2015, മേയ് 25, തിങ്കളാഴ്‌ച

ഒറ്റക്കാകുമ്പോൾ ..

ഒറ്റക്കാകുമ്പോൾ  മനസ്സിന്റെ
ശൂന്യതയിൽ വന്നു നിറയുന്ന ചിലതുണ്ട്
ചുണ്ടിലൂറുന്ന ചക്കരമാങ്ങയുടെ മധുരം
ചിരിച്ചു കൊണ്ടോടുന്ന പുഴയുടെ തണുപ്പ്
പേരറിയാത്ത ഏതോ പൂവിന്റെ ഗന്ധം
ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ
ചോദ്യങ്ങളില്ലാത്ത കുറെ ഉത്തരങ്ങൾ
മോഹങ്ങൾ,മോഹഭംഗങ്ങൾ
സ്വപ്‌നങ്ങൾ, വിഹ്വലതകൾ
തലനീട്ടി ചിരിക്കുന്ന രഹസ്യങ്ങൾ
കഴുത്തിൽ പതിഞ്ഞ ചുംബനത്തിന്റെ ചൂട്
ചേർത്ത് പിടിച്ച വിരലുകൾ
പറയാതെ പോയ വാക്കുകൾ
ഓർക്കാതെ പോയ അടയാളങ്ങൾ
തിരമാലകൾ പോലെ
ഒന്നിനു പിറകെ ഒന്നായി
അലയടിച്ചുവരുമ്പോൾ
എങ്ങനെയാണു മനസ്സേ നീ ശൂന്യമാകുന്നതും
ഞാൻ ഒറ്റക്കാകുന്നതും !!
7 അഭിപ്രായങ്ങൾ:

 1. ഇത്രയേറെ കൂട്ടുകാർ നമ്മോടൊപ്പമുണ്ടെന്ന് ഞാനും ചിന്തിക്കുന്നത് ഇപ്പോഴാണ്. നല്ല വരികൾ

  മറുപടിഇല്ലാതാക്കൂ
 2. ഇത്രയൊക്കെ ഓർമ്മകൾ ഉണ്ടെങ്കിലും അതൊന്നും ഉൾക്കൊള്ളാൻ കഴിയാത്ത ഒരു അവസ്ഥ വരുമ്പോഴാണ് ഏകാന്തത കടന്നു വരുന്നത്. എഴുത്ത് കൊള്ളാം.

  മറുപടിഇല്ലാതാക്കൂ
 3. ഒറ്റയ്ക്കാണ് എല്ലാരും.
  എല്ലാരും കൂടെ ഉണ്ടെന്നത് വിശ്വാസം മാത്രമാണ്.
  ചില സാഹചര്യങ്ങള്‍ എല്ലാരേയും ഒറ്റപ്പെടുത്തും.
  ഒറ്റയ്ക്കല്ലെന്ന ചിന്തകള്‍ പങ്കുവെക്കുന്ന എഴുത്ത് നന്നായി.

  മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

ഭ്രാന്ത്

എ സി യുടെ തണുപ്പ് എത്രത്തോളം കൂട്ടാമോ അത്രത്തോളം കൂട്ടിയിട്ടും ഹരിക്ക് തണുപ്പ് തോന്നുന്നേയില്ലായിരുന്നു. ചുമരിൽ നിന്നൊക്കെ ചൂട് കാറ്റു വമിക...