2014 നവംബർ 3, തിങ്കളാഴ്‌ച

കടലും കരയും

കടൽ പോലെ
നമുക്കിടയിലെ മൌനം
മൌനത്തിന്റെ 
കടലാഴങ്ങളിലേക്കു 
വേരുകളിറക്കുന്ന  പ്രണയം
വാചാലതയിൽ നിന്നും
മൌനത്തിലേക്ക്‌ നീണ്ടു കിടക്കുന്നാ
വേരുകളിലാണിന്നെന്റെ  ചേതന
കുരുങ്ങികിടക്കുന്നത്

ആഴങ്ങളിൽ നിന്നും 
വാരിയെടുക്കാൻ കൊതിക്കുന്ന
പരിഭവങ്ങളും പരാതികളും 
ഒരു തിരയിളക്കം പോലുമില്ലാതെ 
അചഞ്ചലനായി നീയിരിക്കുമ്പോൾ 
ഉണ്ട് എന്നോ 
ഉണ്ടായിരുന്നു എന്നോ 

ഉണ്ടായിരുന്നു എന്നാൽ 
ഇപ്പോളില്ല എന്നാകില്ലേ 
എന്റെ ശ്വാസനിശ്വാസങ്ങളിൽ 
അലിഞ്ഞ നിന്റെ ഗന്ധം
എന്നെ ഉണർത്തുമ്പോൾ
ഇല്ലാതാകുന്നത് എങ്ങനെ ?

പ്രണയം ഒരു  കടൽ ആകുന്നു
നീ കടൽ  ആണല്ലോ
ഞാൻ കരയും
ഒരു വേലിയിറക്കത്തിലൂടെ 
അകലേക്ക്‌ പോയതാണ് നീ 
അടുത്ത വേലിയേറ്റത്തിനു
എന്നിലേക്കെത്തുവാനായി ..





9 അഭിപ്രായങ്ങൾ:

  1. മറുപടികൾ
    1. ഹ ഹ ഹ ...ഇവിടെ പ്രണയത്തിനു ഭ്രഷ്ട് ഒന്നുമില്ല ..;)

      ഇല്ലാതാക്കൂ
  2. കടലും കരയും എന്ന പ്രണയസങ്കല്പം ദുഃഖത്തിന്റെ പശ്ചാത്തലത്തിലാണ് കവികളെല്ലാരും ഉപമിക്കുന്നത്. അതെന്താണാവോ!!

    മറുപടിഇല്ലാതാക്കൂ
  3. ശരിയാ. കടലും 'കരയും'. അതിനും കാണുമായിരിക്കും മനസ്സ്‌ :)

    നല്ല കവിത

    ശുഭാശംസകൾ....

    മറുപടിഇല്ലാതാക്കൂ
  4. ""ഉണ്ട് എന്നോ
    ഉണ്ടായിരുന്നു എന്നോ ..."" സുമേച്ചി ...ഉണ്ടായിട്ടും ഇല്ലാതിരിക്കുന്നതാണ് മരണത്തെക്കാൾ ഭയാനകം

    മറുപടിഇല്ലാതാക്കൂ
  5. താണ്ടുവാനാകാത്ത പ്രണയത്തിന്റെ കടലാഴങ്ങള്‍.

    മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...