2016, ജനുവരി 13, ബുധനാഴ്‌ച

സ്വപ്നം വെറുമൊരു സ്വപ്നം

മേഘങ്ങളിൽ ഒരു വള്ളിക്കുടിൽ ഉണ്ടാക്കണം
എന്റേത് നിന്റേത് എന്ന് വേർതിരിക്കാത്ത
ആകാശത്ത് പറന്നു നടക്കണം , മഴവില്ലിൽ ഊഞ്ഞാലാടണം
രാത്രിയിൽ കരയുന്ന കുഞ്ഞിനെ താരാട്ട് പടിയുറക്കാൻ
മാലാഖയായി ഭൂമിയിലെക്കിറങ്ങണം
വെറുപ്പ്‌ ചോര ചിന്തുന്ന വഴികളിൽ
സ്നേഹത്തിന്റെ പട്ടുമെത്ത വിരിക്കണം
കനവൊഴിഞ്ഞ മനസ്സുകളിൽ സ്വപ്നം നിറയ്ക്കണം
കവിത വറ്റിയ ചുണ്ടുകളിൽ അക്ഷരങ്ങളുടെ നനവേകണം
വിശക്കുന്നവന്റെ നിവേദ്യമാകണം
ദാഹിക്കുന്നവനു തീർത്ഥമാകണം
അന്ധന് നെയ്തിരിയാകണം
മൂകന്റെ പ്രാർത്ഥനയാകണം
ബധിരനു ശംഖനാദമാകണം

സ്വപ്നങ്ങൾ ചോദ്യം ചെയ്യപെടാൻ ഉള്ളതല്ല
കാണാനുള്ളതാണ് ഉണർന്നും ഉറങ്ങിയും
കിടന്നും ഇരുന്നും നടന്നും കാണേണ്ടവ
കണ്ടു കണ്ടു വിശദീകരിക്കേണ്ടവ
നിങ്ങളിനി ഒന്ന് മാത്രം ചെയുക
ഉണരുന്നതിനു മുൻപേ ..
എന്നെ ഉണർത്താതിരിക്കുക!!!


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Thank you for your comments & suggestions :) - suma

ഭ്രാന്ത്

എ സി യുടെ തണുപ്പ് എത്രത്തോളം കൂട്ടാമോ അത്രത്തോളം കൂട്ടിയിട്ടും ഹരിക്ക് തണുപ്പ് തോന്നുന്നേയില്ലായിരുന്നു. ചുമരിൽ നിന്നൊക്കെ ചൂട് കാറ്റു വമിക...