്ക്കു നീന്തിക്കേറി സ്വയം ചിരിക്കാം. പക്ഷി ആയില്ലെങ്കിലും പറ്റാവുന്ന പണി ചെയ്തല്ലോ എന്ന് സന്തോഷിക്കാം.
നമ്മുടെ ആശകൾ അങ്ങനെ അല്ലല്ലോ, നടക്കും എന്ന വിശ്വാസം , നടക്കണം എന്ന വാശി ഇതൊക്കെ അല്ലെ അതിനു കൂട്ടായുള്ളത് ?
ഇതിനെ എല്ലാം ന്യുട്രലൈസ് ചെയ്യാൻ പഠിക്കുന്നതിനെ ആണ് പൊട്ടി, സമരസപെടൽ എന്ന് പറയുന്നത്
എങ്കിൽ ഞാനും ഇന്ന് മുതൽ ഈ രസം പഠിക്കാൻ പോകുകയാണ് .
പഠിക്കുക്ക എളുപ്പമല്ല , അനുഭവങ്ങൾ ആകണം ഗുരുക്കന്മാർ. നിരാശ, വേദന, സന്തോഷം സങ്കടം എന്ത് തന്നെ ആയാലും അതിൽ നിന്നും എന്തെങ്കിലും എടുത്തു വെക്കാൻ ഉണ്ടാകണം നമ്മുടെ ആർക്കൈവിലേക്ക് . പിന്നീട് അവയെല്ലാം ഇടയ്ക്കിടെ എടുത്തു പൊടി തട്ടണം. അങ്ങനെ കുറച്ചു കാലം പരിശ്രമിച്ചാൽ ഈ രസം പഠിച്ചെടുക്കാം . നിറഞ്ഞ ചിരിയോടെ ജീവിതത്തെ നോക്കി കാണാം ജീവിച്ചു തീർക്കാം ..
ഞാനും പഠിക്കാൻ നോക്കട്ടെ , പരാജയപെട്ടാൽ കൌണ്സിലിംഗ് ചെയ്യാൻ ഞാൻ ഇവിടെ തന്നെ വരും ..
പരാജയപെടില്ല, യാഥാർത്ഥ്യ ബോധത്തോടെ പഠിച്ചാൽ ..അപ്പോൾ ഓൾ ദി ബെസ്റ്റ് ..
* * *

സമരസപ്പെടുന്നത് നല്ലതാണ്. മനസ്സിനും ശരീരത്തിനും!
മറുപടിഇല്ലാതാക്കൂഒരു സമരസപ്പെടല്...ഈ എഴുത്തിനെ...
മറുപടിഇല്ലാതാക്കൂഓൾ ദി ബെസ്റ്റ്
മറുപടിഇല്ലാതാക്കൂ