2016 ജനുവരി 19, ചൊവ്വാഴ്ച

മനസ്സ് പറയുന്നത്

ആത്മഹത്യ തോറ്റു  കൊടുക്കൽ ആണു
ഒളിച്ചോട്ടമോ ഭീരുത്വമോ അല്ല
നിങ്ങൾ ആണ് / ആയിരുന്നു
ശരി എന്ന് മാർക്കിടൽ ആണു
അപഹാസ്യങ്ങളെ ഉലയിലെ തീ ആക്കണം
മനസ്സിനെ അതിൽ ഉരുക്കിയെടുത്ത
കാരിരുമ്പ് ആക്കണം
അടിച്ചമർത്താൻ വരുന്നവന്റെ
തലയിൽ കയറി  ഉയരണം
പോരാട്ടത്തിനിറങ്ങുമ്പോൾ
ആദ്യം ജയിക്കേണ്ടത് അവനവനോട് തന്നെ
ഇല്ലെങ്കിൽ തോൽക്കേണ്ടി വരും
ഒരു ഫാനിലോ,ഉത്തരതിലോ
റെയിൽവേ പാളത്തിലോ
നീലച്ച ശരീരം കൊണ്ടോ
ഉത്തരം കൊടുക്കേണ്ടി വരും

.

2016 ജനുവരി 13, ബുധനാഴ്‌ച

സ്വപ്നം വെറുമൊരു സ്വപ്നം - സുമ രാജീവ്

മേഘങ്ങളിൽ ഒരു വള്ളിക്കുടിൽ ഉണ്ടാക്കണം
എന്റേത് നിന്റേത് എന്ന് വേർതിരിക്കാത്ത
ആകാശത്ത് പറന്നു നടക്കണം , മഴവില്ലിൽ ഊഞ്ഞാലാടണം
രാത്രിയിൽ കരയുന്ന കുഞ്ഞിനെ താരാട്ട് പടിയുറക്കാൻ
മാലാഖയായി ഭൂമിയിലെക്കിറങ്ങണം
വെറുപ്പ്‌ ചോര ചിന്തുന്ന വഴികളിൽ
സ്നേഹത്തിന്റെ പട്ടുമെത്ത വിരിക്കണം
കനവൊഴിഞ്ഞ മനസ്സുകളിൽ സ്വപ്നം നിറയ്ക്കണം
കവിത വറ്റിയ ചുണ്ടുകളിൽ അക്ഷരങ്ങളുടെ നനവേകണം
വിശക്കുന്നവന്റെ നിവേദ്യമാകണം
ദാഹിക്കുന്നവനു തീർത്ഥമാകണം
അന്ധന് നെയ്തിരിയാകണം
മൂകന്റെ പ്രാർത്ഥനയാകണം
ബധിരനു ശംഖനാദമാകണം

സ്വപ്നങ്ങൾ ചോദ്യം ചെയ്യപെടാൻ ഉള്ളതല്ല
കാണാനുള്ളതാണ് ഉണർന്നും ഉറങ്ങിയും
കിടന്നും ഇരുന്നും നടന്നും കാണേണ്ടവ
കണ്ടു കണ്ടു വിശദീകരിക്കേണ്ടവ
നിങ്ങളിനി ഒന്ന് മാത്രം ചെയുക
ഉണരുന്നതിനു മുൻപേ ..
എന്നെ ഉണർത്താതിരിക്കുക!!!










കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...