2014, നവംബർ 27, വ്യാഴാഴ്‌ച

വാടക വീടിനെ സ്നേഹിക്കരുത് !!!

ചുമരിൽ ആണി തറച്ചു  മുറിവേൽപ്പിക്കാതെ
കുത്തി വരഞ്ഞു പരിക്കേൽപ്പികാതെ
അടിച്ചും തുടച്ചും കണ്ണാടി പോലെ തിളങ്ങുന്ന
തറയിൽ ഒന്നും വാരി വലിച്ചിടാതെ
വാടക വീടിനെ  സ്നേഹിക്കരുത്

 വീടിനെ സ്നേഹിച്ചാൽ
അത് തിരിച്ചും സ്നേഹിക്കും
ഒറ്റക്കാകുമ്പോൾ ചുമരുകൾ
കഥ പറയും , കൂട്ടിരിക്കും
എങ്കിലും

ഉടമ്പടി കാലാവധി എത്തുമ്പോൾ
ഇറങ്ങി പോകേണ്ടതാണെന്നു മറക്കരുത്
ചിലപ്പോൾ അതിനു മുന്നേ പുറത്താക്കപെട്ടെക്കാം
വാടക കുടിശികയുടെ പേരില് ഇറക്കി വിടാം
ദുരാശയിൽ കുടിയിറക്കപ്പെടാം

വീട് ശരീരമാകണം
നമ്മൾ ആത്മാവും
ഉപേക്ഷിച്ചാൽ തിരിഞ്ഞു നോക്കാത്തത്
ഒന്നുപേക്ഷിച്ചു അടുത്തതിലേക്ക്
ഓർമ്മകൾ ഒന്നും കൂടെ ഉണ്ടാകരുത് !!

5 അഭിപ്രായങ്ങൾ:

 1. എന്നാലും സ്നേഹിച്ചുപോകുന്നു

  മറുപടിഇല്ലാതാക്കൂ
 2. ഓര്‍മ്മകള്‍ ഒന്നുപോലും ഇല്ലാതെ വീടിനെ ഉപേക്ഷിക്കാനാവുമോ..?!
  എത്ര ഉപേക്ഷിച്ചാലും കൂടെ കുടിയിറക്കപ്പെടുന്ന ഓര്‍മ്മകള്‍ കൂട്ടുണ്ടാവും സുമേച്ചീ..

  മറുപടിഇല്ലാതാക്കൂ
 3. വീട് ശരീരമാകണം
  നമ്മൾ ആത്മാവും

  ഇപ്പറഞ്ഞത്‌ സാധിതമാകണമെങ്കിൽ വീടിനെ സ്നേഹിച്ചു തന്നെയാവണം.

  നല്ല കവിത

  ശുഭാശംസകൾ......


  മറുപടിഇല്ലാതാക്കൂ
 4. വാടക വീടാണെങ്കിലും, അത് വാടകക്കെങ്കിലും കിട്ടിയതില്‍ സന്തോഷവും ഒപ്പം അത് കേടാകാതിരിക്കാന്‍ ഉത്തരവാദിത്വവും വേണം !

  മറുപടിഇല്ലാതാക്കൂ
 5. ആത്മാവ് പരിശുദ്ധമായിരിയ്ക്കാൻ ശരീരവും വൃത്തിയായി സൂക്ഷിയ്ക്കണം. കവിത നന്നായി.

  മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

അന്വിത

വരാന്തയിൽ  തൂണും ചാരി വലത് കൈ കൊണ്ട് തലക്കു  മീതെ തൂണിനെ ഒന്ന് ചുറ്റിപിടിച്ചു ഉള്ളിൽ കിടന്നു കുങ്ഫു കളിക്കുന്ന കുഞ്ഞികൈകളുടെ അനക്കം അറിയാനാ...